TECHNOLOGY

ബയൊമെട്രിക് വേണ്ട, സീക്രട്ട് കോഡ് മതി; വാട്‌സ്ആപ്പ് വെബിലും ചാറ്റ് ലോക്ക് ഫീച്ചർ

വെബ് ഡെസ്ക്

വാട്‌സ്ആപ്പ് വെബ് പ്രധാനമായും ഓഫീസ് ഉപയോഗത്തിനായിരിക്കും കൂടുതല്‍ പേരും പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യതയ്ക്ക് ഇവിടെ പ്രാധാന്യം കൂടുതലാണ്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമായിട്ടുള്ള ലോക്ക് ചാറ്റ് ഫീച്ചർ വാട്‌സ്ആപ്പ് വെബിലും ഉടന്‍ ലഭ്യമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്യാനാകുമെന്നതാണ് ഫീച്ചറിന്റെ പ്രത്യേകത.

നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫീച്ചർ ഉടന്‍ തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെക്കുന്ന വെബ്സൈറ്റ് വാബീറ്റഇന്‍ഫൊ റിപ്പോർട്ടില്‍ പറയുന്നത്. ലോക്കിന്റെ കോഡായി വാക്കുകള്‍, ഇമോജി, നമ്പർ അങ്ങനെ എന്തുവേണമെങ്കിലും ഉപയോഗിക്കാനാകും.

ഈ സവിശേഷത വരുന്നതോടുകൂടി എപ്പോഴും വാട്‌സ്ആപ്പ് വെബ് ലോഗ് ഔട്ടാക്കേണ്ടതില്ല. വാട്‌സ്അപ്പ് വെബ് പിന്തുണയ്ക്കുന്ന ഏതൊരു ഡിവൈസിലും ചാറ്റ് ലോക്ക് ഫീച്ചർ ലഭ്യമാകുമെന്നാണ് വിവരം. ആന്‍ഡ്രോയിഡിലും ഐഒഎസിലും ബയോമെട്രിക്ക് സംവിധാനമുള്ള ഡിവൈസുകളില്‍ മാത്രമാണ് ചാറ്റ് ലോക്ക് ഫീച്ചർ ലഭ്യമായിട്ടുള്ളത്.

അതേസമയം, ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രത്തിന്റെ സ്ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുന്ന പുതിയ സവിശേഷതയും വാട്‌സ്ആപ് ഉടന്‍ തന്നെ പുറത്തുവിട്ടേക്കും. ഈ സവിശേഷത പരീക്ഷണ ഘട്ടത്തിലാണെന്നാണ് ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഉപയോക്താക്കളുടെ അനുവാദമില്ലാതെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും പങ്കുവെക്കുന്നതും തടയുന്നതിനായാണ് ഈ സവിശേഷത.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

അവയവദാനത്തിന്റെ പേരില്‍ ഇറാനിലേക്ക് മനുഷ്യക്കടത്ത്; ഏജന്റ് നെടുമ്പാശേരിയിൽ പിടിയിൽ

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ