ഇടക്കാല മൊറട്ടോറിയം അനുവദിക്കാൻ പാപ്പർ നിയമസംഹിതയിൽ വ്യവസ്ഥയില്ലെന്ന് എൻസിഎൽടി; ഗോ ഫസ്റ്റിന്റെ ഹർജി വിധി പറയാൻ മാറ്റി

ഇടക്കാല മൊറട്ടോറിയം അനുവദിക്കാൻ പാപ്പർ നിയമസംഹിതയിൽ വ്യവസ്ഥയില്ലെന്ന് എൻസിഎൽടി; ഗോ ഫസ്റ്റിന്റെ ഹർജി വിധി പറയാൻ മാറ്റി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നതെന്നും എയർലൈൻസ് ട്രൈബ്യൂണലിൽ സമ്മതിച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇടക്കാല മൊറട്ടോറിയം ആവശ്യപ്പെട്ടുള്ള ഗോ ഫസ്റ്റിന്റെ ഹർജി, നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ( എൻസിഎൽടി ) വിധി പറയാൻ മാറ്റി. എഞ്ചിൻ തകരാർ സർവീസുകളെ ബാധിക്കുകയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ ഗോ ഫസ്റ്റ് കഴിഞ്ഞ ദിവസം പാപ്പർ ഹർജി ഫയൽ ചെയ്തിരുന്നു.

ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (പാപ്പർ നിയമ സംഹിത) പ്രകാരം ഇടക്കാല മൊറട്ടോറിയം അനുവദിക്കാൻ വ്യവസ്ഥയില്ലെന്ന് വാദത്തിനിടെ എൻസിഎൽടി വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്ന് സമ്മതിച്ച ഗോ ഫസ്റ്റ്, കമ്പനിയെ പുനരുജ്ജീവിപ്പിക്കാൻ ഇടക്കാല മൊറട്ടോറിയം അനുവദിക്കണമെന്ന് വാദത്തിനിടെ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.

ഇടക്കാല മൊറട്ടോറിയം അനുവദിക്കാൻ പാപ്പർ നിയമസംഹിതയിൽ വ്യവസ്ഥയില്ലെന്ന് എൻസിഎൽടി; ഗോ ഫസ്റ്റിന്റെ ഹർജി വിധി പറയാൻ മാറ്റി
സാമ്പത്തിക പ്രതിസന്ധിയിൽ ചിറകറ്റ് ഗോ ഫസ്റ്റ്; രണ്ട് ദിവസത്തെ സർവീസുകൾ റദ്ദാക്കി

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് ചൊവ്വാഴ്ചയാണ് പാപ്പരത്ത പരിഹാര നടപടികൾക്കായി ഡൽഹിയിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചത്. മെയ് അഞ്ച് വരെ മൂന്ന് ദിവസത്തേക്ക് സർവീസ് റദ്ദാക്കുകയും ചെയ്തിരുന്നു. പ്രാറ്റ് ആൻഡ് വിറ്റ്‌നി എന്ന അമേരിക്കൻ എയ്റോ എഞ്ചിൻ നിർമാണ കമ്പനിയെയാണ് സാമ്പത്തിക പ്രതിസന്ധിക്ക് ഗോ ഫസ്റ്റ് കുറ്റപ്പെടുത്തുന്നത്. കമ്പനി വിതരണം ചെയ്ത എഞ്ചിനുകൾ വ്യാപകമായി തകരാറിലായതോടെ പകുതിയോളം വിമാനങ്ങൾ പ്രവർത്തനരഹിതമായി. ഇത് ഗോ ഫസ്റ്റിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു.

ഇടക്കാല മൊറട്ടോറിയം അനുവദിക്കാൻ പാപ്പർ നിയമസംഹിതയിൽ വ്യവസ്ഥയില്ലെന്ന് എൻസിഎൽടി; ഗോ ഫസ്റ്റിന്റെ ഹർജി വിധി പറയാൻ മാറ്റി
വിമാനങ്ങൾ റദ്ദാക്കൽ ഒൻപത് വരെ നീട്ടി ഗോ ഫസ്റ്റ്; ടിക്കറ്റ് തുക തിരികെ നല്‍കാൻ ഡിജിസിഎ നിര്‍ദേശം

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ലിമിറ്റഡ്, ബാങ്ക് ഓഫ് ബറോഡ ലിമിറ്റഡ്, ഐഡിബിഐ ബാങ്ക് ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, ഡച്ച് ബാങ്ക് എന്നിവയുമായി ഗോ ഫസ്റ്റിന് സാമ്പത്തിക ബാധ്യതയുണ്ട്. കൺസോർഷ്യം വായ്പ ഇനത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയോടും ബാങ്ക് ഓഫ് ബറോഡയോടും 1,300 കോടി രൂപ ബാധ്യതയുണ്ട്. ഐഡിബിഐ ബാങ്കിന് 50 കോടി രൂപയും. ജീവനക്കാരുടെ ആശങ്ക പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗോ ഫസ്റ്റ് സിഇഒ ഖോന വ്യക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in