ഓഹരി വിപണിയില്‍ രക്തച്ചൊരിച്ചില്‍; ഇടിവിന്റെ കാരണങ്ങള്‍

ഓഹരി വിപണിയില്‍ രക്തച്ചൊരിച്ചില്‍; ഇടിവിന്റെ കാരണങ്ങള്‍

1,130 പോയിന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്സും 385 പോയിന്റില്‍ തുടങ്ങിയ നിഫ്റ്റിയും വലിയ നഷ്ടമാണ് നേരിട്ടത്

രാജ്യത്തെ ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. 16 മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് വിപണി നേരിട്ടത്. ഓഹരി വിപണിയില്‍ രക്തച്ചൊരിച്ചില്‍ എന്നാണ് തിരിച്ചടിയെ ധനകാര്യ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

1,130 പോയിന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്സും 385 പോയിന്റില്‍ തുടങ്ങിയ നിഫ്റ്റിയും വലിയ നഷ്ടമാണ് നേരിട്ടത്. ബാങ്ക്, ധനകാര്യ സേവന കമ്പനികളുടെ ഓഹരികളുടെ പ്രകടനമായിരുന്നു പ്രധാനമായും തിരിച്ചടി നേരിട്ടത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരിയില്‍ നേരിട്ട ഇടിവാണ് വിപണിയെ പ്രതികൂലമായി ബാധിച്ച പ്രധാന ഘടകം. പ്രീ ഓപ്പണില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്കിന്റെ സ്റ്റോക്കുകള്‍ 8.5% താഴ്ന്നു. 2020 മാര്‍ച്ച് 23 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സിംഗിള്‍-സെഷന്‍ ഇടിവാണ് എച്ച്ഡിഎഫ്‌സി നേരിട്ടത്.

ബിഎസ്ഇ സെന്‍സെക്‌സ് 1,628 പോയിന്റ് അല്ലെങ്കില്‍ 2.23 ശതമാനം ഇടിഞ്ഞ് 71,500 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 460 പോയിന്റ് അഥവാ 2.09 ശതമാനം ഇടിഞ്ഞ് 21,572 ല്‍ വ്യാപാരം അവസാനിച്ചു. ബിഎസ്ഇയിലെ ലിസ്റ്റ് ചെയ്ത കമ്പനികളുടെയും വിപണി മൂലധനത്തില്‍ 4.53 ലക്ഷം കോടി രൂപയുടെ ഇടിവാണ് നേരിട്ട് 370.42 ലക്ഷം കോടി രൂപയായി.

ഓഹരി വിപണിയില്‍ രക്തച്ചൊരിച്ചില്‍; ഇടിവിന്റെ കാരണങ്ങള്‍
കാനഡയിലെ നയതന്ത്ര പ്രതിസന്ധി: ഇന്ത്യന്‍ സ്റ്റുഡന്റ് വിസയില്‍ ഇടിവുണ്ടായതായി കനേഡിയന്‍ മന്ത്രി

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സംഭാവന

നിഫ്റ്റിയിലുണ്ടായ 250 പോയിന്റിന്റെ ഇടിവില്‍ 167 പോയിന്റും സംഭാവന ചെയ്തത് എച്ച്ഡിഎഫ്‌‌സി ബാങ്കാണ്. ഇതാണ് വിപണിയിലുണ്ടായ ഇടിവിന്റെ ഏറ്റവും വലിയ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികളില്‍ ഏഴ് ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തയത്. മൊത്ത ലാഭത്തില്‍ 34 ശതമാനം വർധനവുണ്ടായിട്ടും വായ്പാ വളർച്ചയുടെ കാര്യത്തില്‍ നിക്ഷേപകർക്ക് നിരാശയാണുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്.

ആഗോള വിപണിയിലെ ഇടിവ്

പലിശ നിരക്ക് കുറയ്ക്കുന്നതിലും ചൈനയുടെ സാമ്പത്തിക വീണ്ടെടുക്കലിന്റെ സൂചനകൾക്കും എതിരായ സെൻട്രൽ ബാങ്കിന്റെ നിലപാടുകളില്‍ വിപണികൾ പിടിമുറുക്കിയതിനാലാണ് ആഗോള തലത്തില്‍ ഓഹരിയില്‍ ഇടിവുണ്ടായത്.

ചൈനയുടെ സാമ്പദ്‌വ്യവസ്ഥ 2023ല്‍ 5.2 ശതമാനം വളർച്ച കൈവരിച്ചിരുന്നു. പ്രതീക്ഷിച്ച വളർച്ചയേക്കാള്‍ മുകളിലാണിത്. സ്വത്ത് പ്രതിസന്ധി രൂക്ഷമായതിനാല്‍ വീണ്ടെടുക്കല്‍ പ്രതീക്ഷിച്ചതിലും മോശമായിരുന്നു.

ഡോളർ ഉയർന്ന നിരക്കില്‍

ഡോളറിന്റെ സൂചിക ഉയരുമ്പോള്‍ അസംസ്കൃത എണ്ണയുടേയും മറ്റ് ചരക്കുത്പന്നങ്ങളുടേയും വില ഉയരും. ഇത് ഇറക്കുമതി ചിലവും കറന്റ് അക്കൗണ്ട് കമ്മിയും വർധിപ്പിക്കുന്നു. ഡോളർ ഒരുമാസത്തിലെ ഉയർന്ന നിരക്കിലാണ് ബുധനാഴ്ച എത്തിയത്.

10 വർഷത്തെ ട്രെഷറി വരുമാനം 4.052 ശതമാനമാണ് ഉയർന്നതാണ് മറ്റൊരു കാരണമായി വിലയിരുത്തുന്നത്.

logo
The Fourth
www.thefourthnews.in