പുതിയ നിക്ഷേപങ്ങളിൽ കേരളം പിന്നിൽ; മുന്നിൽ യുപിയും ഗുജറാത്തും

പുതിയ നിക്ഷേപങ്ങളിൽ കേരളം പിന്നിൽ; മുന്നിൽ യുപിയും ഗുജറാത്തും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് കേരളം, ഗോവ, അസം എന്നീ സംസ്ഥാനങ്ങൾ ഏറ്റവും പിന്നിലാണെന്ന റിപ്പോർട്ടുള്ളത്

ബാങ്കുകളുടെ സഹായത്തോടെ പുതിയ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിൽ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് കേരളം, ഗോവ, അസം എന്നീ സംസ്ഥാനങ്ങൾ ഏറ്റവും പിന്നിലാണെന്ന റിപ്പോർട്ടുള്ളത്. 2022-23 ലെ മൊത്തം പദ്ധതി ചെലവിന്റെ 57.2 ശതമാനവും ( 2,01,700 കോടി രൂപ) ലഭിച്ചിരിക്കുന്നത് ഉത്തർപ്രദേശ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ്. മൊത്തം നിക്ഷേപ പദ്ധതികളുടെ 0.9 ശതമാനം (2,399 കോടി രൂപ) മാത്രമാണ് കേരളത്തിന് ലഭിച്ചത്. അസമിന് 0.7 ശതമാനവും ഗോവയ്ക്ക് 0.8 ശതമാനവും ലഭിച്ചു.

പുതിയ നിക്ഷേപങ്ങളിൽ കേരളം പിന്നിൽ; മുന്നിൽ യുപിയും ഗുജറാത്തും
സൈഫര്‍ കേസ്: പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി അറസ്റ്റില്‍

2022-23 ൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അനുവദിച്ച പദ്ധതികളുടെ മൊത്തം ചെലവിൽ 16.2 ശതമാനം (43,180 കോടി രൂപ) എന്ന ഏറ്റവും കൂടുതൽ വിഹിതം നേടിയത് ഉത്തർപ്രദേശാണ്. തൊട്ടുപിന്നാലെ ഗുജറാത്ത് (14 ശതമാനം അല്ലെങ്കിൽ 37,317 കോടി രൂപ), ഒഡീഷ (11.8 ശതമാനം), മഹാരാഷ്ട്ര (7.9 ശതമാനം), കർണാടക (7.3 ശതമാനം) എന്നീ സംസ്ഥാനങ്ങളുമുണ്ട്.

പുതിയ നിക്ഷേപങ്ങളിൽ കേരളം പിന്നിൽ; മുന്നിൽ യുപിയും ഗുജറാത്തും
16- 18 വയസുകാരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം; പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീംകോടതി

2013-14 മുതൽ 2020-21 വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയ ശരാശരി വിഹിതം അപേക്ഷിച്ച് പദ്ധതികളുടെ മൊത്തം ചെലവിൽ ഉത്തർപ്രദേശിന്റെയും ഒഡീഷയുടെയും വിഹിതം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മൊത്തത്തിലുള്ള നിക്ഷേപ പദ്ധതികൾ 79.50 ശതമാനം വർധിച്ചു. 2014-15 വർഷത്തിന് ശേഷം 352,624 കോടി രൂപയുടെ റെക്കോഡ് മൂലധന നിക്ഷേപം രാജ്യത്തുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

പുതിയ നിക്ഷേപങ്ങളിൽ കേരളം പിന്നിൽ; മുന്നിൽ യുപിയും ഗുജറാത്തും
'നരേന്ദ്രമോദി ഗവണ്‍മെന്റ് നിര്‍മ്മിച്ച ലഡാക്കിലെ മികച്ച റോഡുകള്‍ക്ക് പ്രചാരം നല്‍കിയ രാഹുലിന് നന്ദി' ;കിരണ്‍ റിജിജു

3,52,624 കോടി രൂപയുടെ റെക്കോഡ് മൂലധന വിഹിതവുമായി 2022-23 കാലയളവിൽ 982 പ്രോജക്ടുകളുടെ നിക്ഷേപ പദ്ധതികളാണ് തയ്യാറാക്കിയത്. 96,445 കോടി രൂപയുടെ മൂലധന വിഹിതവുമായി 2021-22 ലെ 791 പ്രോജക്റ്റുകൾ വച്ച് നോക്കുമ്പോൾ 79.50 ശതമാനം കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ആർബിഐ റിപ്പോർട്ടിൽ പറയുന്നു. ഈ പദ്ധതികളിൽ ബാങ്കുകളുടെ സഹായം, സ്വകാര്യ ഫണ്ട് സമാഹരണം, വിദേശ വായ്പകൾ എന്നിവയും ഉൾപ്പെടുന്നു.

പുതിയ നിക്ഷേപങ്ങളിൽ കേരളം പിന്നിൽ; മുന്നിൽ യുപിയും ഗുജറാത്തും
ചന്ദ്രയാന്‍ 3ന്റെ ഡീബൂസ്റ്റിങ് പൂര്‍ത്തിയായി; ഇനി ലാൻഡിങ്ങിനായുള്ള കാത്തിരിപ്പ്

2022 ഏപ്രിൽ മുതൽ ആർബിഐ റിപ്പോ നിരക്ക് (ആർബിഐ ബാങ്കുകൾക്ക് വായ്പ നൽകുന്ന നിരക്ക്) 250 ബേസിസ് പോയിൻറ് വർധിപ്പിച്ച് 6.50 ശതമാനമായി ഉയർത്തിയ സമയത്താണ് പുതിയ നിക്ഷേപങ്ങളിൽ വർദ്ധനവുണ്ടായത്. റിപ്പോ നിരക്കിൽ വർധനയുണ്ടായിട്ടും 2023 ജൂലൈ വരെ ക്രെഡിറ്റ് ഓഫ്ടേക്ക് 19.7 ശതമാനം വർദ്ധിച്ചു, പ്രതിവർഷം 24.33 ലക്ഷം കോടി രൂപയായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in