WORLD

സാമ്പത്തിക അസമത്വം വർധിക്കുന്നു, അതിസമ്പന്നരുടെ നികുതി വർധിപ്പിക്കണം: ജി20 നേതാക്കള്‍ക്കൊരു തുറന്ന കത്ത്

വെബ് ഡെസ്ക്

ലോകമെമ്പാടുമുള്ള ശതകോടീശ്വരരുടെ നികുതി വർധിപ്പിക്കുന്ന കാര്യത്തിൽ ജി 20 ഉച്ചകോടിയിൽ വച്ച് അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാക്കണമെന്ന് ആവശ്യം. സാമ്പത്തിക വിദഗ്‌ധരും, രാഷ്ട്രീയക്കാരുമടങ്ങുന്ന ആഗോളതലത്തിലെ മുന്നൂറോളം കോടീശ്വരന്മാരുടെ സംഘമാണ് ജി 20 യോഗത്തിന് മുൻപായി അയച്ച തുറന്ന കത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഏതാനും കുറച്ച് ആളുകളുടെ സമ്പത്ത് വർധിക്കുന്നത് ലോകമെമ്പാടുമുള്ള ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയാകുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദശകം മാത്രം ശതകോടീശ്വരന്മാരുടെ സമ്പത്ത് 109 ശതമാനം വർധിച്ചതായാണ് കണക്ക്. സമ്പത്ത് വരുമാനം 5.6 ട്രില്യൺ ഡോളറിൽ നിന്ന് 11.8 ട്രില്യൺ ഡോളറായി മാറി. ലോകമെമ്പാടുമുള്ള 76 ശതമാനം സമ്പത്തും കൈവശമുള്ളത് ഏറ്റവും ധനികരായ 10 ശതമാനം വ്യക്തികളിലാണെന്നും 2022 ലെ ലോക അസമത്വ റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ ആഗോള ജനസംഖ്യയിലെ 50 ശതമാനത്തിന്റെ പക്കല്‍ 2 ശതമാനം സമ്പത്ത് മാത്രമാണുള്ളത്. ഇത്തരത്തിലുള്ള അസമത്വങ്ങൾ വർധിക്കുന്നത് ആഗോള സംവിധാനങ്ങളെ തകർക്കുന്നതായും ഇനിയെങ്കിലും അതിനെ കുറിച്ച് ചർച്ച ചെയ്യണമെന്നുമാണ് തുറന്ന കത്തിന്റെ ഉള്ളടക്കം.

ആഗോളത്തിലെ സർക്കാർ നയങ്ങളെല്ലാം സമ്പന്നർക്കും ധനകാര്യ മേഖലയ്ക്കും മാത്രം ഗുണം ചെയ്യുന്നതാണെന്നും തൊഴിലാളിവർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ നിന്ന് ഇവയെല്ലാം പരാജയപ്പെട്ടുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതിസമ്പന്നരായിട്ടുള്ളവർക്ക് 5 ശതമാനം നികുതി ചുമത്തിയാൽ പ്രതിവർഷം 1.7 ട്രില്യൺ ഡോളർ വീതം സമാഹരിക്കാൻ ആകും. ഇത് രണ്ട് ബില്യൺ ആളുകളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാൻ സാധിക്കുമെന്നാണ് ഓക്സ്ഫാമിന്റെ പഠന റിപ്പോർട്ട്. 3 മുതൽ 4 ശതമാനം വരെയുള്ള നികുതി നിരക്ക് പോലും കാര്യമായ വരുമാനം ഉണ്ടാക്കുമെന്നും സാമ്പത്തിക വിദഗ്ധൻ ജയതി ഘോഷ് വ്യക്തമാക്കി.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ