Simone Arveda
Simone Arveda
FOOTBALL

ഡി ഹിയയ്ക്കു പകരം ഒനാന; ഒടുവില്‍ യുണൈറ്റഡ് കരാര്‍ ഒപ്പുവച്ചു

വെബ് ഡെസ്ക്

ക്ലബ് വിട്ട സ്പാനിഷ് താരം ഡേവിഡ് ഡി ഹിയയ്ക്കു പകരം ഇന്റര്‍ മിലാന്റെ കാമറൂണ്‍ താരം ആന്ദ്രെ ഒനാനയെ എത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഏറെ ആഴ്ചകളായ ലക്ഷ്യമിട്ടിരുന്ന ട്രാന്‍സ്ഫര്‍ ഒടുവില്‍ യുണൈറ്റഡ് ഔദ്യോഗികമായി പൂര്‍ത്തിയാക്കുകയായിരുന്നു.

ഇന്നലെ ഒപ്പുവച്ച കരാര്‍ പ്രകാരം 2029 വരെ ഒനാന യുണൈറ്റില്‍ തുടരും. ഒനാനയ്ക്കായി 50 മില്യണിനൊപ്പം അഞ്ച് മില്യണ്‍ ആഡ് ഓണ്‍ ആയും യുണൈറ്റഡ് ഇന്റര്‍മിലാണ് നല്‍കി. കഴിഞ്ഞ സീസണിലാണ് കാമറൂണ്‍ താരം ഇന്ററില്‍ എത്തിയത്. സീരി എയിലും ചാമ്പ്യന്‍സ് ലീഗിലും ഇന്ററിനു വേണ്ടി മന്നുന്ന പ്രകടനമാണ് ഒനാന പുറത്തെടുത്തത്.

ഇന്ററിന്റെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശനത്തില്‍ ഒനാനയുടെ പങ്ക് ചെറുതല്ല. ചാമ്പ്യന്‍സ് ലീഗ് എട്ടു ക്ലീന്‍ ഷീറ്റുകളാണള ഒനാന നേടിയത്. ഇന്ററിനു വേണ്ടി കഴിഞ്ഞ സീസണില്‍ 41 മത്സരങ്ങളില്‍ ഗ്‌ളൗസ് അണിഞ്ഞ ഒനാന 19 ക്ലീന്‍ ഷീറ്റുകളാണ് ആകെ നേടിയത്.

ഒനാനയെ വിട്ടുകിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഡി ഹിയയെ ക്ലബ് വിടാന്‍ യുണൈറ്റഡ് അനുവദിച്ചത്. ഇനി കരാര്‍ നടപടി ക്രമങ്ങള്‍ വേഗം പൂര്‍ത്തിയാക്കി താരത്തെ എത്രയും പെട്ടെന്ന് പ്രീ സീസണ്‍ ക്യാമ്പില്‍ എത്തിക്കാനാണ് യുണൈറ്റഡിന്റെ ലക്ഷ്യം.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍