HEALTH

ഹൃദ്രോഗവും പ്രമേഹവും അകറ്റാം; രാത്രി ഏഴിനു മുന്‍പ് ഭക്ഷണം കഴിച്ചോളൂ, അറിയാം ഗുണങ്ങള്‍

വെബ് ഡെസ്ക്

രാത്രിയിലെ ഭക്ഷണം ഭൂരിഭാഗം പേരും കഴിക്കുന്നത് ഒന്‍പതു മണിക്ക് ശേഷമായിരിക്കും. എന്നാല്‍ ഇനി ശീലം ഒന്നു മാറ്റി ഏഴിനു മുന്‍പ് കഴിച്ചാലോ വെറുതേ പറയുന്നതല്ല, അരോഗ്യത്തിന് ഗുണകരമായ നിരവധി കാര്യങ്ങള്‍ നേരത്തേയുള്ള ഈ ഭക്ഷണം കഴിപ്പ് നല്‍കും. ഭക്ഷണത്തിനു ശേഷം, ഉറക്കത്തിനു മുന്‍പ് രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍വരെ ഇടവേള ഉണ്ടായിരിക്കേണ്ടത് ഏറെ പ്രധാനമാണ്.

ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് രാത്രി ഉറക്കത്തിന് രണ്ടു മണിക്കൂര്‍ മുന്‍പ് ആഹാരം കഴിക്കുന്നതാണ് നല്ലത്. നേരത്തേയുള്ള ഡിന്നര്‍ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനു സഹായിക്കും.

ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സ് നിയന്ത്രിച്ചു നിര്‍ത്താന്‍ നേരത്തേ രാത്രി ഭക്ഷണം കഴിക്കേണ്ടതുണ്ട്. കിടക്കയിലേക്ക് പോകുന്നതിനു തൊട്ടുമുന്‍പുള്ള ഭക്ഷണം ദഹനപ്രശ്‌നങ്ങള്‍ക്കു കാരണമാകും.

രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചു നിര്‍ത്താനും ബെഡ് ടൈമിനു രണ്ടു മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണം. താമസിച്ചുള്ള കഴിപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും ടൈപ്പ് 2 പ്രമേഹത്തിനു കാരണമാകുകയും ചെയ്യും.

ഭക്ഷണശേഷം ഉടനെയുള്ള ഉറക്കം ദഹനക്കേടും വയറു വീര്‍ക്കലും അസ്വസ്ഥതയും ഉണ്ടാക്കും. എന്നാല്‍ രണ്ടു മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കുന്നതുവഴി ദഹനം നടക്കാന്‍ ആവശ്യമായ സമയം ലഭിക്കുകയും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുകയും ചെയ്യും.

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും രാത്രി ഏഴിനു മുന്‍പ് ഭക്ഷണം കഴിച്ചിരിക്കണം. ശരിയായ ദഹനം നടന്നില്ലെങ്കില്‍ കൊഴുപ്പായി ഇത് ശരീരത്തില്‍ നിക്ഷേപിക്കപ്പെടുകയും അമിതവണ്ണത്തിലേക്കു നയിക്കുകയും ചെയ്യും.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ