SPORT

ISL: കൊച്ചിയില്‍ അഞ്ചാം ജയം, ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത്

അഫ്സാന ഫസൽ എസ്

ഐ എസ് എല്ലിൽ സീസണിലെ അ‍ഞ്ചാം ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കൊച്ചിയിൽ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് കൊമ്പന്‍മാര്‍ എട്ട് മത്സരങ്ങളില്‍ 16 പോയന്‍റുമായി എഫ്സി ഗോവയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യ പകുതിയില്‍ 41-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാൻ ലൂണയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് മിലോസ് ഡ്രിൻസിച്ചാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരം മിലോസ് ഡ്രിൻസിച്ചാണ് ഗോൾ ഹൈദരാബാദിന്റെ വലയിലേക്കെത്തിച്ചത്. മുംബൈ സിറ്റി എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ അച്ചടക്ക നടപടി നേരിട്ടതിന് ശേഷം താരം തിരിച്ചെത്തിയ മത്സരമായിരുന്നു ഇത്. 

തുടക്കം മുതല്‍ ബോൾ പൊസഷനിലും പാസിംഗിലും ബ്ലാസ്റ്റേഴ്സിനൊപ്പം പിടിച്ചെങ്കിലും ഹൈദരാബാദിന് സമനിലപോലും നേടാനായില്ല. കളിയുടെ അവസാന സെക്കന്‍ഡില്‍ ഹൈദരാബാദ് താരം റാംഹ്ളുചുങയുടെ ഗോളെന്നുറച്ച ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് അവിശ്വസനീയമായി തട്ടിയകറ്റിയത് ബ്ലാസ്റ്റേഴ്സിന്റെ വിജയമുറപ്പിക്കുകയായിരുന്നു.

മത്സരത്തിൻെറ തുടക്കം മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമായിരുന്നു. മൂന്നാം മിനിറ്റില്‍ ഹൈദരാബാദും നാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സും ഫ്രീ കിക്ക് നേടിയെങ്കിലും അതൊന്നും ഗോളിലേക്ക് കലാശിച്ചില്ല. ഒമ്പതാം മിനിറ്റില്‍ ഡിന്‍സിച്ചിന് മഞ്ഞക്കാര്‍ഡ് കണ്ടു. കളി അവസാന നിമിഷങ്ങലേക്കെത്തിയപ്പോൾ ഇരു ടീമുകളും പരുക്കന്‍ കളി പുറത്തെടുത്തതോടെ ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി താരം രാഹുല്‍ കെ പി അടക്കമുള്ള താരങ്ങൾക്കും മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു.

13 പോയൻറുള്ള എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന് പിന്നിലുള്ളത്. നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തുണ്ട്. കരുത്തരായ മുംബൈ സിറ്റിയും ഒഡീഷ എഫ്സിയുമാണ് 4,5 സ്ഥാനങ്ങളിൽ ഉള്ളത്.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ