ലാഭത്തിൽ കേമൻ; ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിപണി കീഴടക്കാൻ വമ്പൻ ഓഫറുമായി എത്തുന്നു ഏഥർ 450s

ലാഭത്തിൽ കേമൻ; ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിപണി കീഴടക്കാൻ വമ്പൻ ഓഫറുമായി എത്തുന്നു ഏഥർ 450s

ഏഥർ പുറത്തിറക്കിക്കിയ ഏറ്റവും പുതിയ മോഡലായ 450S-ന്റെ വില വിപണിയിൽ 25,000 രൂപ വരെയാണ് കുറച്ചത്. അടിസ്ഥാന വേരിയന്റിന് ഇപ്പോൾ എക്‌സ്-ഷോറൂം വില 1.09 ലക്ഷം രൂപയാണ്. പ്രൊവേരിയന്റിന് 1.19 ലക്ഷം രൂപ

ഏഥർ എനർജി കഴിഞ്ഞ വർഷം പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലായ ഏഥർ 450sന്റെ മാർക്കറ്റ് വില കുറച്ച് കമ്പനി. ബെയ്‌സ് വേരിയന്റിന് ഏകദേശം 20,000 രൂപയും പ്രൊ വേരിയന്റിന് 25,000 രൂപ വരെയുമായണ് ഇളവ് നൽകിയിരിക്കുന്നത്. ഇതോടെ, ഏഥർ 450sന്റെ അടിസ്ഥാന വേരിയന്റിന് ഇപ്പോൾ എക്‌സ്-ഷോറൂം വില 1.09 ലക്ഷം രൂപയാണ്. പ്രൊവേരിയന്റിന് 1.19 ലക്ഷം രൂപയും. അതേസമയം, ഡൽഹിയിൽ 97,500 രൂപയിലാണ് ഏഥർ 450sന്റെ വില ആരംഭിക്കുന്നത്.

കഴിഞ്ഞ മാസം, 'ഏഥർ ഇലക്ട്രിക് ഡിസംബർ' എന്ന പേരിൽ ഇയർ എൻഡ് ഓഫറുകളായി 450X, 450S എന്നീ മോഡലുകൾക്ക് 24,000 രൂപ വരെ വില കിഴിവ് നൽകിയിരുന്നു.

ഏഥർ 450sന്റെ സവിഷേഷതകൾ

ഭേദപ്പെട്ട റേഞ്ച്, കണക്ടഡ് സാങ്കേതികവിദ്യ, മികച്ച പെര്‍ഫോമെന്‍സ് തുടങ്ങിയ ഏഥറിന്റെ ട്രേഡ്മാർക് സവിശേഷതകളെല്ലാം ഉൾപ്പെടുത്തി കുറഞ്ഞ വിലയില്‍ തന്നെ വിപണിയിലെത്തിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450s. കാഴ്ചയില്‍ ഏഥര്‍ 450 എക്‌സിന്റെ ഡിസൈന്‍ ഘടനയ്ക്ക് സമാനമായ രീതിയിലാണ് 450s രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ലാഭത്തിൽ കേമൻ; ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിപണി കീഴടക്കാൻ വമ്പൻ ഓഫറുമായി എത്തുന്നു ഏഥർ 450s
ഇനി 'വർക്ക് ഫ്രം കാർ'; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

ഒറ്റ ചാര്‍ജില്‍ 115 കിലോമീറ്റര്‍, 3 kWh ലിഥിയം-അയൺ ബാറ്ററി പാക്ക് എന്നിവയാണ് ഏഥർ 450s ന്റെ പ്രധാന സവിശേഷതകൾ. മികച്ച ടെക്നോളജിയും പെർഫോമൻസും നൽകുന്ന വാഹനമാകും ഇതെന്നാണ് കമ്പനി നൽകിയ വാഗ്‌ദാനം. 3.9 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും, മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടാനാകും. ഓല ഇലക്ട്രിക്കിന്റെ S1, S1 എയർ എന്നീ മോഡലുകളോടാണ് വിപണിയിൽ ഏഥർ ഏറ്റുമുട്ടുന്നത്.

റൈഡ് അസിസ്റ്റ്, ആതർ ബാറ്ററി പ്രൊട്ടക്റ്റ്, ആതർസ്റ്റാക്ക് അപ്‌ഡേറ്റുകൾ, ആതർ കണക്റ്റ് എന്നിവ അൺലോക്ക് ചെയ്യുന്ന അടിസ്ഥാന വേരിയന്റിന് മുകളിൽ പ്രോ പാക്കിന്റെ ഒരു ഓപ്ഷനും ഏതർ 450S നൽകുന്നുണ്ട്. ഡീപ്‌വ്യൂ ഡിസ്‌പ്ലേയിലെ ഓൺ-ബോർഡ് നാവിഗേഷൻ 18+ ദിശാസൂചന സാധ്യതകളോടെയാണ് വരുന്നത്, അതായത് സങ്കീർണമായ 8-വേ റൗണ്ട്എബൗട്ടിൽ പോലും ഉപയോക്താക്കൾക്ക് സുഖമായി നാവിഗേറ്റ് ചെയ്യാം. കൂടാതെ, ബാറ്ററി റേഞ്ച് മെച്ചപ്പെടുത്തുന്നതിന്, 450S ഒരു കോസ്റ്റിങ് റീജൻ ഫീച്ചറോടെയാണ് വരുന്നത്.

ലാഭത്തിൽ കേമൻ; ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിപണി കീഴടക്കാൻ വമ്പൻ ഓഫറുമായി എത്തുന്നു ഏഥർ 450s
ഗംഭീര സ്റ്റൈൽ; എഥർ 450 അപെക്സ് ഉടൻ നിരത്തുകളിൽ, വില 1.89 ലക്ഷം

ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളാണ് ഏഥർ എനർജി. ഇലക്ട്രിക് സ്കൂട്ടർ വില്‍പ്പനയുടെ കാര്യത്തില്‍ നിലവില്‍ ഓല ഇലക്ട്രിക്, ടിവിഎസ് എന്നിവയ്ക്ക് പിന്നില്‍ മൂന്നാമതാണ് ഏഥറിന്റെ സ്ഥാനം. ചുരുങ്ങിയ അളവിൽതന്നെ ന്യൂ ജെൻ മോഡലുകൾ കൊണ്ട് വിപണി കീഴടക്കാൻ സാധിച്ച സ്റ്റാർട്ട് അപ്പ് കമ്പനി കൂടിയാണ് ഏഥർ.

logo
The Fourth
www.thefourthnews.in