WORLD

മനുഷ്യക്കടത്ത് സംശയം: ഫ്രാൻസ് പിടിച്ചെടുത്ത വിമാനം ഇന്ന് വിട്ടയയ്ക്കും, യാത്ര എങ്ങോട്ടെന്ന് അവ്യക്തം

വെബ് ഡെസ്ക്

മനുഷ്യക്കടത്താണെന്ന സംശയത്തെ തുടർന്ന് ഫ്രാൻസ് പിടിച്ചെടുത്ത ചാർട്ടേഡ് വിമാനം ഇന്ന് വിട്ടയച്ചേക്കുമെന്ന് റിപ്പോർട്ട്. 303 ഇന്ത്യക്കാരടക്കമുള്ള യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് യാത്ര തിരിച്ച വിമാനമാണ് കഴിഞ്ഞ ദിവസം ഫ്രാൻസ് പിടിച്ചെടുത്തത്.

മനുഷ്യക്കടത്ത് നടത്താനുള്ള സാധ്യതയുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് വിമാനം താഴെയിറക്കുകയും യാത്രക്കാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. പിടിച്ചെടുത്ത് നാല് ദിവസത്തിനുശേഷമാണ് വിമാനം ഫ്രാൻസ് വിട്ടയയ്ക്കുന്നത്. ഫ്രാൻസിലെ ഷാംപെയ്ൻ പ്രദേശത്തുള്ള വാട്രി എയർപോർട്ടിലായിരുന്നു വിമാനം പിടിച്ചെടുത്തത്.

വിമാനത്താവളത്തില്‍ ഒരുക്കിയ താല്‍ക്കാലിക കോടതിയിലെ വിചാരണ നടപടികള്‍ക്കൊടുവിലാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്. ഫ്രാന്‍സിലെ നിയമമനുസരിച്ച് വിദേശികളെ നാല് ദിവസത്തില്‍ കൂടുതല്‍ പോലീസിന് കസ്റ്റഡിയില്‍ വയ്ക്കാനോ ചോദ്യം ചെയ്യാനോ സാധിക്കില്ല. ചോദ്യം ചെയ്യല്‍ എട്ട് ദിവസത്തേക്ക് നീട്ടണമെങ്കില്‍ കോടതിയുടെ പ്രത്യേക ഉത്തരവ് വേണം. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയക്കാന്‍ തീരുമാനിച്ചത്. അതേസമയം എങ്ങോട്ടാണ് വിമാനം പറക്കുകയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

മനുഷ്യക്കടത്തിന്റെ സൂത്രധാരരാണെന്ന് സംശയിച്ച് രണ്ട് പേരെ ഫ്രാൻസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യാത്രക്കാരിൽ പലരും ഫ്രാൻസിൽ അഭയം അഭ്യർഥിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. 11 യാത്രക്കാർ രക്ഷിതാക്കൾ കൂടെയില്ലാത്ത പ്രായപൂർത്തിയാകാത്തവരാണെന്നും അധികൃതർ വ്യക്തമാക്കി.

റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസ് നടത്തുന്ന എ 340 ആണ് ഫ്രാൻസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. യുഎഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് യാത്ര തുടങ്ങിയ വിമാനത്തിൽ ഇന്ത്യൻ വംശജരായ 303 പേർ ഉണ്ടായിരുന്നതായാണ് വിവരം.

യാത്രക്കാരെ സാങ്കേതികമായി കരുതൽ തടങ്കലിൽവച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഫ്രാൻസിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.

കസ്റ്റഡിയിൽ എടുത്ത യാത്രക്കാരെ വിമാനത്താവളത്തിനുള്ളിൽ താൽക്കാലിക താമസസൗകര്യം തയാറാക്കിയായിരുന്നു കരുതൽ തടങ്കലിൽ വെച്ചത്.

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം