ഫാസ്‌ടാഗ് കാലാവധി ജനുവരി 31 വരെ, പുതുക്കിയില്ലെങ്കില്‍ റദ്ദാക്കും; കെവൈസി സ്റ്റാറ്റസ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

ഫാസ്‌ടാഗ് കാലാവധി ജനുവരി 31 വരെ, പുതുക്കിയില്ലെങ്കില്‍ റദ്ദാക്കും; കെവൈസി സ്റ്റാറ്റസ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

രാജ്യത്തുടനീളം പുതിയതും മെച്ചപ്പെടുത്തിയതുമായ ടോള്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം

കെവൈസി വിവരങ്ങള്‍ അപൂർണമായ ഫാസ്‌ടാഗുകള്‍ ജനുവരി 31ന് ശേഷം കരിമ്പട്ടികയില്‍പ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). ആവശ്യമായ ബാലന്‍സുണ്ടെങ്കിലും നടപടി സ്വീകരിക്കുമെന്നാണ് എന്‍എച്ച്എഐ അറിയിച്ചിരിക്കുന്നത്. രാജ്യത്തുടനീളം പുതിയതും മെച്ചപ്പെടുത്തിയതുമായ ടോള്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കമെന്നാണ് വിശദീകരണം.

ഒരു വാഹനം, ഒരു ഫാസ്‌ടാഗ് എന്നാണ് പുതിയ സംവിധാനത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. ഒരു ഫാസ്‌ടാഗ് തന്നെ പല വാഹനത്തിന് ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കുന്നതിനായാണ് നീക്കമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഫാസ്‌ടാഗ് സ്റ്റാറ്റസ് ഓണ്‍ലൈനായി എങ്ങനെ പരിശോധിക്കാം?

  • 'fastag.ihmcl.com' എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

  • ലോഗിന്‍ (Login) ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പറും പാസ്വേഡും മറ്റ് ആവശ്യമായ വിവരങ്ങളും നല്‍കുക.

  • നിങ്ങളുടെ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് വേണം ലോഗിന്‍ ചെയ്യാന്‍.

  • ശേഷം മൈ പ്രൊഫൈല്‍ (My Profile) ടാബ് തുറന്നതിന് ശേഷം കെവൈസി സ്റ്റാറ്റസ് (KYC status) ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്.

ഫാസ്‌ടാഗ് കാലാവധി ജനുവരി 31 വരെ, പുതുക്കിയില്ലെങ്കില്‍ റദ്ദാക്കും; കെവൈസി സ്റ്റാറ്റസ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
ജനപ്രിയമാകുമോ പഞ്ച് ഇവി? ജൂണ്‍ 17 മുതല്‍ നിരത്തുകളിലേക്ക്

ഫാസ്‌ടാഗ് കെവൈസി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

  • 'fastag.ihmcl.com' എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

  • മൈ പ്രൊഫൈല്‍ (My Profile) സെക്ഷനില്‍ നിന്ന് കെവൈസി (KYC) ടാബ് തുറക്കുക.

  • നിങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്ന രേഖകളും മറ്റ് ആവശ്യമായ വിവരങ്ങളും നല്‍കുക.

  • പാസ്‌പോർട്ട് സൈസ് ചിത്രം അപ്‌ലോഡ് ചെയ്യുക.

  • സ്ഥിരീകരിക്കുന്നതിനായി 'Confirm the declaration' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

  • ശേഷം സബ്മിറ്റിലും (Submit) ക്ലിക്ക് ചെയ്യുക.

കെവൈസി സ്റ്റാറ്റസ് അപ്ഡേറ്റാകുന്നതിനായി പരമാവധി ഏഴ് ദിവസം വരെ വേണ്ടി വന്നേക്കാം. കെവൈസിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഏറ്റവുമടുത്തുള്ള ടോള്‍ പ്ലാസയുമായോ കസ്റ്റമർ കെയറുമായോ ബന്ധപ്പെടാവുന്നതാണ്.

ഫാസ്റ്റ്ടാഗ് കെവൈസി അപ്ഡേറ്റ് ചെയ്യാന്‍ എന്തൊക്കെ രേഖകള്‍ ആവശ്യമാണ്?

ആർബിഐ മാർഗനിർദേശങ്ങള്‍ പ്രകാരം ഫാസ്റ്റ്ടാഗ് കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനായി വാഹനത്തിന്റെ ആർസി, വ്യക്തിത്വം തെളിയിക്കുന്ന രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ (പാസ്പോർട്ട്/ വോട്ടേഴ്സ് ഐഡി/ ആധാർ കാർഡ്/ ഡ്രൈവിങ് ലൈസെന്‍സ്/ പാന്‍ കാർഡ്), പാസ്പോർട്ട് സൈസ് ചിത്രം.

logo
The Fourth
www.thefourthnews.in