നിരത്തുകളിൽ തിളങ്ങാൻ ഹോണ്ട ലിവോ എത്തി

നിരത്തുകളിൽ തിളങ്ങാൻ ഹോണ്ട ലിവോ എത്തി

ഡ്രം, ഡിസ്ക് എന്നീ രണ്ട് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്

ഹോണ്ട ലിവോ ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ). ഡ്രം, ഡിസ്ക് എന്നീ രണ്ട് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. ഡ്രം ബ്രേക്ക് വേരിയന്റിന് 78,500 രൂപയും ഡിസ് ബ്രേക്ക് വേരിയന്റിന് 82,500 രൂപയുമാണ് എക്സ് ഷോറൂം വില. 10 വർഷത്തെ വാറന്റി പാക്കേജാണ് (3 വർഷത്തെ സ്റ്റാൻഡേർഡ് + 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറന്റി) കമ്പനി വാഗ്ദാനം ചെയ്യുന്നത്.

നിരത്തുകളിൽ തിളങ്ങാൻ ഹോണ്ട ലിവോ എത്തി
75 വ്യത്യസ്ത ശബ്ദങ്ങൾ; മഹീന്ദ്ര ഇവിയുമായി സഹകരിക്കാൻ എ ആർ റഹ്മാൻ

മൂന്ന് കളർ ഓപ്ഷനുകളിലാണ് ഹോണ്ട ലിവോ ലഭ്യമാകുന്നത്. അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, ബ്ലാക്ക് എന്നിവയാണ് ഇവ. ഇന്ധന ടാങ്കിലും ഹെഡ്‌ലാമ്പിലും പുതിയ ഗ്രാഫിക്സോടുകൂടിയ ഹോണ്ട ലിവോയിൽ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ചും സജ്ജീകരിച്ചിരിക്കുന്നു. ഡിസി ഹെഡ്‌ലാമ്പ്, 675 എംഎം നീളമുള്ള സീറ്റ്, ട്യൂബ്‌ലെസ് ടയറുകൾ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

നിരത്തുകളിൽ തിളങ്ങാൻ ഹോണ്ട ലിവോ എത്തി
6,45,690 രൂപ വില; ജസ്റ്റിൻ ബീബർ എക്സ് വെസ്പ ഇന്ത്യൻ വിപണിയിൽ

എൻഹാൻസ്ഡ് സ്മാർട്ട് പവർ (ESP) സാങ്കേതികവിദ്യയുള്ള 110 സിസി PGM-Fi പെട്രോൾ എഞ്ചിനാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സൈലന്റ് എഞ്ചിൻ സ്റ്റാർട്ടിനായി എസിജി സ്റ്റാർട്ടർ മോട്ടോറും വാഹനത്തിന് ലഭിക്കുന്നു. 8.5 എച്ച്പി പവറും 9.30 എൻഎം ടോർക്കും ലഭിക്കുന്ന എഞ്ചിനാണ് ഹോണ്ട ലിവോയ്ക്കുള്ളത്. ഫോർ സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ലിറ്ററിന് 60 കിലോമീറ്ററാണ് ബൈക്കിന്റെ മൈലേജ്. ടിവിഎസ് സ്‌പോർട് ഹീറോ പാഷൻ എക്‌സ്‌ടെക് ആണ് നിരത്തിൽ ലിവോയുടെ എതിരാളി.

logo
The Fourth
www.thefourthnews.in