ടെക് ലോകത്ത് പിരിച്ചുവിടലുകൾ തുടരുന്നു;  
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളിന്റെ മാതൃ കമ്പനി ആല്‍ഫബറ്റ്

ടെക് ലോകത്ത് പിരിച്ചുവിടലുകൾ തുടരുന്നു; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളിന്റെ മാതൃ കമ്പനി ആല്‍ഫബറ്റ്

കമ്പനിക്കുള്ളിലായും മറ്റിടങ്ങളിലും മെച്ചപ്പെട്ട ജോലി അന്വേഷിക്കുന്നവരെ കമ്പനി സഹായിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്

ടെക് ഭീമൻ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് നൂറുകണക്കിന് പേരെ കൂട്ടത്തോടെ പിരിച്ചു വിടാനൊരുങ്ങുന്നു. കമ്പനിയുടെ ആഗോള റിക്രൂട്ട്മെന്റ് ടീമിൽ നിന്നാണ് ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കമ്പനി പുതിയ നിയമനങ്ങള്‍ കുറയ്ക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ടെക് ലോകത്ത് പിരിച്ചുവിടലുകൾ തുടരുന്നു;  
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളിന്റെ മാതൃ കമ്പനി ആല്‍ഫബറ്റ്
നിങ്ങൾ 'ഇന്ത്യ'യെ നയിക്കുമോയെന്ന് ശ്രീലങ്കൻ പ്രസിഡന്റ്; ജനങ്ങള്‍ പിന്തുണച്ചാല്‍ ഞങ്ങള്‍ പദവിയിലെത്തുമെന്ന് മമത

എന്നാൽ നിലവിലെ തീരുമാനം വ്യാപകമായ കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമല്ലെന്നാണ് കമ്പനിയുടെ വിശദീകരണം. നിർണായക തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് തുടരുന്നതിനായി നല്ലൊരു ഭാഗം ജീവനക്കാരെയും നിലനിര്‍ത്തിയിട്ടുണ്ടെന്നും ആല്‍ഫബറ്റ് വ്യക്തമാക്കി. അതുകൊണ്ട്, മുഴുവൻ ടീമിനെയും പിരിച്ചുവിടൽ ബാധിച്ചിക്കില്ല. കമ്പനിക്കകത്തും മറ്റിടങ്ങളിലും ജോലി തേടാനും കമ്പനി തൊഴിലാളികളെ സഹായിക്കും.

കാലിഫോർണിയ ആസ്ഥാനമായുള്ള ആൽഫബെറ്റ് ജനുവരിയിൽ മാത്രം ഏകദേശം 12,000 തൊഴിലവസരങ്ങളാണ് വെട്ടിക്കുറച്ചത്. ഇത് ആറു ശതമാനം തൊഴിലാളികൾ കുറയാൻ കാരണമായി. ഈ വർഷം ആദ്യം ആമസോൺ, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ ടെക് ഭീമന്മാർ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇത് ടെക് മേഖലയിൽ മത്സരം വർധിക്കാൻ കാരണമായി. പിരിച്ചുവിടലുകൾ മന്ദഗതിയിലാണെങ്കിലും, അവ ഇതുവരെ പൂർണ്ണമായും അവസാനിച്ചിട്ടില്ല.

ടെക് ലോകത്ത് പിരിച്ചുവിടലുകൾ തുടരുന്നു;  
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളിന്റെ മാതൃ കമ്പനി ആല്‍ഫബറ്റ്
'സോളാർ കോൺഗ്രസിനെ തിരിഞ്ഞു കൊത്തുന്നു, അന്വേഷണം വേണ്ട എന്ന യുഡിഎഫ് സമീപനം അവസരവാദപരം': എം വി ഗോവിന്ദൻ

ആൾട്ട് ഇൻഡെക്സ് കണക്കുകൾ പ്രകാരം ഏകദേശം 2.26 ലക്ഷം ജീവനക്കാരെയാണ് ടെക് കമ്പനികൾ 2023 ൽ പിരിച്ചുവിട്ടത്. ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ അമേരിക്കയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ എണ്ണം മൂന്ന് മടങ്ങായി ഉയര്‍ന്നുവെന്ന് പ്രമുഖ്യ എംപ്ലോയ്മെന്റ് കമ്പനിയായ ചലഞ്ചര്‍, ഗ്രേ ആന്റ് ക്രിസ്മസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒരു വർഷം മുൻപത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പിരിച്ചുവിടലുകള്‍ നാല് ഇരട്ടിയോളമാണ്. കോവിഡിന് ശേഷം വ്യാപകമായി കൂടുതല്‍ റിക്രൂട്ട്മെന്റുകള്‍ നടത്തിയിരുന്ന പല സ്ഥാപനങ്ങളെയും പിന്നീടുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് റിക്രൂട്ട്മെന്റുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കിയത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in