FOOTBALL

ഔദ്യോഗിക കരാറായി; ബെല്ലിങ്ഹാം ഇനി മാഡ്രിഡില്‍

വെബ് ഡെസ്ക്

ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഇംഗ്ലീഷ് യുവ ഫുട്‌ബോളര്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍. ഏറെനാളത്തെ അഭ്യൂഹങ്ങള്‍ക്കു ശേഷം ബെല്ലിങ്ഹാം റയലുമായി ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടു. 19-കാരനായ താരത്തിന് ആറു വര്‍ഷത്തെ ദീര്‍ഘകാല കരാറാണ് റയല്‍ നല്‍കിയിരിക്കുന്നത്.

അതേസമയം താരത്തിനു വേണ്ടി റയല്‍ ബൊറൂസിയയ്ക്കു നല്‍കിയ ട്രാന്‍സ്ഫര്‍ ഫീ സംബന്ധിച്ചും റയലില്‍ താരത്തിനു ലഭിക്കുന്ന പ്രതിവര്‍ഷ വേതനം സംബന്ധിച്ചും വെളിപ്പെടുത്തലുകള്‍ നടത്താന്‍ ക്ലബ് മാനേജ്‌മെന്റ് തയാറായില്ല.

ബെല്ലിങ്ഹാം കൂടിയെത്തുന്നതോടെ റയല്‍ മധ്യനിര കൂടുതല്‍ യുവത്വം പ്രാപിക്കുകയാണ്. ഔറേലിയന്‍ ഷൗമേനി, ഫെഡെ വാല്‍വെര്‍ദെ എന്നിവരാണ് റയല്‍ മധ്യനിരയില്‍ ബെല്ലിങ്ഹാമിന്റെ കൂട്ട്. വെറ്ററന്‍ താരങ്ങളായ ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച് എന്നിവരുടെ അനുഭവസമ്പത്ത് ഈ യുവനിരയ്ക്കു കരുത്തുപകരം. ഇവര്‍ ക്ലബ് വിടുന്നതോടെ റയലിന്റെ മധ്യനിര ഭരിക്കുക ബെല്ലിങ്ഹാം-ഷൗമേനി-വാല്‍വെര്‍ദെ ത്രയമായിരിക്കും.

ഈ സീസണില്‍ റയല്‍ നടത്തുന്ന ആദ്യ മേജര്‍ സൈനിങ്ങാണ് ബെല്ലിങ്ഹാമിന്റേത്. ഇക്കഴിഞ്ഞ സീസണിന്റെ അവസാന സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ ക്ലബ് വിട്ടിരുന്നു. ബെന്‍സേമയുടെ പകരക്കാരനെ കണ്ടെത്താനാണ് റയല്‍ ഇനി ശ്രമിക്കുന്നത്.

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം