കേന്ദ്ര ജീവനക്കാർക്ക് ആശ്വാസം; പിഎഫ് സ്കീമുകൾക്ക് ഇനി 7.1 ശതമാനം പലിശ

കേന്ദ്ര ജീവനക്കാർക്ക് ആശ്വാസം; പിഎഫ് സ്കീമുകൾക്ക് ഇനി 7.1 ശതമാനം പലിശ

ജൂലായ്-സെപ്റ്റംബർ പാദത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ കേന്ദ്രം മാറ്റമില്ല

കേന്ദ്ര സർക്കാർ ജീവനക്കാരുടെ പിഎഫ് സ്കീമുകൾക്ക് 7.1 ശതമാനം പലിശ നിരക്ക് പ്രഖ്യാപിച്ച് ധനമന്ത്രാലയം. ജൂലൈ-സെപ്റ്റംബർ പാദത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ജനറൽ പ്രൊവിഡൻ്റ് ഫണ്ടിനും (ജിപിഎഫ്) സമാനമായ മറ്റ് പ്രൊവിഡൻ്റ് ഫണ്ട് പദ്ധതികൾക്കും ആണ് പലിശ നിരക്ക് പ്രഖ്യാപിച്ചത്.

കേന്ദ്ര ജീവനക്കാർക്ക് ആശ്വാസം; പിഎഫ് സ്കീമുകൾക്ക് ഇനി 7.1 ശതമാനം പലിശ
അമിത് ഷായെ 'ഒതുക്കി'; 'സൂപ്പര്‍ ക്യാബിനറ്റില്‍' രാജ്‌നാഥ് സിങ്; പിടിമുറുക്കുന്നോ ആര്‍എസ്എസ്?

“ 2024-2025 വർഷത്തിൽ, ജനറൽ പ്രൊവിഡൻ്റ് ഫണ്ടിലേക്കും മറ്റ് സമാന ഫണ്ടുകളിലേക്കും വരിക്കാരുടെ ക്രെഡിറ്റിലെ ശേഖരണത്തിന് 7.1 എന്ന നിരക്കിൽ പലിശ ലഭിക്കും . 2024 ജൂലൈ 1 മുതൽ 2024 സെപ്റ്റംബർ 30 വരെയുള്ള സമയത്ത് ഈ നിരക്ക് ലഭ്യമാകും. 2024 ജൂലൈ 1 മുതല്‍ ഈ നിരക്ക് നിലവിൽ വരും." ധനമന്ത്രാലയം ജൂലൈ 3 ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ജനറൽ പ്രൊവിഡൻ്റ് ഫണ്ട് (സെൻട്രൽ സർവീസസ്), കോൺട്രിബ്യൂട്ടറി പ്രൊവിഡൻ്റ് ഫണ്ട് (ഇന്ത്യ), ഓൾ ഇന്ത്യ സർവീസസ് പ്രൊവിഡൻ്റ് ഫണ്ട്, സ്റ്റേറ്റ് റെയിൽവേ പ്രൊവിഡൻ്റ് ഫണ്ട്, ജനറൽ പ്രൊവിഡൻ്റ് ഫണ്ട്, (ഡിഫൻസ് സർവീസസ്) ഇന്ത്യൻ ഓർഡനൻസ് ഡിപ്പാർട്ട്‌മെൻ്റ് പ്രൊവിഡൻ്റ് ഫണ്ട് എന്നിവയാണ് ജൂലൈ-സെപ്റ്റംബർ പാദത്തിൽ 7.1 ശതമാനം പലിശ നിരക്ക് ലഭിക്കുന്ന പദ്ധതികൾ. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമില്ല. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്) 8.2 ശതമാനവും നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൻ്റെ (എൻഎസ്‌സി) പലിശ നിരക്ക് 7.7 ശതമാനവും ആയിരിക്കും.

കേന്ദ്ര ജീവനക്കാർക്ക് ആശ്വാസം; പിഎഫ് സ്കീമുകൾക്ക് ഇനി 7.1 ശതമാനം പലിശ
പ്രത്യേക പദവിക്ക് മോദിയും ബിജെപിയും വഴങ്ങുമോ?

അതേസമയം വീട്ടുപകരണങ്ങൾക്കും മൊബൈൽ ഫോണുകൾക്കും ജി.എസ്.ടി നികുതി നിരക്കുകൾ കുറച്ചത് എല്ലാ വീട്ടിലും സന്തോഷവും ആശ്വാസവും എത്തിച്ചുവെന്നും ധനമന്ത്രാലയം സർക്കുലറിൽ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in