FOOTBALL

മെസി സൗദി ക്ലബിലേക്കോ? 2 വർഷത്തെ കരാറിൽ ഒപ്പ് വച്ചതായി റിപ്പോര്‍ട്ടുകള്‍

വെബ് ഡെസ്ക്

സൗദി ക്ലബ്ബായ അല്‍ ഹിലാലുമായി ലയണൽ മെസി കരാറിലെത്തിയതായി റിപ്പോർട്ട്. 2 വർഷത്തെ കരാറിൽ ഏർപ്പെട്ട മെസിക്ക് ക്ലബ് ഒരു ബില്യൺ പൗണ്ട് വാഗ്ദാനം ചെയ്തതായാണ് വിവരം. അല്‍ ഹിലാലിലേക്ക് പോകുന്നതിനെക്കുറിച്ച് നേരത്തെ മുതൽ ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍, അല്‍ ഹിലാലില്‍ നിന്ന് ലഭിച്ച ഓഫര്‍ മെസി സ്വീകരിച്ചിട്ടില്ലെന്നും സീസണിന്റെ അവസാനത്തോടെ മാത്രമേ അതില്‍ ഒരു തീരുമാനം ആകുള്ളൂവെന്നുമായിരുന്നു മെസിയുടെ പിതാവ് ഹോര്‍ഗെ മെസി നേരത്തെ അറിയിച്ചിരുന്നത്.

ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ ഈ മാസം അവസാനിക്കുകയാണ്. പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് മെസി മുൻപ് പറഞ്ഞിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം മെസി അൽ ഹിലാലുമായി കരാറിലെത്തി എന്നാണ് സൂചിപ്പിക്കുന്നത്.

അൽ ഹിലാലിന്റെ എതിരാളികളായ അൽ നാസർ ക്ലബിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിക്കുന്ന തുകയുടെ ഇരട്ടിയിലധികമാണ്‌ നിലവിൽ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന തുക. മെസിയുടെ മുൻ സഹതാരങ്ങളും അടുത്ത സുഹൃത്തുക്കളുമായ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവരും സീസൺ അവസാനത്തോടെ സ്പാനിഷ് ക്ലബ് ബാഴ്‌സലോണ വിട്ട് അൽ ഹിലാലുമായി കരാറിലെത്തുമെന്നാണ്അഭ്യൂഹങ്ങൾ.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും