SPORT

വിജയം വിടാതെ നീരജ് ചോപ്ര, ഡയമണ്ട് ലീഗിലും ഒന്നാമൻ

വെബ് ഡെസ്ക്

നീരജ് ചോപ്രയുടെ കുന്തമുനയ്ക്ക് തടയിടാന്‍ ഇത്തവണയും എതിരാളികള്‍ക്ക് കരുത്തുണ്ടായിരുന്നില്ല. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസാനില്‍ നടന്ന ഡയമണ്ട്‌ ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് ഒന്നാം സ്ഥാനം. 87.66 മീറ്റര്‍ എറിഞ്ഞാണ് ഒളിമ്പിക് ചാമ്പ്യന്‍ കിരീടം ചൂടിയത്. ഇത് രണ്ടാം തവണയാണ് നീരജ് ലുസൈനില്‍ ഒന്നാമനാകുന്നത്. പുരുഷ ലോങ്ജംപില്‍ മത്സരിച്ച മലയാളി താരം എം ശ്രീശങ്കര്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

പരുക്കിനെ തുടര്‍ന്ന് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നീരജ് മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്. ഫൗളോടെ തുടങ്ങിയ നീരജ് തന്റെ അഞ്ചാം ശ്രമത്തിലാണ് വിജയം കണ്ടെത്തിയത്. രണ്ടാം ശ്രമത്തില്‍ 83.5 മീറ്റര്‍ പിന്നിട്ടു. മൂന്നാമത്തെ ഊഴത്തില്‍ അത് 85.04 മീറ്ററാക്കി ഉയര്‍ത്തി രണ്ടാം സ്ഥാനത്തേക്ക് കയറി. നാലാം ശ്രമം ഫൗളിലാണ് കലാശിച്ചെങ്കിലും അഞ്ചാം തവണ എതിരാളികളെയെല്ലാം പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.

പരുക്കിനെ തുടര്‍ന്ന് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നീരജ് മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്

ഒന്‍പത് പേര്‍ പങ്കെടുത്ത മത്സരത്തില്‍ കടുത്ത പോരാട്ടമാണ് നടന്നത്. മത്സരത്തിലുടനീളം നീരജിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ജര്‍മനിയയുടെ ജൂലിയന്‍ വെബറാണ് (87.03 മീറ്റര്‍) രണ്ടാം സ്ഥാനത്ത്. 86.13 മീറ്റര്‍ നേടിയ ചെക്ക് റിപബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജിനാണ് മൂന്നാം സ്ഥാനം.

ലോങ്ജംപില്‍ ശ്രീശങ്കര്‍ നിരാശപ്പെടുത്തി. കഴിഞ്ഞ മാസം നടന്ന ദേശീയ മീറ്റില്‍ 8.41 മീറ്റര്‍ ചാടിയ ശ്രീശങ്കറിന് പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയാതെ പോയി. മൂന്നാം ശ്രമത്തലെ 7.88 മീറ്ററാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍