മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും

ഒറ്റച്ചാർജിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന പറക്കും ടാക്സികൾക്ക് രണ്ട് യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും

സങ്കേതികവിദ്യ അതിന്റെ ഏറ്റവും ഉയർച്ചയില്‍ എത്തുമ്പോഴായിരിക്കും പറക്കുന്ന ടാക്‌സികള്‍ (ഇ പ്ലെയിന്‍) സാധ്യമാകുകയെന്ന് പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. 2025 മുതല്‍ ഇത് ഇന്ത്യയിലും സാധ്യമാകുമെന്നാണ് സൂചനകള്‍. ഐഐടി മദ്രാസിലെ ഒരു കമ്പനി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്‌സിയുടെ വിശദാംശങ്ങള്‍ മഹിന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയർപേഴ്‌സണായ ആനന്ദ് മഹിന്ദ്ര സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചു.

വരാനിരിക്കുന്ന ഇലക്ട്രിക് ഇ പ്ലെയിനിന്റെ ചിത്രങ്ങളും വിശദാംശങ്ങളും മഹിന്ദ്ര പങ്കുവെച്ചിട്ടുണ്ട്. ഒറ്റച്ചാർജിൽ 200 കിലോമീറ്റർ വരെയായിരിക്കും ദൂരപരിധി. ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും സാധിക്കും.

200 കിലോഗ്രാം വരെയായിരിക്കും പേലോഡ് ശേഷി. രണ്ട് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനും കഴിയും. 500 മീറ്റർ മുതല്‍ രണ്ട് കിലോമീറ്റർ ദൂരത്തില്‍ വരെ പറക്കാനാകും. 10 മിനുറ്റുകൊണ്ട് 10 കിലോമീറ്റർ വരെ എത്താനും സാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും പരമാവധി വേഗത. ഇ പ്ലെയിന്‍ നിർമാണഘട്ടത്തിലായതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും
മഹീന്ദ്ര 3എക്‌സ്ഒയെ വീഴ്ത്താന്‍ ടാറ്റ; നെക്സോണിന്റെ എൻട്രി ലെവല്‍ വേരിയന്റുകള്‍

നിരത്തിലൂടെ ഓടുന്ന ടാക്സികളുടെ ഇരട്ടിത്തുകയായിരിക്കും നിരക്കെന്നാണ് പ്രാഥമിക വിവരം. പ്രാഥമിക ഘട്ടത്തിലായതിനാല്‍ ഇനിയും നടപടികള്‍ ബാക്കിയുണ്ട്. സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനത്തിന് നിയന്ത്രണങ്ങളും അടിസ്ഥാനസൗകര്യ വികസനവും ആവശ്യമാണ്.

logo
The Fourth
www.thefourthnews.in