TECHNOLOGY

'എയിംസിനെയും ഐസിഎം ആറിനെയും വെറുതെവിട്ടില്ല'; ആരോഗ്യമേഖലയിലും 'സൈബര്‍ പോരാളികള്‍' കടന്നുകയറിയെന്ന് പഠനം

വെബ് ഡെസ്ക്

ആഗോള തലത്തില്‍ ആരോഗ്യസംരക്ഷണ മേഖലകളും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 60 ശതമാനം ആരോഗ്യ സംരക്ഷണ മേഖലയാണ് ആഗോളതലത്തില്‍ സൈബര്‍ ആക്രമണത്തിന് വിധേയരായതെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള സോഫോസിന്റെ പഠനം ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (എയിംസ്) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഇതില്‍ ഉള്‍പ്പെടുന്നു.

ഇതില്‍ 75 ശതമാനം റാന്‍സംവേയര്‍ ആക്രമണങ്ങളിലും സൈബര്‍ കുറ്റവാളികള്‍ക്ക് ഡേറ്റ എന്‍ക്രിപ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തേക്കാള്‍ കൂടിയ കണക്കാണിത്. അതേസമയം സൈബര്‍ ആക്രമണത്തെ തടയാന്‍ 24 ശതമാനം ആരോഗ്യ സംരക്ഷണ സംഘടനകള്‍ക്ക് മാത്രമേ സാധിച്ചുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ല്‍ 34 ശതമാനമായിരുന്നു ഇതിന്റെ കണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലെ ഏറ്റവും കുറവ് തടസനിരക്കും കൂടിയാണിത്.

എന്‍ക്രിപ്ഷന് മുമ്പ് ആക്രമണം തടയുന്ന സംഘടനകളുടെ ശതമാനം സുരക്ഷാ പക്വതയുടെ സൂചകമാണെന്ന് സോഫോസ് ഫീല്‍ഡ് സിടിഒയും ഡയറക്ടറുമായ ചെസ്റ്റര്‍ വിസ്‌നീവ്‌സ്‌കി പറഞ്ഞു. എന്നാല്‍ ആരോഗ്യമേഖലയില്‍ ഈ ശതമാനം വളരെ കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത് കണ്ടെത്താനും തടയാനും സാധിക്കുന്നില്ലെന്നും തെളിവാണ് ഈ കണക്കുകള്‍. ഡാറ്റാ ചോര്‍ച്ചയ്ക്ക് മോചനദ്രവ്യം നല്‍കിയ സംഘടനകളുടെ കണക്ക് 61 ശതമാനത്തില്‍ നിന്നും 42 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

അതേസമയം ഈ വര്‍ഷമാദ്യം സോഫോസ് നടത്തിയ മറ്റൊരു പഠനത്തില്‍ സൈബര്‍ ആക്രമണത്തിന് വിധേയരായ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ 194,400 ഡോളര്‍ മോചനദ്രവ്യം നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് 81 കോടി ഇന്ത്യന്‍ പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ തുറന്നുകാട്ടപ്പെടുന്ന ഗുരുതരമായ സൈബര്‍ ആക്രമണത്തിന് ഐസിഎംആര്‍ ഇരയാക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയായിരുന്നു ഇത്.

നാല്‌ ലക്ഷം ഇന്ത്യക്കാരുടെ ആധാര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, പേര്, വയസ്, ജന്റര്‍, വിലാസം എന്നിവ പിഡബ്ല്യുഎന്‍0001 എന്ന ഹാക്കര്‍ ഡാര്‍ക്ക് വെബില്‍ അപ്ലോഡ് ചെയ്തിരുന്നു. ഐസിഎംആര്‍ സെര്‍വറുകളില്‍ നിന്ന് ശേഖരിച്ച 90 ജിബി ഡാറ്റയും ഈ ഹാക്കര്‍ ഒക്ടോബര്‍ 9ന് ലേലം ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ എയിംസിലെ 40 ദശലക്ഷം റെക്കോര്‍ഡുകള്‍ അടങ്ങിയ 1.3 ടിബി ഡാറ്റയും നഷ്ടപ്പെട്ടിരുന്നു. ഹാക്കര്‍മാര്‍ മോചനദ്രവ്യമായി 200 കോടി ക്രിപ്‌റ്റോകറന്‍സിയും ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സിബിഐയും സിഇആര്‍ടിയും ഡാറ്റാ ചോര്‍ച്ചയില്‍ അന്വേഷണം നടത്തുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു,

14 രാജ്യങ്ങളിലായി ആരോഗ്യ സംരക്ഷണ മേഖലയില്‍ നിന്നുള്ള 233 സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഇടത്തരം, വലിയ സ്ഥാപനങ്ങളിലെ 3000 ഐടി സൈബര്‍ സുരക്ഷാ മേധാവികളിലാണ് സോഫോസ് സര്‍വേ നടത്തിയത്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം