ലോകത്തെ ആദ്യ സിഎൻജി ബൈക്കുമായി ബജാജ്

ലോകത്തെ ആദ്യ സിഎൻജി ബൈക്കുമായി ബജാജ്

ബജാജിന്റെ അഭിമാന മോഡലായ പൾസറിന്റെ വിൽപ്പന 20 ലക്ഷം യൂണിറ്റുകളിലേക്കെത്തുന്ന സാഹചര്യത്തിലാണ് പുതിയ സിഎൻജി ബൈക്കിന്റെ പ്രഖ്യാപനം

ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക് അവതരിപ്പിക്കാൻ ബജാജ്. ജൂണോടെ ബൈക്ക് വിപണിയിലെത്തുത്തുമെന്ന് ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് അറിയിച്ചു. 100-125 സിസി സെഗ്‌മെന്റിലായിരിക്കും പുതിയ ബൈക്ക് അവതരിപ്പിക്കുക.

പെട്രോളിനെ അപേക്ഷിച്ച് കൂടുതൽ മൈലേജ് ലഭിക്കുന്നതുകൊണ്ടു തന്നെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ഈ ബൈക്കുകൾക്കിനുണ്ടാകുമെന്നാണ് ബജാജ് പ്രതീക്ഷിക്കുന്നത്. പുതിയ ബ്രാൻഡിൽ ബൈക്ക് അവതരിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.

മൈലേജ് പ്രതീക്ഷിക്കുന്നവർക്ക് പക്ഷേ ഒരു വെല്ലുവിളിയുണ്ട്. പെട്രോൾ വണ്ടികളേക്കാൾ വില കൂടുതലായിരിക്കും സിഎൻജി ബൈക്കുകൾക്ക്. അതിന് പ്രധാന കാരണം ബൈക്കിന് സിഎൻജിക്കൊപ്പം പെട്രോൾ ടാങ്കുകൂടിയുണ്ടാകുമെന്നതാണ്. എന്നാൽ മികച്ച പവറും കുറഞ്ഞ ഇന്ധനച്ചെലവുമായിരിക്കും ഈ ബൈക്കുകളുടെ പ്രത്യേകത. ഇതേ സെഗ്മന്റിലുള്ള പെട്രോൾ ബൈക്കുകൾക്ക് ഇന്ധനത്തിനായി ചെലവിടുന്ന തുകയുടെ പകുതി മാത്രമേ സിഎൻജി ബൈക്കുകൾക്ക് വരൂ.

ലോകത്തെ ആദ്യ സിഎൻജി ബൈക്കുമായി ബജാജ്
ടൈഗണ്‍ ജിടി പ്ലസ് സ്പോർട്ട്, ജിടി ലൈന്‍ മോഡലുകള്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍; ഉടന്‍ വിപണിയിലേക്ക്

സിഎൻജി പൈപ്പ്‌ലൈൻ രാജ്യത്തെമ്പാടും വ്യാപിപ്പിക്കാൻ സർക്കാർ മുൻകൈയെടുത്തത് ആളുകൾ കൂടുതലായി സിഎൻജി വാഹനങ്ങളെടുക്കാൻ കാരണമായെന്നും മാരുതി സുസുക്കി, ടാറ്റ മോട്ടോർസ് ഉൾപ്പെടെയുള്ള കാർ നിർമാതാക്കൾ സിഎൻജി വണ്ടികൾ കൂടുതലായി വിൽക്കുന്നത് നേട്ടമാണെന്നും രാജീവ് ബജാജ് പറഞ്ഞു. സിഎസ്ആർ തുകയായി 5000 കോടി രൂപ ബജാജ് അടുത്ത അഞ്ച് വർഷത്തേക്ക് സിഎൻജി വാഹനങ്ങൾ നിർമിക്കുന്നതിനായി ചെലവഴിക്കും. കഴിഞ്ഞ പത്ത് വർഷത്തിൽ ബജാജ് ഗ്രൂപ്പ് സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി, വിദ്യാഭ്യാസം, ജലസേചനം, നൈപുണ്യ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ 4000 കോടി രൂപ ചെലവഴിച്ചതായും ബജാജ് ഓട്ടോ ചെയർമാൻ നീരജ് ബജാജ് പറഞ്ഞു.

20 വർഷം മുമ്പ് അവതരിപ്പിച്ച ബജാജിന്റെ അഭിമാന മോഡലായ പൾസറിന്റെ വിൽപ്പന 20 ലക്ഷം യൂണിറ്റുകളിലേക്കെത്തുന്ന സാഹചര്യത്തിലാണ് പുതിയ സിഎൻജി ബൈക്കിന്റെ പ്രഖ്യാപനം.

ലോകത്തെ ആദ്യ സിഎൻജി ബൈക്കുമായി ബജാജ്
ഇന്ത്യ ഇലക്ട്രിക് വാഹന വിപണിയുടെ ഹബ്ബാകും, വന്‍ നിക്ഷേപത്തിന് വഴിയൊരുങ്ങും; പുതിയ ഇ വി നയം അംഗീകരിച്ച് കേന്ദ്രം

സി എൻ ജി ടെസ്റ്റ് ബൈക്കുകൾ പല സ്ഥലങ്ങളിലായി ആളുകൾ കാണുകയും ചിത്രങ്ങൾ പുറത്ത് വിടുകയും ചെയ്യുന്നുണ്ട്. പുറത്ത് വരുന്ന ചിത്രങ്ങളിൽനിന്ന് മസ്കുലാർ ഫ്യുവൽ ടാങ്കും വൃത്തത്തിലുള്ള ഹെഡ് ലാമ്പുകളുമായിരിക്കും പുതിയ ബൈക്കിനുണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

സിഎൻജി ടാങ്ക് മിക്കവാറും സീറ്റിനടിയിലായിലാക്കാനാണ് സാധ്യത. സിംഗിൾ പീസ് സീറ്റായിരിക്കും ബൈക്കിന്. ഇപ്പോഴുള്ള കണക്കുകൂട്ടലനുസരിച്ച് ഏകദേശം 80,000 രൂപയാണ് വണ്ടിയുടെ എക്സ് ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in