ഇന്ത്യയിലെ ആദ്യ എ ഐ എന്‍ട്രന്‍സ് കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എഡ്യുപോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു

ഇന്ത്യയിലെ ആദ്യ എ ഐ എന്‍ട്രന്‍സ് കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എഡ്യുപോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു

ശീതീകരിച്ച ക്ലാസ് മുറികള്‍, 2000 കുട്ടികള്‍ക്കുള്ള ഡിജിറ്റല്‍ ലൈബ്രറി സൗകര്യം എന്നിവ എഡ്യുപോര്‍ട്ടിന്റെ പ്രത്യേകതകളാണ്

ഇന്ത്യയിലെ ആദ്യ എ ഐ അധിഷ്ഠിത എന്‍ട്രന്‍സ് കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എഡ്യുപോര്‍ട്ട് മലപ്പുറം ഇന്‍കെല്‍ എഡ്യുസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രി പിഎ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു.

ശീതീകരിച്ച ക്ലാസ് മുറികള്‍, 2000 കുട്ടികള്‍ക്കുള്ള ഡിജിറ്റല്‍ ലൈബ്രറി സൗകര്യം, മികച്ച ഭക്ഷണം, ഹോസ്റ്റല്‍ സൗകര്യം എന്നിങ്ങനെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ക്യാമ്പസില്‍ ഒരുക്കിയിരിക്കുന്നത്. എന്‍ട്രന്‍സ് കോച്ചിങിന്റെ സമ്മര്‍ദം ഒഴിവാക്കിയുള്ള പഠനത്തിന് വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് വിദഗ്ധ മെന്റര്‍മാരും, മെഡിക്കല്‍, എന്‍ജിനീയറിങ് കോളേജുകളില്‍ പഠിക്കുന്ന മികച്ച വിദ്യാര്‍ഥികളും കൂടെയുണ്ടാകും.

7,8,9,10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജെഇഇ, നീറ്റ് ഫൗണ്ടേഷന്‍ ക്ലാസുകൾ ഈ വര്‍ഷം ആരംഭിക്കും. എന്‍ട്രന്‍സ് പരിശീലനത്തിനായി എഡ്യുപോര്‍ട്ടിന് മികച്ച അന്തരീക്ഷം ഒരുക്കാന്‍ സാധിക്കുമെന്ന് സ്ഥാപകന്‍ അജാസ് മുഹമ്മദ് ജാന്‍സര്‍ പറഞ്ഞു. എന്‍ട്രന്‍സ് പരിശീലന രംഗത്ത് വലിയ വിജയം കൈവരിക്കാന്‍ എഡ്യുപോര്‍ട്ടിന് സാധിക്കുമെന്ന് സിഇഒ അക്ഷയ് മുരളീധരന്‍ പറഞ്ഞു.

ഇന്ത്യയിലെ ആദ്യ എ ഐ എന്‍ട്രന്‍സ് കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എഡ്യുപോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു
ബൈജു രവീന്ദ്രനെ 28 വരെ സിഇഒ സ്ഥാനത്തുനിന്ന് നീക്കരുത്; ഉത്തരവ് കാലാവധി നീട്ടി കര്‍ണാടക ഹൈക്കോടതി

ചടങ്ങില്‍ പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ മുഖ്യാതിഥിയായി. സിയുഇടി വെബ്‌സൈറ്റ് ലോഞ്ച് പി ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു.

logo
The Fourth
www.thefourthnews.in