ഒറ്റ ചാർജിൽ 465 കിലോമീറ്റർ റേഞ്ചുമായി ടാറ്റ നെക്സോൺ ഇവി; 14.74 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില

ഒറ്റ ചാർജിൽ 465 കിലോമീറ്റർ റേഞ്ചുമായി ടാറ്റ നെക്സോൺ ഇവി; 14.74 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില

നെക്സോൺ ഡോട്ട്​ ഇവി എന്നാണ്​ വാഹനം ഇനിമുതൽ അറിയപ്പെടുക

ടാറ്റ കാറുകൾക്ക് മികച്ച സ്വീകാര്യതയാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ നിർമാണത്തിൽ ആഭ്യന്തര വിപണിയിൽ ടാറ്റ മോട്ടോഴ്‌സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വളരെക്കാലമായി കമ്പനിയുടെ ഏറ്റവും മികച്ച വിൽപനയുള്ള കാറുകളിലൊന്നാണ് ടാറ്റ നെക്‌സോൺ ഇ വി. നീണ്ട കാത്തിരിപ്പിനൊടുവിൽ ടാറ്റ മോട്ടോർസ് നെക്സോൺ ഇ വി ഫേസ്‍ലിഫ്റ്റ് പതിപ്പ് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 14.74 ലക്ഷം രൂപ മുതൽ 19.94 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

എക്സ്റ്റീരിയർ, ഇന്റീരിയർ, പവർട്രെയിൻ, റേഞ്ച് എന്നിവയിലൊക്കെ സമഗ്രമായ മാറ്റത്തോടെയാണ് ഈ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കിയിരിക്കുന്നത്. നെക്സോൺ ഡോട്ട്​ ഇവി എന്നാണ്​ വാഹനം ഇനിമുതൽ അറിയപ്പെടുക. കർവ് കൺസെപ്‌റ്റിന്റെ അടിസ്ഥാനത്തിലാണ് കമ്പനി ഈ പുതിയ എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നെക്സോൺ.ഇവിയുടെ രൂപകൽപ്പന അതിന്റെ ICE അവതാറുമായി വളരെ സാമ്യമുള്ളതാണ്.

ഒറ്റ ചാർജിൽ 465 കിലോമീറ്റർ റേഞ്ചുമായി ടാറ്റ നെക്സോൺ ഇവി; 14.74 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില
സ്റ്റൈലിലും ഫീച്ചറിലും കരുത്തുറ്റ മാറ്റങ്ങളോടെ ടാറ്റ നെക്സോൺ; ലോഞ്ച് സെപ്റ്റംബറിൽ

8.10 ലക്ഷം രൂപ വില വരുന്ന ഇന്റേര്‍ണല്‍ കംമ്പ്യൂഷന്‍ എഞ്ചിനാണ് നെക്‌സണ്‍ ഇവിക്ക് ഉപയോഗിച്ചിരിക്കുന്നത്. ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡലില്‍ നിന്ന് വ്യത്യസ്തമായ എയര്‍ ഡാമും പൂര്‍ണ വീതിയുള്ള എല്‍ഇഡി ലൈറ്റ് ബാറും ഉള്‍പ്പെടെയുള്ള സവിശേഷതകളോടെ ഇവി ഫേസ്‌ലിഫ്റ്റ് വേറിട്ട് നില്‍ക്കുന്നു.

ടാറ്റ നെക്‌സോൺ ഇവിയുടെ എംആർ വേരിയന്റിൽ 30kWh ശേഷിയുള്ള ലിഥിയം അയൺ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. അതേസമയം, അതിന്റെ ടോപ്പ് സ്പെക്ക് എൽആർ വേരിയന്റിൽ, 40.5kWh ശേഷിയുള്ള ബാറ്ററി പാക്ക് ലഭിക്കും. എംആര്‍ 129hp ഉം 215Nm ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ LR 145hp ഉം 215Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

പുതിയ എസ്‌യുവിയുടെ ഡ്രൈവ് ശ്രേണി വേരിയന്റിന് അനുസരിച്ച് വ്യത്യാസപ്പെടുന്നു. എൻട്രി ലെവലിൽ അതായത് എംആർ വേരിയന്റിൽ 325 കിലോമീറ്റർ റേഞ്ച് ലഭിക്കും. LR വേരിയന്റിൽ ഒറ്റ ചാർജിൽ 465 കിലോമീറ്റർ റേഞ്ചും ലഭിക്കും. ഈ ശ്രേണി ARAI സാക്ഷ്യപ്പെടുത്തിയതാണ്. എംആർ വേരിയന്റിന്റെ ബാറ്ററി പാക്ക് 4.3 മണിക്കൂറിലും എൽആർ വേരിയന്റിന്റെ ബാറ്ററി പാക്ക് 6 മണിക്കൂറിലും പൂർണമായി ചാർജ് ചെയ്യപ്പെടും. ഇതിൽ V2V, V2L ചാർജിങ് സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നെക്‌സോണ്‍ ഇ വി ഉപയോഗിച്ച് മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങളോ മറ്റൊരു ഇ വിയോ ചാര്‍ജ് ചെയ്യാം.

ടാറ്റ നെക്സോൺ ഇവിയുടെ തിരഞ്ഞെടുത്ത വേരിയന്റുകളിൽ ഇളം വെള്ളയും ചാരനിറത്തിലുമുള്ള അപ്‌ഹോൾസ്റ്ററിയാണുള്ളത്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ക്യാബിന്റെ പ്രീമിയം ഫീൽ ഉയർത്തുന്നു.

പുതിയ നെക്‌സോണ്‍ ഇവിയില്‍ പുതിയ സ്റ്റിയറിങ് മൗണ്ടഡ് പാഡിൽ ഷിഫ്റ്റർ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, വോയ്‌സ് കമാൻഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയർ പ്യൂരിഫയർ, സബ്‌വൂഫറോടുകൂടിയ ജെബിഎൽ ഓഡിയോ സിസ്റ്റം, അലക്സ, ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റ് ഇന്റഗ്രേഷന്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ലഭിക്കുന്നു.

ഒറ്റ ചാർജിൽ 465 കിലോമീറ്റർ റേഞ്ചുമായി ടാറ്റ നെക്സോൺ ഇവി; 14.74 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില
സ്വകാര്യത ഭരണഘടനാപരമായ അവകാശം, എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്: ഹൈക്കോടതി

സുരക്ഷയുടെ കാര്യം നോക്കുമ്പോൾ, 2023 ടാറ്റ നെക്‌സോൺ EV ഫെയ്‌സ്‌ലിഫ്റ്റിൽ ഇപ്പോൾ ആറ് എയർബാഗുകളും ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും (ESC) സ്റ്റാൻഡേർഡായി ഉൾപ്പെടുന്നു. കൂടാതെ, മുന്നിലും പിന്നിലും പാർക്കിങ് സെൻസറുകൾ, ഒരു ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഹിൽ അസന്റ് ആൻഡ് ഡിസന്റ് കൺട്രോൾ, പിൻ ഡിസ്ക് ബ്രേക്കുകൾ തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

പുതിയ ടാറ്റ നെക്‌സോൺ ഇവിയിൽ ഇക്കോ, സിറ്റി, സ്‌പോർട്‌സ് ഡ്രൈവിങ് മോഡുകൾ ഉണ്ടായിരിക്കും. എംപവേർഡ് ഓക്സൈഡ്, പ്രിസ്റ്റൈൻ വൈറ്റ്, ഇന്റൻസി ടീൽ, ഫ്ലേം റെഡ്, ഡേടോണ ഗ്രേ, ഫിയർലെസ് പർപ്പിൾ, ക്രിയേറ്റീവ് ഓഷ്യൻ എന്നിങ്ങനെ ഏഴ് നിറങ്ങളിൽ നെക്സോൺ ഇ വി ഫേസ്‍ലിഫ്റ്റ് ലഭ്യമാകും.

logo
The Fourth
www.thefourthnews.in