ഉപയോക്താക്കള്‍ പേടിക്കണ്ട; ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ പേടിഎം യുപിഐ സേവനങ്ങളെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്

ഉപയോക്താക്കള്‍ പേടിക്കണ്ട; ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ പേടിഎം യുപിഐ സേവനങ്ങളെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്

ഫെബ്രുവരി 29ന് ശേഷവും യുപിഐ, എന്‍സിഎംസി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് തുടരാനാകുമെന്നും പേടിഎം ഉറപ്പ് നല്‍കുന്നുണ്ട്.
Updated on
1 min read

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മിന് നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയതിന്റെ ആശങ്കയിലാണ് ഉപഭോക്താക്കള്‍. പേയ്‌മെന്റ് ബാങ്കിന്റെ ചില സേവനങ്ങള്‍ ആര്‍ബിഐ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ മറ്റ് ബാങ്കുകളുമായി സഹകരണത്തിലായതിനാല്‍ തന്നെ പേടിഎമ്മിന് വേണ്ടി ആര്‍ബിഐ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പേടിഎം യുപിഐ സേവനങ്ങളെ ബാധിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

 ഉപയോക്താക്കള്‍ പേടിക്കണ്ട; ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ പേടിഎം യുപിഐ സേവനങ്ങളെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്
നോട്ട് നിരോധനം കോടീശ്വരനാക്കി, ഒടുവിൽ നടപടിക്രമത്തിൽ പിടിവീണു; പേടിഎമ്മിൻ്റെ വളർച്ചയും വീഴ്ചയും

ഫെബ്രുവരി 29ന് ശേഷവും യുപിഐ, എന്‍സിഎംസി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് തുടരാനാകുമെന്നും പേടിഎം ഉറപ്പ് നല്‍കുന്നുണ്ട്. നിലവില്‍ പേടിഎമ്മുമായി സഹകരിക്കുന്ന ബാങ്കില്‍ നിന്നും യുപിഐ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്ന വ്യാപാരികളെ മറ്റ് ബാങ്കുകളിലേക്ക് മാറ്റുമെന്ന് പേടിഎം പ്രസിഡന്റും സിഒഒയുമായ ഭാവേഷ് ഗുപ്ത പറഞ്ഞു. നിരവധി ബാങ്കുകളുമായി ചര്‍ച്ച നടത്തിവരികയാണ് പേടിഎം. ഏകദേശം നാല് കോടിയോളം വ്യാപാരികളാണ് യുപിഐ പ്ലാറ്റ്‌ഫോമം ഉപയോഗിക്കുന്നത്.

സുഗമമായ പ്രവര്‍ത്തനത്തിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുടെയും ആര്‍ബിഐയുടെയും നിര്‍ദേശവും ആവശ്യമുണ്ടെന്ന് കമ്പനി ഊന്നിപ്പറയുന്നുണ്ട്. അതേസമയം സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, പ്രീപേയ്ഡ് ഉപകരണങ്ങള്‍, നാഷണള്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള വിവിധ അക്കൗണ്ടുകളില്‍ നിന്നും പേടിഎം ഉപഭോക്താക്കള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പണം പിന്‍വലിക്കാനോ ഉപയോഗിക്കാനോ കഴിയുമെന്ന് ആര്‍ബിഐയും ഉറപ്പാക്കിയിട്ടുണ്ട്.

 ഉപയോക്താക്കള്‍ പേടിക്കണ്ട; ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ പേടിഎം യുപിഐ സേവനങ്ങളെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്
വിജയ്ക്കും വിജയത്തിനും ഇടയിലെ വെല്ലുവിളികള്‍

ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ, വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും ഉപഭോക്താക്കളെ ചേര്‍ക്കരുത് എന്നുമായിരുന്നു ആര്‍ബിഐ നേരത്തെ പുറത്തിറക്കിയ നിര്‍ദേശം. ഫെബ്രുവരി 29-നോ അതിന് മുന്‍പോ തുടങ്ങിയ എല്ലാ ട്രാന്‍സാക്ഷനുകളും മാര്‍ച്ച് പതിനഞ്ചിനകം അവസാനിപ്പിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്മെന്റ്സ് ബാങ്ക് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ നടപടി.

logo
The Fourth
www.thefourthnews.in