തുടർച്ചയായി തിരിച്ചടികൾ നേരിട്ട് ബൈജൂസ്‌; എന്താണ് കമ്പനിക്കെതിരായ ഇ ഡി ആരോപണങ്ങൾ?

തുടർച്ചയായി തിരിച്ചടികൾ നേരിട്ട് ബൈജൂസ്‌; എന്താണ് കമ്പനിക്കെതിരായ ഇ ഡി ആരോപണങ്ങൾ?

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നിന്റെ വിജയഗാഥ അവസാനിക്കുന്നത് സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയതോടെയാണ്

ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പുകളിൽ ഒന്നായ ബൈജൂസ്‌ ലേണിങ്‌ ആപ്പ് കഴിഞ്ഞ വർഷം മുതൽ നിരവധി വിവാദങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം ലഭിച്ച ഇഡി നോട്ടീസ്. നേരത്തെ തന്നെ നിരവധി സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടുഴലുന്ന എഡ്‌ടെക് ഭീമനായ ബൈജൂസിനോട് 9000 കോടി രൂപ പിഴയടക്കണമെന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്‌ അറിയിച്ചിരിക്കുന്നത്. നേരത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൂട്ട പിരിച്ചുവിടൽ അടക്കമുള്ള മാർഗങ്ങൾ ബൈജൂസ്‌ സ്വീകരിക്കാൻ ഒരുങ്ങുന്നുണ്ട്. 28000 കോടിയുടെ വിദേശ നിക്ഷേപമാണ് ഇത്തവണ ബൈജൂസിനെ വെട്ടിലാക്കിയത്.

ബൈജൂസിന്റെ വളർച്ചയും വീഴ്ചയും

2011 ലാണ് മലയാളിയായ ബൈജു രവീന്ദ്രൻ ബൈജൂസ്‌ സ്റ്റാർട്ടപ്പിന് തുടക്കം കുറിച്ചത്. കൊവിഡ് കാലത്ത് 2020-ൽ പഠനം ഓൺലൈനിലേക്ക് വഴി മാറിയപ്പോഴാണ് ബൈജൂസ്‌ വാൻ തോതിലുള്ള വിജയം കൊയ്യുന്നത്. 2012 മുതൽ 2022 വരെയുള്ള കാലയളവിൽ എഡ്യു ടെക് രംഗത്തെ നിരവധി വമ്പന്മാരെ ബൈജൂസ്‌ ഏറ്റെടുത്തിരുന്നു. 8200 കോടി രൂപ നിക്ഷേപക മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകൾക്ക് ലഭിക്കുന്ന യുണികോൺ പട്ടം 2017 ൽ ബൈജൂസ്‌ സ്വന്തമാക്കി. 2020 ജനുവരിയിൽ 65,500 കോടിയായിരുന്ന ബൈജൂസിന്റെ മൂല്യം പിന്നീട് 1.80 ലക്ഷം കോടിയായി ഉയർന്നു.

തുടർച്ചയായി തിരിച്ചടികൾ നേരിട്ട് ബൈജൂസ്‌; എന്താണ് കമ്പനിക്കെതിരായ ഇ ഡി ആരോപണങ്ങൾ?
ഫെമ ലംഘനം: ബൈജൂസ് 9,000 കോടി അടയ്ക്കണം; ഇ ഡി നോട്ടീസ്

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നിന്റെ വിജയഗാഥ അവസാനിക്കുന്നത് സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയതോടെയാണ്. ഈ സമയം വായ്പയെടുത്ത പണം തിരിച്ചടയ്ക്കാതെ വന്നതോടെ പ്രതിസന്ധി രൂക്ഷമായി. 1.2 ബില്യൺ ഡോളർ വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് വായ്പ ദാദാക്കളുമായി നിയമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ബൈജൂസ്‌ ഇപ്പോൾ. 2021 നവംബറിൽ എടുത്ത വായ്പയുടെ 40 മില്യൺ ഡോളർ അല്ലെങ്കിൽ 330 കോടി രൂപ തിരിച്ചടക്കാൻ കഴിയാതെ വന്നതോടെയാണ് ഈ നിയമയുദ്ധം ആരംഭിച്ചത്.

കൂടുതൽ മൂലധനം സ്വരൂപിക്കാൻ വരുമാനം പെരുപ്പിച്ച് കാട്ടുകയും, വിദേശ വിനിമയച്ചട്ടം മറികടന്ന് ഇടപാടുകൾ നടത്തുകയും ചെയ്തതാണ് ബൈജൂസിലെ ഇ ഡി അന്വേഷണത്തിന് കാരണമായത്.

തുടർച്ചയായി തിരിച്ചടികൾ നേരിട്ട് ബൈജൂസ്‌; എന്താണ് കമ്പനിക്കെതിരായ ഇ ഡി ആരോപണങ്ങൾ?
വീണ്ടും ചെലവ് ചുരുക്കൽ നടപടിയുമായി ബൈജൂസ്‌; 5000 ജീവനക്കാരെ കൂടി ഒഴിവാക്കുന്നു

2022 ൽ 2500 ജീവനക്കാരെ പിരിച്ച് വിടാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും എന്നത് നടന്നില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ഈ നടപടികളിലേക്കും കമ്പനി കടക്കുന്നുണ്ട്. മുൻകൂർ ആശയവിനിമയം നടത്താതെ, സ്വമേധയാ രാജിവയ്ക്കാൻ കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടതായും വെളിപ്പെടുത്തലുകൾ ഉണ്ട്. കമ്പനിയുടെ പ്രധാന ഓഫീസുകൾ പലതും അടുത്തിടെ അടച്ച് പൂട്ടിയിരുന്നു. ഇതിനിടയിൽ കമ്പനിയുടെ തലപ്പത്തിരിക്കുന്ന പല ഓഹരിയുടമകളും ഡയറക്ടർ ബോർഡിൽ പലരും പടിയിറങ്ങുന്നതും തിരിച്ചടിയാകുന്നുണ്ട്.

തുടർച്ചയായി തിരിച്ചടികൾ നേരിട്ട് ബൈജൂസ്‌; എന്താണ് കമ്പനിക്കെതിരായ ഇ ഡി ആരോപണങ്ങൾ?
ബൈജൂസിനെ നിരീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍; അക്കൗണ്ട് ബുക്കുകൾ പരിശോധിക്കും

എന്താണ് ബൈജൂസിനെതിരെയുള്ള ഇഡി ആരോപണം ?

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ബൈജൂസിന്റെ മാതൃസ്ഥാപനമായ 'തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡ്' നും മേധാവി ബൈജു രവീന്ദ്രനും എതിരെ ഇ ഡി കേസ് എടുത്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ ബെംഗളൂരുവിലെ മൂന്ന് സ്ഥാപനങ്ങളിൽ ഏജൻസി തിരച്ചിൽ നടത്തിയിരുന്നു.

2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി ആരോപിച്ചിട്ടുണ്ട്. പരിശോധനയിൽ ഈ ആരോപണവുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ ഡാറ്റയും കണ്ടുകെട്ടിയതായും ഏജൻസി അറിയിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍, നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പേരില്‍ വിവിധ വിദേശ രാജ്യങ്ങളിലേക്ക് ബൈജൂസ് 9,754 കോടി രൂപ നല്‍കിയതായും ഇ ഡി പറഞ്ഞു. വിദേശ രാജ്യങ്ങളിലേക്ക് അയച്ച തുക ഉൾപ്പടെ രസ്യങ്ങളുടെയും വിപണന ചെലവുകളുടെയും പേരിൽ കമ്പനി 944 കോടി രൂപ ബുക്ക് ചെയ്തതായും ഇ ഡി ആരോപിച്ചിരുന്നു. 2020-21 സാമ്പത്തിക വർഷത്തെ സാമ്പത്തിക രേഖകൾ ബൈജൂസ് സമർപ്പിച്ചിട്ടില്ല. അക്കൗണ്ടുകളിൽ ഓഡിറ്റും നടത്തിയിട്ടില്ലെന്നും ഇഡി പറയുന്നു.

തുടർച്ചയായി തിരിച്ചടികൾ നേരിട്ട് ബൈജൂസ്‌; എന്താണ് കമ്പനിക്കെതിരായ ഇ ഡി ആരോപണങ്ങൾ?
പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കണം: 100 കോടി സമാഹരിക്കാൻ ബൈജൂസ്‌, പുതിയ ഓഹരി ഉടമകളെ കണ്ടെത്താന്‍ ശ്രമം

എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് ബൈജൂസും രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണങ്ങളോട് പൂർണ്ണമായും സുതാര്യത പുലർത്തുകയും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നൽകുകയും ചെയ്തതായി ബൈജൂസ്‌ അറിയിച്ചു. കമ്പനി ഫെമ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു നൽകാൻ ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് ഇമെയിൽ അയച്ചിരുന്നു.

logo
The Fourth
www.thefourthnews.in