FOOTBALL

ഡ്യൂറണ്ട് കപ്പിന് തകര്‍പ്പന്‍ തുടക്കം; ഗോള്‍മഴയുമായി മോഹന്‍ ബഗാന്‍

വെബ് ഡെസ്ക്

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്റ് കപ്പിന്റെ പുതിയ സീസണിന് തകര്‍പ്പന്‍ തുടക്കം. ഇന്ന് നടന്ന ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശ് ആര്‍മി ടീമിനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് തുടക്കം ഗംഭീരമാക്കി.

കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുള്‍ക്കായിരുന്നു ബഗാന്റെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ബഗാന്‍ മൂന്നു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. ലിസ്റ്റണ്‍ കൊളാസോ, മന്‍വീര്‍ സിങ്, ലാല്‍റിന്‍ലിയാണ നാംതെ, കിയാന്‍ നസീരി എന്നിവരാണ് ബഗാനു വേണ്ടി സ്‌കോര്‍ ചെയ്തത്. ബംഗ്ലാദേശ് താരം മെഹ്ദി ഹസന്‍ വഴങ്ങിയ സെല്‍ഫ് ഗോളും ബഗാന് തുണയായി.

മത്സരത്തിന്റെ 14-ാം മിനിറ്റിലാണ് ബഗാന്‍ ഗോള്‍വേട്ട ആരംഭിച്ചത്. വലതു വിങ്ങില്‍ നിന്ന് ലഭിച്ച് ക്രോസ് ആളൊഴിഞ്ഞ വലയിലേക്ക് ടാപ്പിന്‍ ചെയ്തിട്ട് ലിസ്റ്റണാണ് ആദ്യ ഗോള്‍ നേടിയത്. 29-ാം മിനിറ്റില്‍ അവര്‍ ലീഡ് ഇരട്ടിയാക്കി. നാംതെയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മന്‍വീറാണ് രണ്ടാം ഗോള്‍ നേടിയത്.

ആദ്യപകുതി അവസാനിക്കും മുമ്പ് വീണ്ടും അവര്‍ സ്‌കോര്‍ ചെയ്തു. 39-ാം മിനിറ്റില്‍ സുഹൈല്‍ തൊടുത്ത ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ മെഹ്ദി ഹസന്‍ സ്വന്തം വലയിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു. ഇതോടെ മൂന്നു ഗോള്‍ ലീഡില്‍ ബഗാന്‍ ഇടവേളയ്ക്കു പിരിഞ്ഞു.

പിന്നീട് രണ്ടാം പകുതി ആരംഭിച്ചപ്പോഴും ആധിപത്യം ബഗാനായിരുന്നു. ഇടവേളയ്ക്കു ശേഷം അധികം വൈകാതെ തന്നെ അവര്‍ ലീഡ് വീണ്ടും ഉയര്‍ത്തി. 58-ാം മിനിറ്റില്‍ ലിസ്റ്റന്റെ ക്രോസില്‍ നിന്ന് നാംതെയാണ് നാലാം ഗോള്‍ നേടിയത്. ഒടുവില്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ഇന്‍ജുറി ടൈമില്‍ കിയാന്‍ അവരുടെ പട്ടിക തികച്ചു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും