FOOTBALL

ഗോകുലം കേരളയ്ക്ക് ഹാട്രിക്; വനിതാ ലീഗ് കിരീടം നിലനിര്‍ത്തി

വെബ് ഡെസ്ക്

ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ഗോകുലം കേരളാ എഫ്.സിക്ക് ഹാട്രിക് കിരീടം. ഇന്നു നടന്ന ഫൈനലില്‍ കര്‍ണാടക കിക്ക് സ്റ്റാര്‍ട്ട് എഫ്.സിയെ തകര്‍ത്താണ് തുടര്‍ച്ചയായ മൂന്നാം കിരീടം ചൂടിയത്. അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം.

ഇരട്ട ഗോളുകള്‍ നേടിയ സന്ധ്യ രംഗനാഥന്റെ മിന്നും പ്രകടനമാണ് ഗോകുലത്തിന് തുണയായത്. സന്ധ്യയ്ക്കു പുറമേ സബിത്ര ഭണ്ഡാരി, ഇന്ദുമതി കതിരേശന്‍, അസെം റോജ ദേവി എന്നിവരാണ് ഗോകുലത്തിനായി സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍.

ഇതുതുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഗോകുലം ദേശീയ കിരീടം ഉയര്‍ത്തുന്നത്. 2016-ല്‍ ആരംഭിച്ച ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയ ടീമും ഗോകുലമാണ്.

ഇന്ന് മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റില്‍ തന്നെ ഗോകുലം ലീഡ് നേടിയിരുന്നു. സബിത്രയായിരുന്നു സ്‌കോറര്‍. പിന്നീട് 22-ാം മിനിറ്റില്‍ സന്ധ്യ അവരുടെ ലീഡ് ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു പെനാല്‍റ്റിയിലൂടെ ഇന്ദുമതി കൂടി സ്‌കോറിങ് പട്ടികയില്‍ ഇടംപിടിച്ചതോടെ ഗോകുലം 3-0 ലീഡ് നേടി.

ഇടവേളയ്ക്കു മൂന്നു ഗോള്‍ ലീഡില്‍ പിരിഞ്ഞ അവര്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി നേടി ജയം ആധികാരികമാക്കുകയായിരുന്നു. 52-ാം മിനിറ്റില്‍ സന്ധ്യ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയപ്പോള്‍ 80-ാം മിനിറ്റില്‍ റോജയിലൂടെ അഞ്ചാം ഗോള്‍ നേടി ഗോകുലം കിരീടം ഉറപ്പിച്ചു.

സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഗോകുലത്തിന്റെ വിജയക്കുതിപ്പ്. സീസണിലെ 10 മത്സരങ്ങളില്‍ നിന്ന് 64 ഗോളുകളാണ് അവര്‍ അടിച്ചു കൂട്ടിയത്. 29 ഗോളുകളുമായി ഗോകുലം താരം സബിത്ര ടോപ് സ്‌കോററുമായി.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ