16- 18 വയസുകാരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം; പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീംകോടതി

16- 18 വയസുകാരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം; പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീംകോടതി

കേന്ദ്ര നിയമ-നീതി മന്ത്രാലയങ്ങൾ, ആഭ്യന്തരകാര്യ മന്ത്രാലയം,ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്കും ബെഞ്ച് നോട്ടീസ് അയച്ചു

16- 18 വയസുകാരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ബലാത്സംഗ നിയമങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീംകോടതി. കേന്ദ്ര നിയമ-നീതി മന്ത്രാലയങ്ങൾ, ആഭ്യന്തരകാര്യ മന്ത്രാലയം, ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്കും ബെഞ്ച് നോട്ടീസ് അയച്ചു. വിഷയം സംബന്ധിച്ച പൊതുതാൽപ്പര്യ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഇന്നലെയാണ് പരി​ഗണിച്ചത്.

16- 18 വയസുകാരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം; പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീംകോടതി
'നരേന്ദ്രമോദി ഗവണ്‍മെന്റ് നിര്‍മ്മിച്ച ലഡാക്കിലെ മികച്ച റോഡുകള്‍ക്ക് പ്രചാരം നല്‍കിയ രാഹുലിന് നന്ദി' ;കിരണ്‍ റിജിജു

ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 16നും 18നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കെതിരെ പ്രയോഗിക്കുന്ന ബലാത്സംഗക്കുറ്റം സംബന്ധിച്ച നിയമം, ക്രിമിനൽ കുറ്റമല്ലാതാക്കാൻ അഭ്യർത്ഥിച്ചായിരുന്നു പൊതുതാൽപര്യ ഹർജി. കൗമാരക്കാർക്കെതിരെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികതയ്ക്ക് ക്രിമിനൽ കുറ്റം ചുമത്തുന്നത് അനുചിതമാണെന്ന് അഭിഭാഷകൻ ഹർഷ് വിഭോർ സിംഗാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ പറയുന്നു.

16- 18 വയസുകാരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം; പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീംകോടതി
ചന്ദ്രനെ തൊടാൻ ഒരുങ്ങി ചന്ദ്രയാന്‍ 3; ലാന്‍ഡറിന്റെ രണ്ടാംഘട്ട ഡീബൂസ്റ്റിങ് പൂര്‍ത്തിയായി

നിയമപ്രകാരം 18 വയസ്സിന് താഴെയുള്ളവർ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് തെറ്റാണെങ്കിലും അത് സമ്മതത്തോടെയാണെങ്കിൽ അതിൽ തെറ്റില്ല. അതിനാൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് ക്രിമിനൽ നിയമം നടപ്പിലാക്കുന്നതിന് മുൻപ്, വ്യക്തിപരാമായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശങ്ങൾ കൂടി കണക്കിലെടുക്കണമെന്നും ഹർജിയിൽ പറയുന്നു.

16- 18 വയസുകാരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം; പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീംകോടതി
ഒന്നാം റാങ്കോടെ പത്താംക്ലാസ് വിജയം; മുസ്ലിം പെണ്‍കുട്ടിക്ക് അവാര്‍ഡ് നില്‍കാന്‍ വിസമ്മതിച്ച് ഗുജറാത്തിലെ സ്‌കൂള്‍

ഇതേ വിഷയത്തിൽ ഹർജിക്കാരൻ ഡൽഹി ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് മാർഗനിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ കോടതിക്ക് അധികാരമില്ലെന്നും അതിനാൽ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.

16- 18 വയസുകാരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം; പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീംകോടതി
ബയോടെക് അഴിമതി; അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് 27 വര്‍ഷം തടവ്

18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ലൈംഗികത സമ്മതപ്രകാരമാണെന്ന് വ്യക്തമായ കേസുകളിലും എഫ്‌ഐ‌ആറുകൾ ഫയൽ ചെയ്യപ്പെടുന്നു, ആൺകുട്ടികൾ അറസ്റ്റിലാകുകയും ജാമ്യം നിഷേധിക്കുകയും ചെയ്യുന്നു. കൂടാതെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചോദ്യങ്ങൾ നേരിടേണ്ടിവരുന്നു എന്നും ഹർജിയിൽ പറയുന്നു. ഹൈക്കോടതികൾ പ്രതികൾക്ക് ജാമ്യം അനുവദിച്ച സമയങ്ങളിൽ പോക്‌സോ ഒരിക്കലും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവരെ ശിക്ഷിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് കോടതി, വിധിയിൽ പരാമർശിച്ച സാഹചര്യങ്ങളും നിരവധിയുണ്ടായിട്ടുള്ളതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. അവിവാഹിതരായ പെൺകുട്ടികൾക്ക് ഗർഭച്ഛിദ്രം നടത്താൻ സുപ്രീംകോടതി അനുമതി നൽകിയ കേസുകളിൽ, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് കൗമാരക്കാരെ പോക്സോ തടയുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

16- 18 വയസുകാരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം; പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീംകോടതി
'ഇന്ത്യ'യിൽ ഭിന്നത; ഛത്തീസ്ഗഡിൽ തമ്മിലടിച്ച്‌ ആം ആദ്മിയും കോൺഗ്രസും

മറ്റ് അധികാരപരിധികളിൽ ഈ നിയമം എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവെന്നും ഹർജിയിൽ ഊന്നിപ്പറയുന്നു. “വിദേശ രാജ്യങ്ങളിൽ പ്രായപൂർത്തിയാകാത്തവരുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് (അവരുടെ പ്രായ വ്യത്യാസം 3 മുതൽ 4 വയസ്സ് വരെയാണെങ്കിൽ) ബലാത്സംഗ നിയമങ്ങൾ ചുമത്തില്ല. റോമിയോ ജൂലിയറ്റ് ക്ലോസ് എന്ന് വിളിക്കുന്ന ഈ നിയമപ്രകാരം 16-17 വയസും 20 വയസും പ്രായമുള്ളവരുടെ കഴിവിലും പക്വതയിലും വലിയ വ്യത്യാസമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

16- 18 വയസുകാരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം; പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീംകോടതി
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ഒരു പൊതു ചടങ്ങിൽ സംസാരിക്കവെ, പോക്‌സോ നിയമപ്രകാരമുള്ള ഉഭയസമ്മതത്തിന്റെ പ്രായത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും അത് പുനഃപരിശോധിക്കണമെന്ന് പാർലമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കർണാടക ഹൈക്കോടതിയും ഈ പ്രശ്നം പരിഹരിക്കാൻ ലോ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബെ ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും സമാനമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in