ടിയാഗോ മുതല്‍ സഫാരി വരെ; കേരളത്തില്‍ കാറുകള്‍ക്ക് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്

ടിയാഗോ മുതല്‍ സഫാരി വരെ; കേരളത്തില്‍ കാറുകള്‍ക്ക് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്

പണക്കിഴിവും, എക്‌സേഞ്ച് ബോണസും, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും

ഓണത്തിനോട് അനുബന്ധിച്ച് കാറുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. തിരഞ്ഞെടുത്ത കാറുകള്‍ക്ക് 80,000 രൂപ വരെയുള്ള ആകര്‍ഷകമായ ഓഫറുകളാണ് കമ്പനി നല്‍കുന്നത്. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, പഞ്ച്, നെക്‌സണ്‍, ഹാരിയര്‍, സഫാരി എന്നീ വാഹനങ്ങള്‍ക്കാണ് ഓഫറുകള്‍.

സംസ്ഥാനത്ത് ടാറ്റാ മോട്ടോര്‍സിന് 105 ഔട്ടലെറ്റുകളും , 65 സര്‍വീസ് സെന്ററുകളുമുണ്ട്

പണക്കിഴിവും, എക്‌സേഞ്ച് ബോണസും, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. കേരളം ഈ വാഹനങ്ങളുടെ ജനപ്രിയ കേന്ദ്രമാണ്. സംസ്ഥാനത്ത് ടാറ്റാ മോട്ടോഴ്സിന് 105 ഔട്ട്ലെറ്റുകളും 65 സര്‍വീസ് സെന്ററുകളുമുണ്ട്.

ടിയാഗോ മുതല്‍ സഫാരി വരെ; കേരളത്തില്‍ കാറുകള്‍ക്ക് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്
ഡീസൽ കാറുകൾ കേടാകുന്നത് എങ്ങനെയൊക്കെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഓണത്തിന് മുന്‍പ് തന്നെ ബുക്ക് ചെയ്യാനുള്ള അവസരവും ടാറ്റാ മോട്ടോഴ്‌സ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ടാറ്റാ ടിയാഗോയ്ക്ക് മൊത്തം 50,000 രൂപയുടെ ഓഫറാണ് ഓണത്തിന് ലഭിക്കുക. ടിഗോറിനും 50,000 രൂപ ലഭിക്കും. ടിഗോര്‍ ഇ വിക്ക് 80,000 രൂപ , ആള്‍ട്രോസിന് 40,000 രൂപ, പഞ്ചിന് 25,000 രൂപ, നെക്‌സോണ്‍ പെട്രോളിന് 24,000 രൂപ, നെക്‌സോണ്‍ ഡീസലിന് 35,000 എന്നിങ്ങനെയാണ് ഓഫറുകള്‍.

logo
The Fourth
www.thefourthnews.in