WORLD

എൺപത് വർഷങ്ങൾക്ക് ശേഷം നീതി; നാസികൾ തൂക്കിലേറ്റിയ ഇറ്റലിക്കാരുടെ കുടുംബങ്ങൾക്ക് വന്‍തുക നഷ്ടപരിഹാരം

വെബ് ഡെസ്ക്

രണ്ടാം ലോക മഹായുദ്ധകാലത്തെ നാസി ക്രൂരതകള്‍ ഏറെ കുപ്രസിദ്ധമാണ്. എന്നാല്‍, എട്ട് പതിറ്റാണ്ടിന് ശേഷം നാസികള്‍ തൂക്കിലേറ്റിയ ഇറ്റാലിയന്‍ പൌരന്‍മാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഇറ്റാലിയന്‍ കോടതി. തെക്കൻ ഇറ്റലിയിലെ ഫോർ‍നെല്ലിയിലെ ഒരു മലഞ്ചെരുവിലായിരുന്നു സാധാരണ കുടുംബത്തിൽ നിന്നുള്ള ആറ് കത്തോലിക്കരെ തൂക്കിക്കൊന്ന സംഭവത്തിലാണ് വന്‍ തുക നഷ്ടപരിഹാരം നല്‍കുന്നത്. ഭക്ഷണം തേടിയെത്തിയ സൈനികനെ കൊലപ്പെടുത്തിയതിനുള്ള ശിക്ഷയായിട്ടായിരുന്നു ആറ് പേരെ നാസി സൈന്യം കൊലപ്പെടുത്തിയത്. 12 ദശലക്ഷം യൂറോ (13 ദശലക്ഷം യുഎസ് ഡോളർ) കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഇറ്റാലിയൻ കോടതി.

"ഞങ്ങൾ ഇന്നും ആ സംഭവം ഒർക്കുന്നു. ഒന്നും മറന്നിട്ടില്ല, "കൊല്ലപ്പെട്ടവരിൽ ഒരാളായ ഡൊമെനിക്കോ ലാൻസലോട്ടയുടെ ചെറുമകനായ മൗറോ പെട്രാർക്ക പറയുന്നു. തൂക്കിലേറ്റപ്പെടുമ്പോൾ അഞ്ച് പെൺമക്കളുടേയും ഒരു മകന്റെയും പിതാവായിരുന്നു 52 കാരനായ ഡൊമെനിക്കോ ലാൻസലോട്ട. ഡൊമെനിക്കോയുടെ മരണ സമയത്ത് ജീവിച്ചിരുന്ന കുടുംബാംഗങ്ങളിൽ ഒരാളൊഴികെ മറ്റെല്ലാവരും മരിച്ചു. എന്നാൽ ഇറ്റാലിയൻ നിയമപ്രകാരം, അവർക്ക് നൽകേണ്ട നഷ്ടപരിഹാരം അവരുടെ അവകാശികൾക്ക് കൈമാറാൻ സാധിക്കും. അതിനാൽ 2020ലെ കോടതി വിധി പ്രകാരം പെട്രാർക്കയ്ക്ക് ഏകദേശം 130,000 യൂറോ (142,000 യുഎസ് ഡോളർ) ലഭിക്കും.

ജർമനിക്ക് പകരം ഇറ്റലിയാണ് ബാധിക്കപ്പെട്ടവർക്ക് പണം നൽകുന്നതെന്നതാണ് സംഭവത്തിലെ വി​രോധാഭാസം. രണ്ടാം ലോകമഹായുദ്ധകാലത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾക്ക് ബെർലിനാണോ നഷ്ടപരിഹാരം നൽകേണ്ടത് എന്നതിനെച്ചൊല്ലി അന്താരാഷ്ട്ര കോടതിയിൽ നടന്ന പോരാട്ടത്തിൽ പരാജയപ്പെട്ടതിന് ശേഷമാണ് ഇറ്റലി പണം നൽകണമെന്ന വിധി വരുന്നത്.

എന്നാൽ, ജര്‍മനി തന്നെയാണ് പണം നൽകേണ്ടതെന്നാണ് ഇറ്റലിയിലെ ജൂത സംഘടനകൾ ഇപ്പോഴും വിശ്വസിക്കുന്നത്. അതേസമയം നഷ്ടപരിഹാരത്തുക ഒരു ബാധ്യതയായി മാറിയാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഇറ്റലി കൈയ്യൊഴിയുമോ എന്ന ഭയവും കുടുംബാങ്ങൾക്കുണ്ട്.

ജർമൻ ഗവൺമെന്റ് 2016ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 22,000 ഇറ്റലിക്കാർ നാസികളുടെ അക്രമനത്തിന് ഇരയായതായി കാണിക്കുന്നു. ഇതിൽ 8,000ത്തോളം ജൂതന്മാർ കോൺസൺട്രേഷൻ ക്യാമ്പുകളിലേക്ക് കടത്തപ്പെട്ടു. ആയിരക്കണക്കിന് ഇറ്റലിക്കാർ ജർമനിയിൽ അടിമപ്പണിക്കാരായി ജോലി ചെയ്യാൻ നിർബന്ധിതരായി. ഇവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരത്തുക നൽകിയാൻ വിധി വന്നിട്ടുണ്ട്.

ഫോർനെല്ലിയിൽ തൂക്കിലേറ്റപ്പെട്ട ആറ് ഇറ്റാലിയൻ കത്തോലിക്കരുടെ കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരത്തുക ആദ്യം ലഭിക്കുക. രണ്ടാം ലോകമഹായുദ്ധത്തിലെ പങ്കാളിത്തം അവസാനിപ്പിച്ച് യുദ്ധം അവസാനിപ്പിച്ച് ഒരു മാസത്തിന് ശേഷമായിരുന്നു അവരുടെ കൊലപാതകം.

രാജി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‍രിവാളിന് വീണ്ടും കത്തയച്ച് ഡൽഹി മുൻ മന്ത്രി

അഞ്ച് ദിവസത്തേക്ക് മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ഗാസയിലെ മുൻ ഇന്ത്യൻ സൈനികന്റെ കൊലപാതകം: പിന്നിൽ ഇസ്രയേലെന്ന് സൂചന നൽകി യുഎൻ

അവശ്യ സാധനങ്ങളുടെ വിലവർധന, വിവേചനം, സാമ്പത്തിക പ്രതിസന്ധി: പാക് അധീന കാശ്മീരിൽ പ്രതിഷേധം ആളുന്നതെന്തിന് ?

'അത്ഭുതകരമായ ഒന്നുമില്ല'; പത്ത് വർഷങ്ങള്‍ക്ക് ശേഷം കമ്പനി വിടുന്നതായി ഓപ്പണ്‍ എഐ സഹസ്ഥാപകൻ ഇല്യ സുത്‌സ്കേവര്‍