WORLD

പൈലറ്റ് ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്ത് സഹപൈലറ്റുമാർ

വെബ് ഡെസ്ക്

വിമാന യാത്രയ്ക്കിടയിൽ പൈലറ്റ് ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. സഹപൈലറ്റുമാർ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. മിയാമിയിൽ നിന്ന് ചിലിയിലേക്ക് 271 യാത്രക്കാരുമായി പോയ ലാറ്റം എയർലൈന്‍സ് വിമാനത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. മിയാമിയിൽ നിന്ന് യാത്ര പുറപ്പെട്ട് മൂന്ന് മണിക്കൂറിന് ശേഷം, പൈലറ്റ് ക്യാപ്റ്റൻ ഇവാൻ അൻഡോർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ശുചിമുറിയില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. ക്രൂ അദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷപെടുത്താനായില്ല. തുടർന്ന് സഹപൈലറ്റുമാർ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.

ബോർഡിൽ ഡോക്ടർമാരുണ്ടോയെന്ന് ക്രൂ അന്വേഷിച്ചതായി യാത്രക്കാരെ ഉദ്ധരിച്ച് ന്യൂയോർക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന് വിമാനം അടിയന്തര ലാന്ഡിങ്ങിന് തയ്യാറെടുക്കുകയായിരുന്നു

അൻപത്തിയാറുകാരനായ ഇവാൻ അൻഡോറിനെ കൂടാതെ, രണ്ട് സഹ പൈലറ്റുമാർകൂടി വിമാനത്തിൽ ഉണ്ടായിരുന്നു. ബോർഡിൽ ഡോക്ടർമാരുണ്ടോയെന്ന് ക്രൂ അന്വേഷിച്ചതായി യാത്രക്കാരെ ഉദ്ധരിച്ച് ന്യൂയോർക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന് വിമാനം അടിയന്തര ലാന്ഡിങ്ങിന് തയ്യാറെടുക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. പനാമ സിറ്റിയിലെ ടോക്യുമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. മെഡിക്കൽ വിദഗ്ധർ പൈലറ്റിനെ പരിശോധിച്ചശേഷം, മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് എയർലൈന്‍സ് പ്രസ്താവനയിൽ അറിയിച്ചു.

"മിയാമി-സാന്റിയാഗോ റൂട്ടിലുണ്ടായിരുന്ന എൽഎ 505 വിമാനത്തിന്റെ കമാൻഡ് ക്രൂവിലെ മൂന്ന് അംഗങ്ങളിൽ ഒരാളുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പനാമയിലെ ടോക്കുമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യിക്കേണ്ടിവന്നു. അദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകിയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. 25 വർഷത്തെ പരിചയമുള്ള മുതിർന്ന പൈലറ്റായിരുന്നു ആൻഡൗർ. ഞങ്ങളുടെ ജീവനക്കാരന്റെ വിയോഗത്തിൽ ഞങ്ങൾ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു." എയർലൈൻ തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച പനാമ സിറ്റിയിൽ നിന്ന് വീണ്ടും പുറപ്പെട്ട വിമാനം ചിലിയിലേക്കുള്ള യാത്ര തുടർന്നതായും എയർലൈൻസ് അറിയിച്ചു.

വരുന്നു അതിതീവ്ര മഴ; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ കസ്റ്റഡിയില്‍, അറസ്റ്റുണ്ടായേക്കും

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ