ചേതക്കിന്റെ അര്‍ബന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍; വില 1.15 ലക്ഷം, അറിയാം പ്രത്യേകതകള്‍

ചേതക്കിന്റെ അര്‍ബന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍; വില 1.15 ലക്ഷം, അറിയാം പ്രത്യേകതകള്‍

കൂടുതല്‍ പെര്‍ഫോര്‍മന്‍സ് നല്‍കുന്ന 'ടെക്പാക്' സഹിതം 1.21 ലക്ഷത്തിന് സ്വന്തമാക്കാം

ജനപ്രീയ ഇലക്ട്രിക് സ്‌കൂട്ടറായ ചേതകിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് ബജാജ്. 1.15 ലക്ഷം രൂപയ്ക്ക് നിങ്ങള്‍ക്ക് 'ചേതക് അര്‍ബന്‍' സ്വന്തമാക്കാം. കൂടുതല്‍ പെര്‍ഫോര്‍മന്‍സ് നല്‍കുന്ന 'ടെക്പാക്' സഹിതം 1.21 ലക്ഷത്തിന് സ്വന്തമാക്കാം.

2.9 കെഎച്ച്ഡബ്ല്യു ബാറ്ററിയാണ് പുതിയ ചേതകിനുള്ളത്. ഫുള്‍ ചാര്‍ജില്‍ ആണെങ്കില്‍ 113 കിലോമീറ്റര്‍വരെ സഞ്ചരിക്കാനാകും. പ്രീമിയം വേരിയന്റിന്റെ അതേ കളര്‍ എല്‍സിഡി ഡിസ്പ്ലേയാണ് ചേതക് അര്‍ബനും ഉപയോഗിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് രൂപത്തില്‍ അര്‍ബന്‍ 63 കിലോമീറ്ററിന്റെ ടോപ് സ്പീഡാണ് വാഗ്ദാനം ചെയ്യുന്നത്. ടെക്പാക് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ടോപ് സ്പീഡ് 73 കിലോമീറ്റര്‍ ആയി ഉയരുമെന്നും ബജാജ് പറയുന്നു.

ചേതക്കിന്റെ അര്‍ബന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍; വില 1.15 ലക്ഷം, അറിയാം പ്രത്യേകതകള്‍
നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ടെസ്‌ലയുടെ സൈബർട്രക്ക് എത്തി

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജറിന്റെ ചാര്‍ജിങ് സമയം 3 മണിക്കൂര്‍ 50 മിനിറ്റ് ആയിരുന്നെങ്കില്‍ അര്‍ബനിന്റേത് 4 മണിക്കൂര്‍ 50 മിനിറ്റായി ഉയര്‍ന്നു. അര്‍ബന്‍ വേരിയന്റിന് രണ്ടറ്റത്തും ഡ്രം ബ്രേക്കുകള്‍ മാത്രമേയുള്ളു. മെറ്റെ കോഴ്‌സ് ഗ്രേ, സൈബര്‍ വൈറ്റ്, ബ്രോക്ലിന്‍ ബ്ലാക്, ഇന്‍ഡിഗോ മെറ്റാലിക് എന്നീ നിറങ്ങളിലാണ് ചേതക് അര്‍ബേന്‍ ഇറങ്ങുന്നത്.

അര്‍ബന്‍ എഡിഷന് പ്രീമിയം വേരിയന്റിനേക്കാള്‍ മൂന്ന് കിലോഗ്രാം ഭാരം കുറവായിരിക്കും. 130 കിലോഗ്രാം ഭാരമായിരിക്കും ഇലക്ട്രിക് സ്‌കൂട്ടറിന് മൊത്തത്തിലുണ്ടാവുക. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബജാജ് ചേതക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ആദ്യമായി വിപണിയില്‍ എത്തിച്ചത്.

logo
The Fourth
www.thefourthnews.in