പാചക വാതക വില പുതുക്കി; വാണിജ്യ സിലിണ്ടറിന് കുറച്ചത് 171.5 രൂപ

പാചക വാതക വില പുതുക്കി; വാണിജ്യ സിലിണ്ടറിന് കുറച്ചത് 171.5 രൂപ

ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

രാജ്യത്തെ പാചക വാതക വില കുറച്ചു. വാണിജ്യ സിലിണ്ടറിന് 171.50 രൂപയാണ് കുറച്ചത്. വിലകുറച്ചതോടെ സംസ്ഥാനത്ത് പാചക വാതക വില രണ്ടായിരം രൂപയില്‍ താഴെയെത്തി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ചില്ലറ വിപണിയില്‍ 19 കിലോ വരുന്ന എല്‍പിജി സിലിണ്ടറിന് ഡല്‍ഹിയിലെ വില 1856.50 രൂപയായി.

പാചക വാതക വില പുതുക്കി; വാണിജ്യ സിലിണ്ടറിന് കുറച്ചത് 171.5 രൂപ
ഇന്ധനക്ഷാമം രൂക്ഷം; തൊഴിലാളി ദിന പരേഡ് റദ്ദാക്കി ക്യൂബ

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനമായ ഏപ്രില്‍ ഒന്നിന് എല്‍പിജി സിലിണ്ടര്‍ വില കുറയില്‍ കുറവ് വരുത്തിയിരുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 19 ഗ്രാം സിലിണ്ടറിന് 91.50 രൂപയാണ് കഴിഞ്ഞ മാസം കുറച്ചത്. അതേസമയം 14.2 കിലോ ഗ്രാം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ കഴിഞ്ഞ മാസവും മാറ്റം വരുത്തിയിരുന്നില്ല.

പാചക വാതക വില പുതുക്കി; വാണിജ്യ സിലിണ്ടറിന് കുറച്ചത് 171.5 രൂപ
മേടത്തില്‍ വിത്തെറിഞ്ഞാല്‍ കര്‍ക്കടകത്തില്‍ മുറ്റത്ത്

അതേസമയം, മാര്‍ച്ചില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 50 രൂപയും, വാണിജ്യ സിലിണ്ടറിന് 350.50 രൂപയും വര്‍ധിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in