WORLD

ടിപ്പു സുല്‍ത്താന്റെ വാളിന് 140 കോടി, ലേലം നടന്നത് ലണ്ടനില്‍

വെബ് ഡെസ്ക്

മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ വാളിന് ലണ്ടനിലെ ലേലത്തില്‍ ലഭിച്ചത് 14 ദശലക്ഷം പൗണ്ട് (140 കോടിയോളം രൂപ). ലണ്ടനിലെ ബോണ്‍ഹാംസ് ഇസ്ലാമിക് ആന്‍ഡ് ഇന്ത്യന്‍ ആര്‍ട്ടില്‍ നടന്ന ലേലത്തിലാണ് വാളിന് റെക്കോര്‍ഡ് തുക ലഭിച്ചത്. ഉദ്ദേശിച്ചിരുന്നതിലും ഏഴു മടങ്ങ് ഉയര്‍ന്ന തുകയ്ക്കാണ് വാള്‍ വിറ്റുപോയതെന്ന് ലേലം സംഘടിപ്പിച്ച ബോന്‍ഹാംസ് വ്യക്തമാക്കി.

ടിപ്പു സുല്‍ത്താന്റെ ആയുധങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ഈ വാള്‍. ''ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തില്‍ ഏറ്റവും മൂല്യമുള്ള ആയുധമാണ് ഈ വാള്‍. ടിപ്പുവിന് ഈ വാളിനോടുണ്ടായിരുന്ന അടുപ്പവും നിര്‍മാണ വൈദഗ്ധ്യവുമെല്ലാം ഈ വാളിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.'' ലേലം നടത്തിയ ഒലിവര്‍ വൈറ്റ് വിശദീകരിച്ചു. ടിപ്പു സുല്‍ത്താന്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയില്‍ നിന്നാണ് ഈ വാള്‍ കണ്ടെടുത്തത്.

16-ാം നൂറ്റാണ്ടില്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ജര്‍മ്മന്‍ വാളുകളുടെ രീതിയിലാണ് വാളിന്റെ നിര്‍മ്മാണം. വാള്‍ വലിയ തുകയ്ക്ക് വിറ്റു പോയതില്‍ സന്തുഷ്ടരാണ് ഇസ്ലാമിക് ആന്‍ഡ് ഇന്ത്യന്‍ ആര്‍ട്ട് ഗ്രൂപ്പ് മേധാവി നിമ സാഗര്‍ച്ചി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം

250 അടി വലുപ്പമുള്ള ഛിന്നഗ്രഹം ഇന്ന് രാത്രി ഭൂമിക്കരികിലേക്ക്; വേഗത മണിക്കൂറില്‍ 63,683 കിലോമീറ്റര്‍