6,45,690 രൂപ വില; ജസ്റ്റിൻ ബീബർ എക്സ് വെസ്പ ഇന്ത്യൻ വിപണിയിൽ

6,45,690 രൂപ വില; ജസ്റ്റിൻ ബീബർ എക്സ് വെസ്പ ഇന്ത്യൻ വിപണിയിൽ

പോപ്പ് താരം ജസ്റ്റിൻ ബീബറുമായി സഹകരിച്ചാണ് വാഹനം രൂപകൽപ്പന ചെയ്തത്

ജസ്റ്റിൻ ബീബർ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കി ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോയുടെ വെസ്‌പ. യുഎസിൽ വിൽപനയ്ക്കുള്ള വെസ്പ സ്പ്രിന്റ് 150 അടിസ്ഥാനമാക്കിയുള്ളതാണ് വാഹനം. ജസ്റ്റിൻ ബീബർ എക്സ് വെസ്പ എന്ന ഈ സ്കൂട്ടർ പോപ്പ് താരം ജസ്റ്റിൻ ബീബറുമായി സഹകരിച്ചാണ് രൂപകൽപ്പന ചെയ്തത്. 6,45,690 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

6,45,690 രൂപ വില; ജസ്റ്റിൻ ബീബർ എക്സ് വെസ്പ ഇന്ത്യൻ വിപണിയിൽ
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന; രാജ്യത്ത് രണ്ടാമത്

വൈറ്റ് കളർ ഓപ്ഷനിൽ മോണോക്രോം സ്റ്റൈലിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. റിമ്മുകളുടെ സാഡിൽ, ഗ്രിപ്പുകൾ, സ്‌പോക്കുകൾ, ടയറുകൾ എന്നിങ്ങനെ വാഹനത്തിന്റെ എല്ലാ ഘടകങ്ങളും വെള്ള നിറത്തിലാണുള്ളത്. ബ്രാൻഡ് ലോഗോയും വാഹനത്തിന്റെ ബോഡിയിൽ വരച്ചിരിക്കുന്ന തീജ്വാലകളും വൈറ്റ് ടോണിലാണ്. മിക്കി മൗസ് തീം സ്കൂട്ടറും ഏതാനും മാസങ്ങൾക്ക് മുൻപ് കമ്പനി പുറത്തിറക്കിയിരുന്നു.

6,45,690 രൂപ വില; ജസ്റ്റിൻ ബീബർ എക്സ് വെസ്പ ഇന്ത്യൻ വിപണിയിൽ
ഇലക്ട്രിക് കരുത്തുകാട്ടാന്‍ ഏഥർ; 450എസ്, 450എക്സ് സ്‌കൂട്ടറുകൾ അവതരിപ്പിച്ചു

12.5 എച്ച്പി പവറും 12.4 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 150 സിസി സിങ്കിൾ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിലുള്ളത്. ബ്രേക്കിങ്ങിനായി സ്‌കൂട്ടറിന് 200 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും 140 എംഎം പിൻ ഡ്രം ബ്രേക്കും സിങ്കിൾ ചാനൽ എബിഎസും ലഭിക്കുന്നു. ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റ്,12 ഇഞ്ച് വീലുകൾ എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകൾ. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ആപ്പ് കോംപാറ്റിബിലിറ്റിയുമുള്ള മൾട്ടിഫങ്ഷണൽ ടിഎഫ്ടി ഡാഷും ജസ്റ്റിൻ ബീബർ എക്സ് വെസ്പയ്ക്ക് ലഭിക്കുന്നു.

6,45,690 രൂപ വില; ജസ്റ്റിൻ ബീബർ എക്സ് വെസ്പ ഇന്ത്യൻ വിപണിയിൽ
ഇലക്ട്രിക് വാഹന വിപണിയില്‍ ഒരു ലക്ഷം പിന്നിട്ട് ടാറ്റ

വാഹനത്തിന്റെ പ്രീ-ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഇന്ത്യയിലെ വെസ്പ ഡീലർഷിപ്പുകൾ വഴിയോ മുൻകൂട്ടി ബുക്ക് ചെയ്യാം.

logo
The Fourth
www.thefourthnews.in