WORLD

ജോ ബൈഡൻ ഇന്ത്യയിലെത്താനിരിക്കെ ഭാര്യ ജില്‍ ബൈഡന് കോവിഡ്; പ്രസിഡന്റ് നെഗറ്റീവ്

വെബ് ഡെസ്ക്

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പങ്കാളി ജില്‍ ബൈഡന് കോവിഡ്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജോ ബൈഡന്‍ ഇന്ത്യയിലേക്ക് വരാനിരിക്കെയാണ് ജില്‍ ബൈഡന് കോവിഡ് ബാധിക്കുന്നത്. അതേസമയം, നേരിയ രോഗലക്ഷണങ്ങളാണുള്ളതെന്നും പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ് പരിശോധന ഫലം നെ​ഗറ്റീവാണെന്നും വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.

അമേരിക്കയുടെ പ്രഥമ വനിത കോവിഡ് പോസിറ്റീവായെന്നും ഡെലവെറിലെ റെഹോബോത്ത് ബീച്ചിലെ വസതിയിൽ അവർ തുടരുമെന്നുമാണ് ജിൽ ബൈഡൻെ കമ്യൂണിക്കേഷൻ ഡയറക്ടർ എലിസബത്ത് അലക്സാണ്ടർ മാധ്യമങ്ങളെ അറിയിച്ചത്.  ബൈഡന് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും രോ​ഗ ലക്ഷണമുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വൈറ്റ് ഹൗസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി വ്യക്തമാക്കി.

പ്രസിഡന്റിന്റെ യാത്രകള്‍ക്കൊന്നും ഇപ്പോള്‍ മാറ്റം വരുത്തിയിട്ടില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. വൈറ്റ് ഹൗസ് മാര്‍ഗനിര്‍ദേശപ്രകാരം പ്രസിഡന്റ് ബൈഡന്‍ വ്യാഴാഴ്ച ഇന്ത്യയിലേക്ക് തിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ജി20യില്‍ പങ്കെടുക്കും. ഉച്ചകോടിക്ക് ശേഷം, ബൈഡന്‍ ഞായറാഴ്ച വിയറ്റ്‌നാമിലെ ഹനോയിയിലേക്ക് പോകുകയും അവിടെ അദ്ദേഹം ജനറല്‍ സെക്രട്ടറി ഗുയെന്‍ ഫു ട്രോംഗുമായും മറ്റ് വിയറ്റ്‌നാമീസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നും വെള്ളിയാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രയെ താന്‍ ഉറ്റുനോക്കുകയാണെന്ന് ബൈഡന്‍ പ്രതികരിച്ചിരുന്നു.

വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇപ്പോള്‍ ഇന്തോനേഷ്യയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കുള്ള യാത്രയിലാണ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഈ വര്‍ഷവും ജി 20 യില്‍ പങ്കെടുക്കില്ല. ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ജി 20 ക്ക് എത്തില്ല.

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി