പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; പരിചയപ്പെടുത്തി മോഹന്‍ലാലും മമ്മൂട്ടിയും

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; പരിചയപ്പെടുത്തി മോഹന്‍ലാലും മമ്മൂട്ടിയും

വാട്‌സ്ആപ്പ് ചാനലിന്റെ ലിങ്കുകളും താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

വണ്‍ വേ ബ്രോഡ്കാസ്റ്റ് ടൂളുമായി ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമാണ് പുതിയ ഫീച്ചര്‍ കേരളത്തില്‍ പരിചയപ്പെടുത്തിയത്. വാട്‌സ്ആപ്പ് ചാനലുമായാണ് താരങ്ങളിപ്പോള്‍ എത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് താരങ്ങള്‍ പുതിയ സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുന്നത്.

''എന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ചാനലിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. എന്റെ പുതിയ പ്രൊജക്ടുകളെ കുറിച്ച് അറിയുവാനും സിനിമാ പ്രേമികളുടെ വലിയ കുടുംബത്തിന്റെ ഭാഗമാകാനും ചാനല്‍ പിന്തുടരൂ''- മോഹന്‍ലാല്‍ കുറിച്ചു. വാട്‌സ്ആപ്പ് ചാനലിന്റെ ലിങ്കും താരം പങ്കുവെച്ചിട്ടുണ്ട്.

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; പരിചയപ്പെടുത്തി മോഹന്‍ലാലും മമ്മൂട്ടിയും
കട്ടുകളില്ലാതെ ലിയോ തീയേറ്ററുകളിലെത്തും; ഇന്ത്യയില്‍ അല്ല, യുകെയില്‍

ഔദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ലോഞ്ച് ചെയ്തത് സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് മമ്മൂട്ടിയും അറിയിച്ചു. ''എന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ലോഞ്ച് ചെയ്തത് സന്തോഷത്തോടെ അറിയിക്കട്ടെ. നിങ്ങളെല്ലാവരെയും ഞാന്‍ ക്ഷണിക്കുന്നു. എന്റെ അപ്‌ഡേറ്റുകള്‍ അറിയിക്കാന്‍ ഈ ചാനല്‍ ഞാന്‍ ഉപയോഗിക്കുന്നതായിരിക്കും''- മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിയും ലിങ്ക് പങ്കുവെച്ചിട്ടുണ്ട്.

അഡ്മിന് മാത്രം സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും മറ്റും അയക്കാന്‍ സാധിക്കുന്ന വണ്‍ വേ ബ്രോഡ്കാസ്റ്റ് ടൂളാണ് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍. ആഗോളതലത്തില്‍ വാട്‌സ്ആപ്പ് ചാനല്‍ പുറത്തിറക്കാന്‍ തുടങ്ങുകയാണെന്ന് മെറ്റ സിഇഒ മാര്‍ക് സുക്കെര്‍ബെര്‍ഗ് അറിയിച്ചതിന് പിന്നാലെയാണ് താരങ്ങള്‍ പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; പരിചയപ്പെടുത്തി മോഹന്‍ലാലും മമ്മൂട്ടിയും
മണിരത്നം ചിത്രത്തിൽ കമൽഹാസനൊപ്പം തൃഷയും ദുൽഖറും ജയം രവിയും; സംഗീതം എ ആർ റഹ്മാൻ

''ഇന്ന് ഞങ്ങള്‍ ആഗോളതലത്തില്‍ വാട്‌സ്ആപ്പ് ചാനലുകള്‍ പുറത്തിറക്കാന്‍ തുടങ്ങുകയും ആളുകള്‍ക്ക് വാട്‌സ്ആപ്പില്‍ പിന്തുടരാന്‍ കഴിയുന്ന ആയിരക്കണക്കിന് പുതിയ ചാനലുകള്‍ ചേര്‍ക്കുകയും ചെയ്യുന്നു. പുതിയ അപ്‌ഡേറ്റ് ടാബില്‍ നിങ്ങള്‍ക്ക് ചാനല്‍ ഉപയോഗിക്കാന്‍ സാധിക്കും''എന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു.

logo
The Fourth
www.thefourthnews.in