ടിക്ടോക് നിരോധനം, തൊഴില്‍ സമരം, എക്‌സിലേക്കുള്ള കൂടുമാറ്റം; വ്യവസായ രംഗത്തെ ഒരു വര്‍ഷത്തെ സംഭവവികാസങ്ങള്‍

ടിക്ടോക് നിരോധനം, തൊഴില്‍ സമരം, എക്‌സിലേക്കുള്ള കൂടുമാറ്റം; വ്യവസായ രംഗത്തെ ഒരു വര്‍ഷത്തെ സംഭവവികാസങ്ങള്‍

വ്യവസായ രംഗത്തെ ഏറെ കോളിളക്കം സൃഷ്ടിച്ച വർഷമാണ് കടന്നുപോയത്.

2023 വ്യവസായ രംഗത്തും കാര്യമാത്രമായ സംഭാവനകള്‍ നല്‍കിയാണ് അവസാനിക്കുന്നത്. അന്താരാഷ്ട്ര വ്യാകുലതകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ 2023 എന്ന വര്‍ഷം, വ്യവസായ രംഗങ്ങളിലും സംഭവബഹുലമായ വികാസങ്ങളിലൂടെയാണ് കടന്നുപോയത്.

ടിക്ടോക് നിരോധനം

2023ന് മുമ്പുതന്നെ പല രാജ്യങ്ങളും, ചൈനീസ് സര്‍ക്കാരുമായി ഡാറ്റ പങ്കിടുന്നുവെന്ന് ആരോപിച്ച് ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ടിക്ടോക് നിരോധിച്ചിരുന്നു. എന്നാല്‍ 2023-ലാണ് ആ നിരോധനം വ്യാപകമായത്.

ഫെബ്രുവരിയില്‍ യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലും സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക ഉപകരണങ്ങളിലൂടെ ടിക്‌ടോക് ഉപയോഗിക്കുന്നത് വിലക്കി. കാനഡയും ഫെഡറല്‍ ഉപകരണങ്ങളില്‍ നിന്ന് ടിക് ടോക് നിരോധിച്ചിരുന്നു. പിന്നാലെ ലണ്ടന്‍, ന്യൂസിലന്‍ഡ്, ഡെന്‍മാര്‍ക് എന്നീ രാജ്യങ്ങളും സമാനമായ രീതി പിന്തുടര്‍ന്നു. നിലവില്‍ 12ലധികം രാജ്യങ്ങളാണ് ടിക്ടോക് ഭാഗികമായോ പൂര്‍ണമായോ നിരോധിച്ചിരിക്കുന്നത്.

ടിക്ടോക് നിരോധനം, തൊഴില്‍ സമരം, എക്‌സിലേക്കുള്ള കൂടുമാറ്റം; വ്യവസായ രംഗത്തെ ഒരു വര്‍ഷത്തെ സംഭവവികാസങ്ങള്‍
കരിയര്‍ ബെസ്റ്റുമായി അനശ്വര, ഞെട്ടിച്ച വിന്‍സി, കൈയടി നേടിയ അനാര്‍ക്കലി; 2023 ല്‍ താരങ്ങളായ നായികമാര്‍

ഫെബ്രുവരി അവസാനത്തോടെ അമേരിക്കൻ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ടിക്ടോക് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ 30 ദിവസമാണ് സമയം നല്‍കിയത്. എന്നാല്‍ മാര്‍ച്ചില്‍ ബൈഡന്‍ ഭരണകൂടം ആപ്പ് വില്‍ക്കാന്‍ ബൈറ്റ്ഡാന്‍സിനെ പ്രേരിപ്പിച്ചു. പക്ഷേ ചൈനീസ് സര്‍ക്കാര്‍ ഇത് എതിര്‍ത്തു. മെയ് മാസത്തില്‍ അമേരിക്കയിലെ മൊണ്ടാനയിലെ ഗവര്‍ണര്‍ ഗ്രെഗ് ജിയാന്‍ഫോര്‍ട് ടിക്ടോക് നിരോധിക്കാനുള്ള ബില്ലില്‍ ഒപ്പുവച്ചു. എന്നാല്‍ നവംബറില്‍ ആദ്യ ഭേദഗതി ചൂണ്ടിക്കാട്ടി നിരോധനം താല്‍ക്കാലികമായി നിര്‍ത്തലാക്കാന്‍ ഒരു ഫെഡറല്‍ ജഡ്ജി ആവശ്യപ്പെടുകയും ചെയ്തു.

അമേരിക്കന്‍ ബാങ്കുകളുടെ പതനം

2008ന് ശേഷമുള്ള ബാങ്കിങ്ങിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് അമേരിക്കയില്‍ ഈ വര്‍ഷം സംഭവിച്ചത്. സിലിക്കന്‍ വാലി ബാങ്ക്, സിഗ്‌നേച്ചര്‍ ബാങ്ക്, ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്ക് എന്നീ ബാങ്കുകളാണ് മാര്‍ച്ച്, മെയ് മാസങ്ങളില്‍ പതനങ്ങളിലേക്ക് വീണത്.

മൂന്ന് ബാങ്കുകളും ചേര്‍ന്ന് അമ്പതിനായിരം കോടി രൂപ കൈവശം വച്ചിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ന്നു പോയ 25 ബാങ്കുകള്‍ കൈവശംവച്ചതിനേക്കാള്‍ കൂടുതലായിരുന്നു ഇത്.

പല കാരണങ്ങളായിരുന്നു ബാങ്കുകളുടെ പതനത്തിന് പിന്നില്‍. എന്നാല്‍ കുതിച്ചുയരുന്ന പണപ്പെരുപ്പം കാരണം അമേരിക്കയിലെ ബാങ്കിങ് സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. പക്ഷേ മെയ് അവസാനത്തോടെ പ്രതിസന്ധികള്‍ കുറയുകയും ചെയ്തു.

ടിക്ടോക് നിരോധനം, തൊഴില്‍ സമരം, എക്‌സിലേക്കുള്ള കൂടുമാറ്റം; വ്യവസായ രംഗത്തെ ഒരു വര്‍ഷത്തെ സംഭവവികാസങ്ങള്‍
ചന്ദ്രയാൻ 3, മണിപ്പൂർ കലാപം, ഗാസ ആക്രമണം : സംഭവബഹുലമായ 2023

തൊഴില്‍ സമരങ്ങള്‍

ഈ വര്‍ഷം സംഘടിത സമരങ്ങളുടെ അതിപ്രസരമുണ്ടായിരുന്നു. ലണ്ടനിലുടനീളം ഗതാഗതം, ആരോഗ്യ കേന്ദ്രം, നിയമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള തൊഴിലാളികള്‍ വേതന വര്‍ധനവിനും മികച്ച തൊഴില്‍ സാഹചര്യം, തൊഴില്‍ സുരക്ഷ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും മേയില്‍ സമരം നടത്തി.

ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിലെ ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിമുടക്കിയ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ സമരങ്ങള്‍ അരങ്ങേറിയത്. മോഷന്‍ പിക്‌ചേര്‍സും ടെലിവിഷന്‍ പ്രൊഡ്യൂസേര്‍സുമായുള്ള കരാറുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ പതിനായിരത്തിലധികം അമേരിക്കന്‍ തിരക്കഥാകൃത്തുക്കളെ പ്രതിനിധീകരിക്കുന്ന റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക നടത്തിയ പ്രതിഷേധമാണ് ലോകം കണ്ട ഈ വർഷത്തെ ഏറ്റവും വലിയ സമരങ്ങളില്‍ ഒന്ന്. 145 ദിവസമാണ് സമരം നീണ്ടുനിന്നത്. ജൂലൈയില്‍ ഹോളിവുഡ് ആക്ടേര്‍സ് ഗില്‍ഡും സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നു.

സെപ്റ്റംബര്‍ 15ന് പ്രധാന അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജിഎം, ഫോര്‍ഡ്, സ്‌റ്റെല്ലന്റിസ് എന്നീ കമ്പനികളില്‍ ഓട്ടോ വര്‍ക്കേഴ്‌സ് യൂണിയനിലെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കും ഈ വർഷത്തെ പ്രധാനപ്പെട്ട സമരങ്ങളിലൊന്നാണ്.

ട്വിറ്ററില്‍ നിന്ന് എക്‌സിലേക്ക്

ട്വിറ്ററിനെ സംബന്ധിച്ച് പ്രധാനപ്പെട്ട വര്‍ഷമായിരുന്നു 2023. പരസ്യദാതാക്കള്‍ കുറയുന്നതിന്റെയും വരുമാനം കുറയുന്നതിന്റെയും പ്രതിസന്ധിക്കിടയിലും ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ സിഇഒയായി ലിന്‍ഡ യക്കാരിനോയെ ചുമതലപ്പെടുത്തി. പിന്നീട് ട്വിറ്ററിന്റെ പേര് എക്‌സ് എന്ന് മാറ്റിയതും വലിയ ഞെട്ടലുളവാക്കി.

മസ്‌കിന്റെ ഉടമസ്ഥാവകാശം വലിയ വിവാദങ്ങള്‍ക്കും സാമ്പത്തിക തര്‍ക്കങ്ങള്‍ക്കും വിഷയമായി തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയില്‍ ഒക്ടോബറില്‍ എക്‌സിന്റെ മൂല്യം വാങ്ങിയ വിലയുടെ പകുതിയിലേറെയായി കുറയുകയും ചെയ്തു. എക്‌സിന് ഉപയോക്താക്കളെ നഷ്ടമാകുക മാത്രമല്ല, പരസ്യവരുമാനത്തിലും ആ സമയത്ത് ഇടിവ് വന്നിരുന്നു.

ഫോക്‌സ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിച്ച് റൂപര്‍ട്ട് മര്‍ഡേക്ക്

92കാരനായ റൂപര്‍ട്ട് മര്‍ഡോക്ക് ന്യൂസ് കോര്‍പ്പറേഷന്റെയും ഫോക്‌സിന്റെയും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. ഇദ്ദേഹത്തിന് പകരമായി മകന്‍ ലാച്ലാനാണ് ന്യൂസ് കോര്‍പറേഷന്റെ ചെയര്‍മാനായി ചുമതലയേറ്റത്. വാള്‍ സ്ട്രീറ്റ് ജേണലിന്റെയും ന്യൂയോര്‍ക്ക് പോസ്റ്റിന്റെയും ഉടമ കൂടിയായിരുന്നു റുപര്‍ട്ട് മര്‍ഡോക്ക്.

logo
The Fourth
www.thefourthnews.in