'അത്ഭുതകരമായ ഒന്നുമില്ല'; പത്ത് വർഷത്തിനുശേഷം കമ്പനി വിടുന്നതായി ഓപ്പണ്‍ എഐ സഹസ്ഥാപകൻ ഇല്യ സുത്‌സ്കേവര്‍

'അത്ഭുതകരമായ ഒന്നുമില്ല'; പത്ത് വർഷത്തിനുശേഷം കമ്പനി വിടുന്നതായി ഓപ്പണ്‍ എഐ സഹസ്ഥാപകൻ ഇല്യ സുത്‌സ്കേവര്‍

ഓപ്പണ്‍ എഐയിലെ ജീവനക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ബഹുമതിയായി കണക്കാക്കുന്നുവെന്നും ഇല്യ പറഞ്ഞു

ഓപ്പണ്‍ എഐയില്‍നിന്ന് രാജിവെക്കാന്‍ തീരുമാനിച്ച് സഹസ്ഥാപകനും മുഖ്യ ശാസ്ത്രജ്ഞനുമായ ഇല്യ സുത്‌സ്കേവര്‍. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. അത്ഭുതകരമായ പാതയിലൂടെയല്ല കമ്പനി സഞ്ചരിക്കുന്നതെന്നു പറഞ്ഞ ഇല്യ കമ്പനിയുടെ പ്രവർത്തനങ്ങളിൽ ആത്മവിശ്വാസമുണ്ടെന്നും വ്യക്തമാക്കി.

''എകദേശം പത്ത് വര്‍ഷത്തിനുശേഷം ഓപ്പണ്‍ എഐ വിടാന്‍ ഞാന്‍ തീരുമാനിച്ചു. അത്ഭുതകരമായ പാതയിലൂടെയല്ല കമ്പനി സഞ്ചരിക്കുന്നത്. സാം ആള്‍ട്ട്മാന്റെയും ഗ്രെഗ് ബ്രോക്‌മാന്റെയും മിറ മുറാട്ടിയുടെയും നേതൃത്വത്തിലും ജാകബ് പഷോകിയുടെ ഗവേഷണനേതൃത്വത്തിലും ഓപ്പണ്‍ എഐ എജിഐ (ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ്) സ്ഥാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' അദ്ദേഹം പറയുന്നു.

'അത്ഭുതകരമായ ഒന്നുമില്ല'; പത്ത് വർഷത്തിനുശേഷം കമ്പനി വിടുന്നതായി ഓപ്പണ്‍ എഐ സഹസ്ഥാപകൻ ഇല്യ സുത്‌സ്കേവര്‍
പുതിയ പതിപ്പുമായി ചാറ്റ് ജിപിടി; ഒട്ടേറെ സവിശേഷതകളുള്ള ജിപിടി 4 ഒ പുറത്തിറക്കി ഓപ്പണ്‍ എഐ

ഓപ്പണ്‍ എഐയിലെ ജീവനക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഒരു ബഹുമതിയായി കണക്കാക്കുന്നുവെന്നും ഇല്യ സുത്സ് കൂട്ടിച്ചേര്‍ത്തു. ''എല്ലാവരെയും ഞാന്‍ ഓര്‍മിക്കും. എല്ലാ കാര്യങ്ങള്‍ക്കും നന്ദി പറയുന്നു. അടുത്ത പ്രൊജക്ടിന്റെ ആശ്ചര്യത്തിലാണ് ഞാന്‍. എനിക്ക് വ്യക്തിപരമായി അര്‍ഥവത്തായി തോന്നുന്ന ഒരു പ്രോജക്ടാണ്. അതിന്റെ വിശദാംശങ്ങള്‍ തക്കസമയത്ത് ഇവിടെ പങ്കുവെക്കും,'' അദ്ദേഹം പറഞ്ഞു.

രാജിവെക്കുകയാണെന്ന ഇല്യയുടെ പോസ്റ്റിനു പിന്നാലെ സാം ആള്‍ട്ട്മാനും അദ്ദേഹത്തിന് യാത്ര പറഞ്ഞ് രംഗത്തെത്തി. തങ്ങളുടെ തലമുറയിലെ ഏറ്റവും വലിയ മനസുള്ളയാളും നല്ലൊരു സുഹൃത്തുമാണ് ഇല്യയെന്ന് സാം എക്‌സില്‍ കുറിച്ചു.

''അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ബുദ്ധിയും പ്രശസ്തമാണ്. അദ്ദേഹമില്ലാതെ ഓപ്പണ്‍ എഐ പൂര്‍ണമാകില്ല. അദ്ദേഹം ഇവിടെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ചു തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ആത്മാര്‍ഥതയ്ക്കും ഞാന്‍ എപ്പോഴും നന്ദിയുള്ളവനാകും,'' സാം പറഞ്ഞു. ഇത്രയും കാലം ഇതുപോലൊരു പ്രതിഭയോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സാം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇല്യയ്ക്കു പകരം ജാകബ് പഷോകിയെ അടുത്ത മുഖ്യ ശാസ്ത്രജ്ഞനായി നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനപ്പെട്ട പല പ്രൊജക്റ്റുകളും ജാകബ് നയിച്ചിട്ടുണ്ടെന്നും എജിഐ എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള തങ്ങളുടെ ദൗത്യത്തിനു ജാകബ് നേതൃത്വം നല്‍കുമെന്ന ആത്മവിശ്വാസമുണ്ടെന്നും സാം പറഞ്ഞു.

'അത്ഭുതകരമായ ഒന്നുമില്ല'; പത്ത് വർഷത്തിനുശേഷം കമ്പനി വിടുന്നതായി ഓപ്പണ്‍ എഐ സഹസ്ഥാപകൻ ഇല്യ സുത്‌സ്കേവര്‍
സാംസങ് എസ് 24ന് സമാനം, എഐയുടെ നീണ്ടനിര ഐഫോണുകളിലും വരുന്നു

റഷ്യയില്‍ ജനിച്ച ഇസ്രയേലി-കനേഡിയന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനാണ് ഇല്യ സുത്സ്‌കേവര്‍. 2000-2022 കാലഘട്ടങ്ങളില്‍ ഇസ്രയേല്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍ പഠിച്ച അദ്ദേഹം കാനഡയിലേക്കു താമസം മാറുകയും ടൊറന്റോ സര്‍വകലാശാലയില്‍ പഠനം തുടരുകയുമായിരുന്നു. 2012ല്‍ ഹിന്‍ഡന്‍, അലക്‌സ് ക്രിസെവ്‌സ്‌കി എന്നിവർക്കൊപ്പം അലെക്‌സ്‌നെറ്റ് സ്ഥാപിച്ചു. ആല്‍ഫാഗോ പേപ്പറിന്റെ ഒരുപാട് എഴുത്തുകാരില്‍ ഒരാളാണ് ഇല്യ.

logo
The Fourth
www.thefourthnews.in