ഐഫോണ്‍ 12, ഫ്രാന്‍സ്  നിരോധിച്ചത് എന്തിന്?

ഐഫോണ്‍ 12, ഫ്രാന്‍സ് നിരോധിച്ചത് എന്തിന്?

എന്‍എസ്എഫ്ആറിന്റെ കണ്ടെത്തല്‍ അനുസരിച്ച് ഐഫോണ്‍ 12 യൂറോപ്യന്‍ യൂണിയന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല

റേഡിയേഷന്‍ നിരക്ക് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് കാണിച്ച് ഐ ഫോണ്‍ 12 സീരിസ് ഫോണുകളുടെ വില്‍പന വിലക്കിയിരിക്കുകയാണ് ഫ്രാൻസ്. ഫ്രാന്‍സിലെ റേഡിയോ ഫ്രീക്വന്‍സികള്‍ നിയന്ത്രിക്കുന്ന പൊതുസ്ഥാപനമാണ് ഏജന്‍സി നാഷണല്‍ ഡെസ് ഫ്രീക്വന്‍സസ് അഥവാ എഎന്‍എഫ്ആര്‍. എഎന്‍എഫ്ആര്‍ നടത്തിയ ലാബ് പരിശോധനയിൽ ആണ് ഇക്കാര്യം കണ്ടെത്തിയത്.

എന്‍എസ്എഫ്ആറിന്റെ കണ്ടെത്തല്‍ അനുസരിച്ച് ഐഫോണ്‍ 12 യൂറോപ്യന്‍ യൂണിയന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ഐഫോണ്‍ 12 ഉള്‍പ്പെടെ വിപണിയില്‍ നിന്ന് വാങ്ങിയ 141 ഫോണുകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ലബോറട്ടറി പരിശോധനയില്‍ ഐഫോണ്‍ 12 സീരിസിലെ രണ്ട് ഫോണുകളും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ഡിജിറ്റല്‍ മന്ത്രിയുടെ ഓഫീസും മാധ്യമങ്ങളോട് പറഞ്ഞു.

കൈയ്യിലോ ട്രൗസറിന്റെ പോക്കറ്റിലോ വയ്ക്കുമ്പോള്‍ ഐഫോണ്‍ 12 വിന്റെ സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് എന്നത് 5.74 വാട്‌സ് പെര്‍ കിലോഗ്രാമാണെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയതായി എഎന്‍എഫ്ആര്‍ പറയുന്നു. ഇത് നിയമപരമായി അനുവദിച്ചിട്ടുള്ളതിനേക്കാളും കൂടുതലാണ്. യൂറോപ്യന്‍ യൂണിയന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഫോണിന് എസ്എആര്‍ 4.0 വാട്‌സ് പെര്‍ കിലോഗ്രാം ആയിരിക്കണം. എന്നാല്‍ ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകാരിയല്ല എന്ന് ഐസിഎന്‍ഐആര്‍പി തലവന്‍ റോഡ്‌നേ ക്രോഫ്റ്റ് പറയുന്നു.

ഐഫോണ്‍ 12, ഫ്രാന്‍സ്  നിരോധിച്ചത് എന്തിന്?
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; പരിചയപ്പെടുത്തി മോഹന്‍ലാലും മമ്മൂട്ടിയും

ഐഫോണില്‍ എസ്എആറിന്റെ പ്രാധാന്യം

ഒരു ഉപകരണത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന റേഡിയോ ഫ്രീക്വന്‍സി ഊര്‍ജത്തിന്റെ നിരക്കിനെയാണ് എസ്എആര്‍ എന്ന് പറയുന്നത്. വികിരണം പുറപ്പെടുവിപ്പിക്കുന്ന ഏതൊരു ഉറവിടത്തില്‍ നിന്നും ശരീരം ആഗിരണം ചെയ്യുന്ന ഊര്‍ജത്തിന്റെ അളവിനെയും എസ്എആര്‍ എന്ന് പറയും. വാട്‌സ് പെര്‍ കിലോഗ്രാം എന്നതാണ് ഇതിന്റെ യൂണിറ്റ്. കിലോഗ്രാം സൂചിപ്പിക്കുന്നത് ശരീര ഭാരത്തെയാണ്.

മൊബൈലില്‍ നിന്നുള്ള വികരണം അപകടകാരിയാണോ?

റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ അയക്കുന്നതിലൂടെയും വൈദ്യുതകാന്തിക മേഖലകള്‍ സൃഷ്ടിക്കുന്നതിലൂടെയുമാണ് മൊബൈലുകളില്‍ നിന്ന് വികിരണം ഉണ്ടാവുന്നത്. എന്നാൽ മൊബൈലിലെ വികിരണങ്ങൾ റേഡിയോആക്ടീവ് ഡീക്കേ മൂലമുണ്ടാകുന്ന എക്‌സ്-റേ, ഗാമാ റേകളില്‍ നിന്ന് വ്യത്യസ്തമാണ്. ഇവയ്ക്ക് എക്‌സ്-റേ, ഗാമാ റേകളെ പോലെ ശരീരത്തിലെ കോശങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കില്ല. വികിരണങ്ങള്‍ മൂലം കോശങ്ങളില്‍ മാറ്റം സംഭവിക്കുമ്പോഴാണ് അര്‍ബുദം പോലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന് പഠനങ്ങളുണ്ട്.

ഐഫോണ്‍ 12, ഫ്രാന്‍സ്  നിരോധിച്ചത് എന്തിന്?
അന്യഗ്രഹ ജീവികൾ സത്യമോ മിഥ്യയോ?; പഠന റിപ്പോർട്ട് നാസ ഇന്ന് പുറത്തുവിടും

എന്നാൽ ഫോണുകളില്‍ നിന്ന് വരുന്ന നോണ്‍-അയോണൈസിങ് തരംഗങ്ങള്‍ ശരീരത്തിലെ കോശങ്ങള്‍ ചൂടാകുന്നതിന് കാരണമാകുന്നുണ്ട്. ഒരു നിശ്ചിത പരിധിയ്ക്ക് പുറമെ ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുന്നത് പൊള്ളലുകൾ, ഹീറ്റ് സ്‌ട്രോക്ക് എന്നിവയിലേയ്ക്ക് നയിച്ചേക്കാമെന്ന് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ നോണ്‍-അയോണൈസിംഗ് റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ (ഐസിഎന്‍ഐആര്‍പി) പറയുന്നു.

അതേസമയം, മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വികിരണങ്ങള്‍ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിന് കൃത്യമായ തെളിവുകളില്ലെന്നാണ് ലോകാരോഗ്യ സംഘടനയും മറ്റ് അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങളും പറയുന്നത്. എന്നാല്‍ ഈ വിഷയത്തിൽ കൂടുതല്‍ ഗവേഷണങ്ങള്‍ വേണമെന്ന് തന്നെയാണ് സംഘടനകളുടെ അഭിപ്രായവും.

2011ല്‍, ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വികിരണങ്ങളെ കാര്‍സിനോജെനിക് (കാന്‍സറിന് കാരണമാകാന്‍ സാധ്യതയുള്ളവ) അല്ലെങ്കില്‍ ക്ലാസ് 2 ബി എന്ന് തരംതിരിച്ചിരുന്നു. മൊബൈല്‍ വികിരണങ്ങള്‍ ക്യാന്‍സറിന് കാരണമാകുമോ എന്ന സാധ്യത തള്ളികളയാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഏജന്‍സി ഇങ്ങനെ തരംതിരിച്ചത്.

ഐഫോണ്‍ 12, ഫ്രാന്‍സ്  നിരോധിച്ചത് എന്തിന്?
ടെക് ലോകത്ത് പിരിച്ചുവിടലുകൾ തുടരുന്നു; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളിന്റെ മാതൃ കമ്പനി ആല്‍ഫബറ്റ്

അതുപോലെ തന്നെ, മൊബൈല്‍ ഫോണുകള്‍ ചിലരില്‍, പ്രത്യേകിച്ച് അമിതമായി ഉപയോഗിക്കുന്നവരില്‍ ബ്രെയിന്‍ ട്യൂമറിന് കാരണമാകും എന്നതിന് പരിമിതമായ തെളിവുകള്‍ മാത്രമെ ഉള്ളുവെന്നും ഏജന്‍സി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബ്രെയിന്‍ ട്യൂമറിന്റെ സാധ്യതകളും പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല.

logo
The Fourth
www.thefourthnews.in