കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടിയ ഡാനിഷ് ഫറൂഖിയുടെ ആഹ്‌ളാദം
കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടിയ ഡാനിഷ് ഫറൂഖിയുടെ ആഹ്‌ളാദം

താളം തെറ്റിയിട്ടും 'സമനില' തെറ്റാതെ ബ്ലാസ്‌റ്റേഴ്‌സ്

ഇന്നു കൊച്ചി ജവര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ തളച്ചത്.

സീസണിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ കണ്ട താളം കേരളാ ബ്ലാസ്‌റ്റേഴ്‌സ് തെറ്റിച്ചിട്ട് ഇതു രണ്ടാം മത്സരം. പക്ഷേ കഴിഞ്ഞ കളിയിയിലെ പോലെ സമനില 'കൈവിട്ട് കളയാതെ' സൂക്ഷിച്ച മഞ്ഞപ്പട തങ്ങളുടെ മൂന്നാം ഹോം ഗെയിമില്‍ ഒരു പോയിന്റ് സ്വന്തമാക്കി. ഇന്നു കൊച്ചി ജവര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ തളച്ചത്. ഹൈലാന്‍ഡേഴ്‌സിനു വേണ്ടി നെസ്റ്റോര്‍ റോഗറും (10) ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖിയും (48) ലക്ഷ്യം കണ്ടു.

മൂന്നാം ഹോം ഗെയിമില്‍ ഒരു പോയിന്റ് സ്വന്തമാക്കി

അക്രമിച്ച് കളിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ ആധിപത്യം ഉറപ്പിച്ചെങ്കിലും പത്താം മിനിട്ടില്‍ വീണ അപ്രതീക്ഷത ഗോളില്‍ നടുങ്ങി. വലതുവിംഗില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധ താരം ബോക്സിലേക്ക് നല്‍കിയ പന്ത്, ഹോര്‍മിപാം തട്ടിത്തെറിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പന്ത് ചെന്നുവീണത് മോറോക്കോ താരം മുഹമ്മദ് അലിയുടെ കാലില്‍. അലി നല്‍കിയ പന്ത് നാല് പ്രതിരോധ താരങ്ങളെ സമര്‍ഥമായി കബളിപ്പിച്ചു നെസ്റ്റോര്‍ വലയിലേക്ക് തട്ടിയിട്ടു. തൊട്ടുപിന്നാലെ നായകന്‍ ലൂണയുടെ മികച്ചൊരു ഷോട്ട് ബാറില്‍ തട്ടിയകന്നു.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടിയ ഡാനിഷ് ഫറൂഖിയുടെ ആഹ്‌ളാദം
അയ്ബനു പിന്നാലെ ജീക്‌സണും ശസ്ത്രക്രിയ, മൂന്നു മാസം പുറത്തിരിക്കും; ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി

25ാം മിനിറ്റില്‍ പെപ്രയെ നോര്‍ത്ത് ഈസ്റ്റ് താരം ബോക്സില്‍ വീഴ്ത്തിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. കോര്‍ണര്‍ കിക്കിനൊടുവില്‍ ലൂണയുടെ മറ്റൊരു ശ്രമം മലയാളി ഗോള്‍കീപ്പര്‍ മിര്‍ഷാദ് തടഞ്ഞിട്ടു. സമനില പിടിക്കാന്‍ തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധം പൊളിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും നെസ്റ്റര്‍ ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും ഞെട്ടിച്ചെങ്കിലും റഫറി ഒഫ്സൈഡ് ഫ്ലാഗുയര്‍ത്തി. തൊട്ടടുത്ത നിമിഷം തന്നെ ഗാലറിയെ ഇളക്കിമറിച്ച് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോള്‍ പിറന്നു. 48ാം മിനിട്ടില്‍ ബോക്സിന് പുറത്ത് നിന്ന് ലൂണയുടെ മാന്ത്രിക കാലുകളില്‍ നിന്ന് ഉയര്‍ന്ന ഫ്രീ കിക്കില്‍ ഡാനിഷ് ഫാറൂഖിയുടെ ഹെഡര്‍. പന്ത് മിന്നല്‍വേഗത്തില്‍ മിര്‍ഷാദിനിനെ മറികടന്ന് ലക്ഷ്യംതെറ്റാതെ വലയിലേക്ക്. സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളികളുയര്‍ന്നു. ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റും കച്ചമുറുക്കിയതോടെ കളിമുറുകി.

ഇതിനിടെ ഇരുകൂട്ടര്‍ക്കും അവസരങ്ങളേറെ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കാനായില്ല. മുംബൈയ്ക്കെതിരെ ഇറങ്ങിയ ടീമില്‍ സമഗ്രമാറ്റം വരുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. വിലക്ക് നേരിടുന്ന മിലോസ് ഡ്രിന്‍സിച്ച്, പ്രബീര്‍ദാസ് എന്നിവര്‍ക്ക് പുറമേ ഐമാന്‍ ഡോലിംഗും ഇന്നലെ കളിച്ചില്ല. പ്രീതം കോട്ടാല്‍, സന്ദീപ് സിംഗ് എന്നിവര്‍ക്കൊപ്പം നാവോച്ചയെ ബ്ലാസ്റ്റേഴ്സ് പരീക്ഷിച്ചു, പെപ്ര, ദിമിത്രിയോസ്, ഡയസൂക്ക് സക്കായി എന്നിവര്‍ മുന്നേറ്റ നിരയില്‍. നായകന്‍ ലൂണ മധ്യനിരയിലേയ്ക്ക് മാറി. പ്രതീബ് ഗോഗോയിയെ മുംന്നറ്റത്തിലറക്കിയാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങിയത്. മലയാളിതാരം എം.എസ്. ജിതിനും നോര്‍ത്ത് ഈസ്റ്റ് ആദ്യ ഇലവനില്‍ ഇടം നല്‍കിയിരുന്നു.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടിയ ഡാനിഷ് ഫറൂഖിയുടെ ആഹ്‌ളാദം
ഏദന്‍ ഹസാര്‍ഡ്: പരുക്കുകളോട് പൊരുതിത്തോറ്റ പടയാളി

ഇന്നത്തെ സമനിലയോടെ നാലു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ആദ്യ രണ്ടു മത്സരങ്ങളില്‍ ബംഗളുരു എഫ്‌സിയെയും ജംജംഷഡ്പുര്‍ എഫ്‌സിയെയും തോല്‍പിച്ച ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം മത്സരത്തില്‍ മുംബൈ എഫ്‌സിയോട് പരാജയപ്പെട്ടിരുന്നു. 27-ന് സ്വന്തം തട്ടകത്തില്‍ ഒഡീഷ എഫ്.സിക്കെതിരെയാണ് മഞ്ഞപ്പടയുടെ അടുത്ത മത്സരം.

logo
The Fourth
www.thefourthnews.in