WELL-BEING

കോവിഡ് ആളുകളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചിട്ടില്ല; പുതിയ പഠനം

വെബ് ഡെസ്ക്

കോവിഡ് ആളുകളുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് പുതിയ പഠനം. വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍ അവലോകനം ചെയ്ത് കാനഡയിലെ മഗില്‍ സര്‍വകലാശാല പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ട് ബ്രിട്ടീഷ് ജേണല്‍ പ്രസിദ്ധീകരിച്ചു. മഹാമാരി കാലത്ത് സ്ത്രീകളില്‍ ഉത്കണ്ഠ, വിഷാദം എന്നിങ്ങനെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിന് കാരണം ഉത്തരവാദിത്തം, ജോലി ഭാരം, കുടുംബ പശ്ചത്താലം എന്നിവയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് സാഹചര്യം പ്രായമാവരിലും വിദ്യാര്‍ത്ഥികളിലും പല വിധത്തിലുള്ള മാനസിക പ്രയാസങ്ങളുണ്ടായെങ്കിലും ഇത് ഗുരുതരമായിരുന്നില്ലെന്ന് പഠനത്തില്‍ ഊന്നിപ്പറയുന്നു. 137 പഠനങ്ങളുടെ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പകര്‍ച്ചവ്യാധിക്ക് മുന്‍പ്, ശേഷം എന്ന അടിസ്ഥാനത്തിലാണ് പഠനം പൂര്‍ത്തീകരിച്ചത്.

കോവിഡ് മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്ന് പറയുന്നത് നിലവാരമില്ലാത്ത പഠനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ സ്വയം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളേക്കാള്‍ വളരെ ചെറുതാണ് കോവിഡാനന്തരമുളള മാനസിക പ്രശ്ങ്ങളെന്നാണ് അവരുടെ വിലയിരുത്തല്‍. കോവിഡ് കാലത്തെ ആത്മഹത്യകള്‍ എന്ന പഠനവും ഇതോടൊപ്പം ചേര്‍ത്തുവയ്ക്കുന്നു. ആത്മഹത്യാനിരക്ക് കൂടിയില്ലെന്നാണ് പഠനത്തിലെ ഉള്ളടക്കം.

കോവിഡ് മാനസികാരോഗ്യത്തെ ഇല്ലാതാക്കുന്നു എന്ന വിധത്തിലുളള നിരവധി പഠനങ്ങള്‍ പുറത്തുവന്നിരുന്നു. വിഷാദം, ഉത്കണ്ഠ, വിവിധ മാനസിക പ്രശ്നങ്ങള്‍, ഭക്ഷണ ക്രമക്കേടുകൾ എന്നിവയ്ക്കെല്ലാം മഹാമാരി കാരണമായെന്നാണ് അത്തരം പഠനങ്ങളുടെ ഉള്ളടക്കം. ഈ വിഷയത്തില്‍ സര്‍ക്കാരും വിവിധ ഏജന്‍സികളും കൂടുതല്‍ ആഴത്തിലുള്ള പഠനം നടത്തണമെന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നു.

അമേരിക്കന്‍ ക്യാംപസുകളില്‍ വിദ്യാര്‍ഥി പ്രക്ഷോഭം കനക്കുന്നു; വ്യാപക പോലീസ് നടപടി, 'മനോഹര കാഴ്ചയെന്ന്' ട്രംപ്

കശ്മീരില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ഒരു മരണം, 11 പേര്‍ക്ക് പരുക്ക്

'ഭക്ഷണത്തിലാകാം വെറൈറ്റി, രോഗങ്ങളില്‍ വേണ്ട'; ഭക്ഷ്യമേഖലയിലെ മൂല്യച്യുതി വിരല്‍ചൂണ്ടുന്നത്

അദിതിക്ക് 'ചൂടു കൂടുതലുള്ള വേനലവധിക്കാലം'; കളത്തിലിറങ്ങി അഖിലേഷിന്റെ മകളും, പുതിയ 'അവകാശിയോ?'

ചെപ്പോക്ക് കീഴടക്കി പഞ്ചാബ് കിങ്‌സ്; സൂപ്പര്‍ കിങ്‌സിന് ഏഴു വിക്കറ്റിന്റെ തോല്‍വി