ദൗത്യം പൂർത്തിയാക്കിയ ശേഷം ഡിറ്റൂരി
ദൗത്യം പൂർത്തിയാക്കിയ ശേഷം ഡിറ്റൂരി 
WORLD

വെള്ളത്തിനടിയിൽ 100 ദിവസം; അപൂർവ നേട്ടം കൈവരിച്ച് ഫ്ലോറിഡയിലെ അധ്യാപകൻ

വെബ് ഡെസ്ക്

വെള്ളത്തിനടിയിൽ നൂറ് ദിവസം ജീവിച്ച് ​പഠനം നടത്തി അധ്യാപകൻ. സൗത്ത് ഫ്ലോറിഡ സർവകലാശാല പ്രൊഫസറും യുഎസ് നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനുമായ ജോസഫ് ഡിറ്റൂരിയാണ് അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. മൂന്ന് മാസം നീണ്ട ​ഗവേഷണത്തിനൊടുവിൽ ഇന്നലെയാണ് അദ്ദേഹം വെള്ളത്തിൽ നിന്ന് പുറത്തുവന്നത്. മാർച്ച് 1നാണ് ഡിറ്റൂരി ​ഗവേഷണം ആരംഭിച്ചത്.

ദൗത്യം പൂർത്തിയാക്കിയ ശേഷം ഡിറ്റൂരി

കീ ലാർഗോ അണ്ടർസീ പാർക്കിന്റെ ഉപരിതലത്തിൽ നിന്ന് 30 അടി താഴെയായി ജൂൾസ് അണ്ടർസീ ലോഡ്ജ് എന്ന ഒരു അണ്ടർവാട്ടർ സ്റ്റീൽ-ഗ്ലാസ് ഹോട്ടലിലാണ് ഡിറ്റൂരി 100 ​ദിവസം താമസിച്ചത്. വെള്ളത്തിനടിയിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചതിന് മേയ് 13നാണ് ഡിറ്റൂരി ​ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്നത്. മെയ് 13 ആയപ്പോഴേക്കും 74 ​ദിവസം പിന്നിട്ടിരുന്നു. ഈ റെക്കോഡും കടത്തിവെട്ടിയാണ് നൂറ് ദിവസം തികച്ചിരിക്കുന്നത്.

ജൂൾസ് അണ്ടർസീ ലോഡ്ജിൽ ഡിറ്റൂരി

എന്നാൽ റെക്കോഡിന് വേണ്ടിയല്ല ഈ ദൗത്യം പൂർത്തിയാക്കിയതെന്ന് ഡിറ്റൂരി പറയുന്നു. വെള്ളത്തിനടിയിൽ ഒറ്റപ്പെട്ട, പരിമിതമായ, അവസ്ഥയിൽ മനുഷ്യന്റെ സഹിഷ്ണുത എത്രത്തോളമെന്ന് പരിശോധിക്കുന്നതിനാണ് ​ഗവേഷണം നടത്തിയത്. മറൈൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ സംഘടിപ്പിച്ച 'പ്രോജക്‌റ്റ് നെപ്‌ട്യൂൺ 100' എന്ന പദ്ധതിയുടെ ഭാഗമായിരുന്നു ദൗത്യം. ഗവേഷണവും സമുദ്ര സംരക്ഷണ പ്രവർത്തനവും സംയോജിപ്പിക്കുന്ന 100 ദിവസത്തെ ദൗത്യമാണ് പദ്ധതിയെന്ന് മറൈൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ വെബ്സൈറ്റിൽ പറയുന്നു.

വെളളത്തിനടിയിലെ ഉയർന്ന സമ്മർദ്ദം മനുഷ്യരെ കൂടുതൽ കാലം ജീവിക്കാനും വാർദ്ധക്യവുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയാനും സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി സൗത്ത് ഫ്ലോറിഡ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ ഒരു പത്രക്കുറിപ്പാണ് ഡിറ്റൂരിയെ ഈ ദൗത്യത്തിലേക്ക് നയിച്ചത്. വെള്ളത്തിനടിയിലെ സമ്മർദ്ദം കാരണം ഡിറ്റൂരിയുടെ വണ്ണം അര ഇഞ്ച് കുറഞ്ഞുവെന്ന് കണ്ടെത്തി. കൂടാതെ ഉറക്കം, കൊളസ്ട്രോളിന്റെ അളവ് എന്നിവയിലും ​ഗണ്യമായ മാറ്റം വന്നതായും കണ്ടെത്തി.

ഡിറ്റൂരിയും അദ്ദേഹത്തിന്റെ മെഡിക്കൽ സംഘവും ദൗത്യത്തിന് മുമ്പും ശേഷവുമുള്ള ഡാറ്റ വിശകലനം ചെയ്യുമെന്നും നവംബറിൽ സ്കോട്ട്‌ലൻഡിൽ നടക്കുന്ന വേൾഡ് എക്‌സ്ട്രീം മെഡിസിൻ കോൺഫറൻസിൽ കണ്ടെത്തലുകൾ അവതരിപ്പിക്കുമെന്നും വ്യക്തമാക്കി.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ