Women's Day

'വീടൊരുക്കുന്ന മാലാഖമാര്‍'

അഞ്ജലി ശ്രീജിതാരാജ്

വിദ്യാര്‍ഥികള്‍ നാളെയുടെ വാഗ്ദാനങ്ങളാണ്. അവരെ വാര്‍ത്തെടുക്കുക എന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്കും എറെ വലുതാണ്. നമ്മള്‍ ജീവിക്കുന്ന സമൂഹത്തോടും സഹജീവികളോടും ഒരോരുത്തര്‍ക്കും പ്രതിബന്ധതയുണ്ടെന്ന ചിന്ത രണ്ട് അധ്യാപകരെ നാടിന്റെ മാലാഖമാരാക്കുയാണ്. എറണാകുളം തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിസി ചക്കാലക്കലും അധ്യാപിക ലില്ലി പോളും ഇതുവരെ സാക്ഷാത്കരിച്ചത് 200 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നമാണ് ഈ അധ്യാപകരിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്.

സ്‌കൂളിലെ ഒരു കുട്ടിയുടെ അച്ഛന്‍ മരിച്ചതറിഞ്ഞ് ആ വീട്ടിലെത്തിയപ്പോള്‍ സിസ്റ്റര്‍ കണ്ടത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലില്‍ കഴിയുന്ന കുട്ടിയേയും കുടുംബത്തേയുമാണ്. അതിന് ശേഷമാണ് സിസ്റ്ററിന്റെ നേതൃത്വത്തില്‍ ഹൗസ് ചലഞ്ച് എന്ന പദ്ധതി ആരംഭിക്കുന്നത്. വീടില്ലാത്ത ധാരാളം കുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ അടുത്ത വീടിനായി പദ്ധതി തയ്യാറാക്കി മുന്നോട്ടിറങ്ങുകയായിരുന്നു.

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പുറമേ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കും പെണ്‍മക്കളുള്ള കുടുംബങ്ങള്‍ക്കുമാണ് ഹൗസ് ചലഞ്ചിലൂടെ അധ്യാപികമാരുടെ നേതൃത്വത്തില്‍ വീട് വെച്ച് നല്‍കിയിട്ടുള്ളത്.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

അവയവദാനത്തിന്റെ പേരില്‍ ഇറാനിലേക്ക് മനുഷ്യക്കടത്ത്; ഏജന്റ് നെടുമ്പാശേരിയിൽ പിടിയിൽ

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ