ആൻഡ്രോയിഡ് ഓട്ടോ
ആൻഡ്രോയിഡ് ഓട്ടോ

ഇനി 'വർക്ക് ഫ്രം കാർ'; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റിന്റെ വീഡിയോ കാളിങ് അപ്ലിക്കേഷനായ 'ടീംസ്' 'ആൻഡ്രോയിഡ് ഓട്ടോ'യിലേക്ക് അവതരിപ്പിക്കുകയാണ് പുതിയ നീക്കം

വർക്ക് ഫ്രം ഹോം കഴിഞ്ഞു, ഇനി 'വർക്ക് ഫ്രം കാറിന്റെ' യുഗമാണ്. ഗൂഗിൾ അപ്ലിക്കേഷനായ 'ആൻഡ്രോയിഡ് ഓട്ടോ' ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് അപ്ലിക്കേഷനായ 'ടീംസ്' 'ആൻഡ്രോയിഡ് ഓട്ടോ'യിലേക്ക് അവതരിപ്പിക്കുന്നതോടെ ഉപയോക്തതാക്കൾക്ക് ഇനി അവരുടെ കാറുകൾ അത്യാവശ്യ ഘട്ടങ്ങളിൽ ഓഫീസ് ആക്കി മാറ്റാൻ സാധിക്കും.

സോഫ്റ്റ്‌വെയർ മേഖലയിലെ ഭീമന്മാരായ മൈക്രോസോഫ്റ്റ് അടുത്തിടെ 'മൈക്രോസോഫ്റ്റ് 365' പ്ലാറ്റ്‌ഫോം പുതുക്കിയിരുന്നു. അടുത്ത മാസത്തോടെ ഗൂഗിളിന്റെ ഇൻ-കാർ ഇൻഫോടെയ്ൻമെന്റില്‍ ടീംസ് ഉൾപ്പെടുത്തുമെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.

ആൻഡ്രോയിഡ് ഓട്ടോ
ഗംഭീര സ്റ്റൈൽ; എഥർ 450 അപെക്സ് ഉടൻ നിരത്തുകളിൽ, വില 1.89 ലക്ഷം

'മൈക്രോസോഫ്റ്റ് ടീംസിൽ' വീഡിയോ കോളിങിന്റെ പിന്തുണ ഇല്ലാത്തതിനാൽ ഈ സേവനം ഉപയോഗിക്കുന്നവർ, പൂർണ്ണമായ വീഡിയോ കോൺഫറൻസ് അനുഭവത്തിനായി വാഹനങ്ങൾ നിർത്തി മൊബൈൽ ഫോണുമായി സംയോജിപ്പിക്കേണ്ടിവരും. സോഫ്‌റ്റ്‌വെയർ ലഭ്യമാകുമ്പോൾ ഉപയോക്താക്കൾക്ക് ആൻഡ്രോയിഡ് ഓട്ടോ ആപ്പ് അപ്‌ഡേറ്റ് ചെയ്‌ത് ഈ ഫീച്ചർ ഉപയോഗിക്കാനാകും.

കലണ്ടറിന് സമാനമായ ഇന്റർഫെയ്‌സിൽ മീറ്റിംഗിൽ പങ്കെടുക്കാനും ഒപ്പം വീഡിയോ കോൾ സൗകര്യവും അടങ്ങിയിട്ടുള്ളതാണ് പുതിയ ഫീച്ചർ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല.

ഡ്രൈവിങ്ങിനിടെ ചെറുതായി മാത്രം ശ്രദ്ധ വ്യതിചലിക്കുന്ന രീതിയിലാണ് ആൻഡ്രോയിഡ് ഓട്ടോയുടെ ഇന്റർഫേസ് തയ്യാറാക്കിയിരിക്കുന്നത്. പക്ഷെ, എപ്പോഴും ഡ്രൈവിങ്ങും ജോലിയും ഒത്തു പോകണമെന്നില്ല. അതിനാൽ, അത്യാവശ്യ ഘട്ടങ്ങളിൽ വാഹനം പാർക്ക് ചെയ്ത് മീറ്റിങ്ങിൽ പങ്കെടുക്കുന്നതും കോൺഫറൻസ് കോളുകൾ എടുക്കുന്നതുമായിരിക്കും ഉത്തമം.

എന്നാൽ, 2021 മുതൽ തന്നെ ആപ്പിളിന്റെ ഇൻ-കാർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായ 'കാർപ്ലേ'യിൽ മൈക്രോസോഫ്റ്റ് ടീംസ് ലഭ്യമാണ്.

ആൻഡ്രോയിഡ് ഓട്ടോ
സ്കോഡയില്‍ തൊട്ടാല്‍ കൈ പൊള്ളും! ഫ്ലാഗ്ഷിപ്പ് കാറുകളുടെ വിലയില്‍ വന്‍ വർധനവ്

എന്താണ് 'ആൻഡ്രോയിഡ് ഓട്ടോ'?

ഗൂഗിളിന്റെ ഓട്ടോമൊബൈൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ആൻഡ്രോയിഡ് ഓട്ടോ. ഗൂഗിള്‍ മാപ്‌സ് നാവിഗേഷൻ, ഫോൺ കോൾ, ടെക്സ്റ്റുകൾ അയക്കാൻ, ഗൂഗിള്‍ അസിസ്റ്റന്‍റ്, ആന്‍ഡ്രോയിഡ് ആപ്പുകൾ തുടങ്ങിയവയെല്ലാം ആൻഡ്രോയിഡ് ഓട്ടോയിൽ ലഭ്യമാണ്.

ഫോൺ കോളുകളും ടെക്സ്റ്റുകളും അയയ്‌ക്കുക, ആന്‍ഡ്രോയിഡ് ഓട്ടോ നിങ്ങളുടെ ഫോണിനെ ഹാൻഡ്‌സ് ഫ്രീ ആശയവിനിമയ ഉപകരണമാക്കി മാറ്റുന്നു. നിങ്ങൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ ഉച്ചത്തിൽ വായിക്കാനും ശബ്‌ദം ഉപയോഗിച്ച് പ്രതികരിക്കാനും കഴിയും. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് കോളുകൾ വിളിക്കാനും സാധിക്കുന്നതാണ്.

സാധാരണയായി ഗൂഗിള്‍ അസിസ്റ്റന്‍റിനായി ഉപയോഗിക്കുന്ന “ഹേയ്, ഗൂഗിള്‍” അഭ്യർത്ഥനയിലൂടെ ഡ്രൈവിങ്ങിനിടയിലും ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നതാണ്. ഗൂഗിള്‍ യാത്രാമാര്‍ഗ്ഗങ്ങള്‍ തിരയുകയും ലക്ഷ്യസ്ഥാനങ്ങൾ സജ്ജീകരിക്കുകയും കോളുകൾ വിളിക്കുകയും നിങ്ങളുടെ ടെക്സ്റ്റ് സന്ദേശങ്ങൾ ഉറക്കെ വായിക്കുകയും ചെയ്യുന്നതാണ്. ഡ്രൈവിങ്ങിനിടയില്‍ ഇത് എല്ലായ്പ്പോഴും ലഭ്യമാണ്.

ആൻഡ്രോയിഡ് ഓട്ടോ
അപ്രമാദിത്വം തുടരാൻ ക്രെറ്റ 2024

ഉപയോക്താവിന് ഇഷ്ടപ്പെട്ട ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് ഓട്ടോയില്‍ ഉപയോഗിക്കാവുന്നതാണ്. ഗൂഗിള്‍ മാപ്‌സിന് പകരം വേണമെങ്കില്‍‌ ജിപിഎസ് നാവിഗേഷന്‍ സോഫ്റ്റ്‌വെയറായ വെയ്‌സ് ആപ്പ് ഉപയോഗിക്കാം. സ്പോട്ടിഫൈ, ഐഹേര്‍ട്ട് റേഡിയോ, ഡീസെര്‍ എന്നിവ പോലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സംഗീതം ആസ്വദിക്കാവുന്നതാണ്. വാട്സ്ആപ്പ്, കിക്ക്, ഫെയ്‌സ്ബുക്ക് മെസഞ്ചർ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളും ആന്‍ഡ്രോയിഡ് ഓട്ടോയിൽ ലഭ്യമാണ്.

logo
The Fourth
www.thefourthnews.in