പവന് ഒരു ദിവസം കൂടിയത് 1,200 രൂപ; സ്വര്‍ണ വില 44,240

പവന് ഒരു ദിവസം കൂടിയത് 1,200 രൂപ; സ്വര്‍ണ വില 44,240

അമേരിക്കയിലും യൂറോപ്പിലും ബാങ്കിങ് മേഖല നേരിടുന്ന പ്രതിസന്ധിയാണ് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നത്

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില റെക്കോര്‍ഡില്‍. ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 1,200 രൂപ . ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‌റെ വില 44,240 രൂപയായി.

പവന് ഒരു ദിവസം കൂടിയത് 1,200 രൂപ; സ്വര്‍ണ വില 44,240
അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്പും ബാങ്ക് പ്രതിസന്ധിയിലേക്ക്? ക്രെഡിറ്റ് സ്വീസ് ഓഹരികളില്‍ ഇടിവ്

ഗ്രാമിന് 150 രൂപ കൂടി 5,530 രൂപയാണ് ഇന്നത്തെ വില. സര്‍വകാല റെക്കോര്‍ഡാണ് ഇത്. പണിക്കൂലികൂടി കണക്കാക്കിയാല്‍ 48,000ത്തോളം രൂപ വരും ഒരു പവന്‍ സ്വര്‍ണം വാങ്ങാൻ. ഒരാഴ്ചയ്ക്കിടെ 3,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്.

പവന് ഒരു ദിവസം കൂടിയത് 1,200 രൂപ; സ്വര്‍ണ വില 44,240
2008ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി; അമേരിക്കൻ സാമ്പത്തിക രംഗത്തെ ആശങ്കയിലാക്കി സിലിക്കൺ വാലി ബാങ്ക് തകർച്ച

അമേരിക്കയിലും യൂറോപ്പിലും ബാങ്കിങ് മേഖല നേരിടുന്ന പ്രതിസന്ധിയാണ് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നത്. ഇതാണ് സ്വര്‍ണ വിലയുയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 2008ൽ സമാനമായ രീതിയിൽ ബാങ്കിങ് മേഖലയിൽ പ്രതിസന്ധിയുണ്ടായപ്പോള്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. ഇത്തവണയും ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയാണ് ഉയരുന്നത്. അതിനാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കണക്കാക്കുന്നത്.

logo
The Fourth
www.thefourthnews.in