SPORT

ഇന്ത്യയ്ക്ക് തിരിച്ചടി; രാജ്‌കോട്ട് ടെസ്റ്റില്‍നിന്ന് അശ്വിന്‍ പിന്മാറി, കുടുംബപരമായ കാരണമെന്ന് ബിസിസിഐ

വെബ് ഡെസ്ക്

രാജ്‌കോട്ടില്‍ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം പുരോഗമിക്കെ ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി രവിചന്ദ്രന്‍ അശ്വിന്റെ മടക്കം. മെഡിക്കല്‍ എമര്‍ജന്‍സി മൂലം അശ്വിന്‍ നാട്ടിലേക്ക് മടങ്ങുന്നതായി ബിസിസിഐ അറിയിച്ചു. മാതാവിന്റെ ആരോഗ്യസ്ഥിതി മോശമായതാണ് അശ്വിന് തിരിച്ചടിയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ബിസിസിഐ തയ്യാറായിട്ടില്ല.

ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് അശ്വിന്റെ മാതാവിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. ശുക്ല എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

രാജ് കോട്ട് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ വന്‍ സ്‌കോറിനെ മികച്ച രീതിയില്‍ ഇംഗ്ലണ്ട് പ്രതിരോധിക്കുന്നതിനിടെയാണ് മികച്ച ഫോമിലുള്ള അശ്വിന്‍ മടങ്ങുന്നത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 445 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 207-2 എന്ന നിലയിലാണ്. സെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റിന്റെ ഇന്നിങ്‌സാണ് (133) സന്ദര്‍ശകര്‍ക്ക് തുണയായത്. ഡക്കറ്റിനൊപ്പം ജോ റൂട്ടാണ് (19) ക്രീസില്‍. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനുമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

ഇതിനിടെ, ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന അപൂര്‍വ റെക്കോഡും ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ സാക്ക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിന്‍ നേട്ടത്തിലേക്ക് എത്തിയത്. ടെസ്റ്റില്‍ 500 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് അശ്വിന്‍. അനില്‍ കുംബ്ലെയാണ് ആദ്യ താരം. 619 വിക്കറ്റുകളാണ് കുംബ്ലെയുടെ പേരിലുള്ളത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ