TECHNOLOGY

വമ്പൻ ഓഫറുകളുമായി ആമസോൺ; സാംസങ് ഗാലക്സി എം 33യുടെ വില 17,999

വെബ് ഡെസ്ക്

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സാംസങ് സ്മാർട്ട് ഫോണിന് വമ്പൻ ഓഫറുമായി ഇ കോമേഴ്സ് ഭീമനായ ആമസോൺ. സാംസങ് ഗാലക്സി M33 5G സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണാവസരമാണിത്. എട്ട് ജിബി + 12 ജിബി സ്റ്റോറേജ് ഉള്ള ഫോണിന്റെ യഥാർഥ വില 25,999 രൂപയാണ്. എന്നാൽ 17,999 രൂപക്ക് ഇത് ആമസോണിൽ ലഭ്യമാണ്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് വീണ്ടും 1,750 രൂപയുടെ കിഴിവും ലഭിക്കും.

16,500 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറുകളും ആമസോൺ നൽകുന്നുണ്ട്. നിങ്ങളുടെ കയ്യിലുള്ള സ്മാർട്ഫോണിന്റെ പ്രവർത്തനം അനുസരിച്ചാകും എക്സ്ചേഞ്ച് ഓഫർ ലഭിക്കുക. പഴയ ഫോണിന് കേടുപാടുകളില്ലെങ്കിൽ 16,500 വരെ ഡിസ്‌കൗണ്ട് ലഭിക്കും. അങ്ങനെയെങ്കിൽ നിങ്ങൾക്ക് വെറും 1,499 രൂപയ്ക്ക് വരെ ആമസോണിൽ നിന്ന് സ്മാർട്ഫോൺ സ്വന്തമാക്കാം.

സാംസങ് ഗാലക്സി M33 5G സ്മാർട്ഫോൺ ആൻഡ്രോയിഡ് 12.0, വൺ UI ഫോർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. എക്‌സിനോസ് 1280 ഒക്ടാ കോർ 2.4GHz 5nm പ്രൊസസറും 12 ബാൻഡ് സപ്പോർട്ടുമാണ് ഇത് നൽകുന്നത്. സ്‌മാർട്ട്‌ഫോണിന് 16.72 സെന്റീമീറ്റർ (6.6-ഇഞ്ച്) എൽസിഡി ഡിസ്‌പ്ലേ, എഫ്‌എച്ച്‌ഡി + റെസല്യൂഷൻ, 1080x2400 പിക്‌സൽ, ഗോറില്ല ഗ്ലാസ് 5 പരിരക്ഷയുണ്ട്.

ഈ സാംസങ് സ്മാർട്ട്ഫോണിന് ക്വാഡ് ക്യാമറയും (50MP+5MP+2MP+2MP) എട്ട് മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. സാംസങ് ഗാലക്സി എം തേർട്ടി ത്രീ സ്മാർട്ട്‌ഫോൺ 6000 mAh ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ഇന്റലിജന്റ് വോയ്‌സ് ഫോക്കസ്, പവർ കൂൾ ടെക്‌നോളജി, ഓട്ടോ ഡാറ്റാ സ്വിച്ചിങ് എന്നിങ്ങനെയുള്ള മറ്റ് സവിശേഷതകളുമുണ്ട്.

അടുത്തിടെ സാംസങ് അതിന്റെ Z ഫ്ലിപ് ഫൈവ്, Z ഫോൾഡ് ഫൈവ് എന്നിങ്ങനെ ഫോള്‍ഡബിള്‍ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിരുന്നു. 1,50,000ലധികം ഉപഭോക്താക്കൾ ഗാലക്സി Z ഫ്ലിപ് ഫൈവ്, ഗാലക്സി Z ഫോൾഡ് ഫൈവ് എന്നിവ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. 1,500 കോടി രൂപയുടെ പ്രീ ബുക്കിങ് രേഖപ്പെടുത്തിയതായി സാംസങ് ഇന്ത്യ, മൊബൈൽ ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് രാജു പുല്ലൻ പിടിഐയോട് പറഞ്ഞിരുന്നു.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം