TECHNOLOGY

സുരക്ഷാ ഭീഷണി; ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

വെബ് ഡെസ്ക്

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് ‘ഹൈ റിസ്ക്’ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഗൂഗിൾ ക്രോം ബ്രൗസറിൽ കണ്ടെത്തിയ സുരക്ഷാ പിഴവിനെത്തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഗൂഗിൾ ക്രോം ഒഎസിന്‍റെ പഴയ പതിപ്പിന് വളരെ അപകടകരമായ സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാൽ ആപ്പിളിന്റെ മാക്, വിൻഡോസ്, ലിനക്സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ ക്രോം ബ്രൌസർ ഉപയോഗിക്കുന്നവർ അടിയന്തരമായി പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്നാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീമിന്റെ നിർദേശം.

v122.0.6261.57 ക്രോം ബ്രൗസർ വേർഷന് മുൻപുള്ളവയിലാണ് സുരക്ഷാ വീഴ്ച്ച കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും പുതിയ ക്രോം പതിപ്പിൽ ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകളെ പ്രതിരോധിക്കാനുള്ള 12 സുരക്ഷാ പരിഹാരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഇവയിൽ രണ്ടെണ്ണം ഉയർന്ന തീവ്രതയുള്ള ബഗ്ഗുകളെ പരിഹരിക്കാനുള്ളവയാണ്. സുരക്ഷാ വീഴ്ചകൾ ഒഴിവാക്കാൻ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയുടെ നിർദേശം.

സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ ഗവേഷകർക്ക് ഏകദേശം 23 ലക്ഷം രൂപ പാരിതോഷികമായി (ബഗ് ബൗണ്ടി) നൽകിയതായി ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ പതിപ്പിലേക്ക് ഗൂഗിൾ ക്രോം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം

ലോകമെമ്പാടുമുള്ള ആളുകൾ കൂടുതലായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന വെബ് ബ്രൗസറാണ് ഗൂഗിൾ ക്രോം.

1. ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്യാൻ, നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിൽ ബ്രൗസർ തുറന്ന് സ്‌ക്രീനിൻ്റെ മുകളിൽ വലതുവശത്ത്, നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിന് അടുത്തായി കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക.

2. ഡ്രോപ്പ്-ഡൗൺ മെനുവിൽ, 'ഹെല്പ്' ഓപ്ഷൻ തിരഞ്ഞെടുത്ത് ഗൂഗിൾ ക്രോം മെനു തിരഞ്ഞെടുക്കണം.

3. ഗൂഗിൾ ക്രോം വിൻഡോയിൽ ഏറ്റവും പുതിയ പതിപ്പ് തിരഞ്ഞെടുത്ത് ഇൻസ്റ്റാൾ ചെയ്യാം

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ