FOOTBALL

ഹാലണ്ടിന് വീണ്ടും റെക്കോഡ്; ലീഗ് പ്ലയര്‍, യങ് പ്ലയര്‍ പുരസ്‌കാരം ഒന്നിച്ചു നേടുന്ന ആദ്യ താരം

വെബ് ഡെസ്ക്

ഒരു സീസണിൽ തന്നെ പ്രീമിയർ ലീഗ് പ്ലയർ, യങ് പ്ലയർ പുരസ്‌കാരം നേടുന്ന ആദ്യ താരമായി ഏർലിങ് ഹാളണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ട്. നേരത്തെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബഹുമതിയും ഹാലണ്ട് സ്വന്തമാക്കിയിരുന്നു. “ഒരേ സീസണിൽ രണ്ട് അവാർഡുകളും നേടുന്ന ആദ്യത്തെ കളിക്കാരനായി മാറിയതിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി", 22 കാരനായ ഹാലണ്ട് പറഞ്ഞു.

'മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ എന്നെ സഹായിച്ചത് എന്റെ ടീമംഗങ്ങളും മാനേജരും ക്ലബ്ബിലെ സ്റ്റാഫുകളുമാണ്. അവർ ഇല്ലായിരുന്നെങ്കിൽ എനിക്ക് ഈ അവാർഡുകൾ ലഭിക്കുമായിരുന്നില്ല', ഹാലണ്ട് കൂട്ടിച്ചേർത്തു. പ്രീമിയർ ലീഗിലെ അവിശ്വസനീയമായ സീസണാണായിരുന്നു ഇതെന്നും, കഴിഞ്ഞ ആഴ്ച ഇത്തിഹാദിൽ വച്ച് ട്രോഫി നേടാൻ സാധിച്ചത് ഏറെ അഭിമാനമുള്ള മുഹൂർത്തമായിരുന്നെന്നും ഹാലണ്ട് വ്യക്തമാക്കി.

ഫുട്ബോൾ റൈറ്റേഴ്സിന്റെ പ്ലയർ ഓഫ് ദി ഇയർ പുരസ്കാരവും ഈ ആഴ്ച ഹാലണ്ടിന് ലഭിച്ചിരുന്നു. എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും അടുത്ത മാസം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെയും മാഞ്ചസ്റ്റർ സിറ്റി നേരിടും. എഫ്എ കപ്പ് ഫൈനലിൽ സിറ്റിയും യുണൈറ്റഡും ഏറ്റുമുട്ടുന്നത് ഇതാദ്യമായാണ്. രണ്ടു ഫൈനലുകൾ കൂടി ഇനിയുമുണ്ടെന്ന് പറഞ്ഞ ഹാലണ്ട് ഈ സീസൺ ശക്തമായി പൂർത്തിയാക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ