IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ഗ്രൂപ്പ് ഘട്ടത്തിലെ ബെംഗളുരുവിന്റെ അവസാന മത്സരം ചെന്നൈ സൂപ്പർ കിങ്സുമായാണ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ജയം ഐപിഎല്ലിലെ പ്ലേ ഓഫ് പോരാട്ടം ത്രില്ലർ മോഡിലേക്ക് എത്തിച്ചിരിക്കുകയാണ്. ഡല്‍ഹിയെ 47 റണ്‍സിന് കീഴടക്കിയതോടെ 13 കളികളില്‍ നിന്ന് 12 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ബെംഗളുരു കുതിച്ചു. +0.387 ആണ് ഫാഫ് ഡുപ്ലെസിസിന്റേയും സംഘത്തിന്റേയും നെറ്റ് റണ്‍റേറ്റ്.

ഗ്രൂപ്പ് ഘട്ടത്തിലെ ബെംഗളുരുവിന്റെ അവസാന മത്സരം ചെന്നൈ സൂപ്പർ കിങ്സുമായാണ്. രണ്ട് ടീമുകള്‍ക്കും പ്ലേ ഓഫ് ഉറപ്പിക്കാനുള്ള അവസാന അവസരം കൂടിയായിരിക്കും മത്സരം. 13 കളികളില്‍ നിന്ന് ഏഴ് ജയവുമായി ചെന്നൈ പട്ടികയില്‍ മൂന്നാമതാണ്. +0.528 ആണ് ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ്. രണ്ട് മത്സരം അവശേഷിക്കെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 14 പോയിന്റാണുള്ളത്. +0.406 ആണ് ഹൈദരാബാദിന്റെ നെറ്റ് റണ്‍റേറ്റ്.

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍
'ഇത് അവസാനത്തേത്'; രോഹിത് മുംബൈ വിടുന്നു? അഭിഷേക് നായരുമായുള്ള സംഭാഷണം പുറത്ത്

പ്ലേ ഓഫ് സാധ്യതകള്‍

ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിങ്സുമാണ് ഹൈദരാബാദിന്റെ അടുത്ത എതിരാളികള്. രണ്ട് കളികളില്‍ ഒരു ജയം ഉറപ്പാക്കിയാല്‍ ഹൈദരാബാദിന് അനായാസം പ്ലേ ഓഫിലേക്ക് എത്താം.

12 കളികളില്‍ നിന്ന് 12 പോയിന്റുള്ള ലഖ്നൗ സൂപ്പർ ജയന്റ്സിനുമുണ്ട് സാധ്യകള്‍. -0.769 നെറ്റ് റണ്‍റേറ്റുള്ള ലഖ്നൗവിന് അവശേഷിക്കുന്ന രണ്ട് കളികളും വലിയ മാർജിനില്‍ ജയിക്കണം.

ഗുജറാത്തിനും ഡല്‍ഹിക്കും സാങ്കേതികമായി ഇനിയും സാധ്യതയുണ്ട്. അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാല്‍ 14 പോയിന്റില്‍ ലീഗ് ഘട്ടം അവസാനിപ്പിക്കാന്‍ ഇരുവർക്കുമാകും. പക്ഷേ, നെറ്റ് റണ്‍റേറ്റ് പരിഗണിക്കുമ്പോള്‍ ചെന്നൈ, ബെംഗളൂരു, ലഖ്നൗ, ഹൈദരാബാദ് എന്നീ ടീമുകളെ മറികടക്കുക എളുപ്പമാകില്ല.

ബെംഗളുരുവിന്റെ സാധ്യത

ബെംഗളൂരുവിന്റെ സാധ്യതകള്‍ വർധിക്കണമെങ്കില്‍ സണ്‍റൈസേഴ്‌ പ്ലേ ഓഫ് ഉറപ്പിച്ച് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ലഖ്നൗ ഒന്നില്‍ക്കൂടുതല്‍ മത്സരങ്ങള്‍ ജയിക്കാതിരിക്കുകയും വേണം. ഇവ രണ്ടും അനുകൂലമാകുകയാണെങ്കില്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ ജയം നേടിയാല്‍ പ്ലേ ഓഫിലേക്ക് എത്താം.

പക്ഷേ, ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കണമെങ്കില്‍ കണക്കുകൂട്ടിത്തന്നെ ബെംഗളൂരുവിന് ജയിക്കേണ്ടി വരും. ബെംഗളുരു ആദ്യം ബാറ്റ് ചെയ്താല്‍ (200 റണ്‍സ് നേടുകയാണെങ്കില്‍) കുറഞ്ഞത് 18 റണ്‍സിനെങ്കിലുമായിരിക്കണം ജയം. ഇനി സ്കോർ പിന്തുടരുകയാണെങ്കില്‍ 11 പന്ത് അവശേഷിക്കെ ജയം നേടണം.

logo
The Fourth
www.thefourthnews.in